നാണംകെട്ടവനേ, അച്ഛനും അമ്മയും ഫോളോ ചെയ്യുന്നുണ്ട്! വിര്‍ജിനാണോയെന്ന് ചോദിച്ചപ്പോള്‍ നടന്‍ പറഞ്ഞത്?
പ്രിയപ്പെട്ട താരങ്ങളുടെ വിശേഷങ്ങളെക്കുറിച്ചറിയാന്‍ എന്നും ആരാധകര്‍ക്ക് താല്‍പര്യമുണ്ട്. സോഷ്യല്‍ മീഡിയയുടെ വരവോടെ ഇക്കാര്യം സുഗമമായി മാറിയിരിക്കുകയാണ്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ സജീവമായി ഇടപെടുന്നവര്‍ ഇടയ്ക്ക് ആരാധകര്‍ക്കായി സമയം മാറ്റിവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ടൈഗര്‍ ഷ്‌റോഫ് ആരാധകരുമായി സംവദിക്കാനെത്തിയിരുന്നു. അതിനിടയിലാണ് അദ്ദേഹത്തോട് വിര്‍ജിനാണോയെന്ന ചോദ്യം ചോദിച്ച് ഒരാള്‍ എത്തിയത്. കൃത്യമായ മറുപടിയാണ് താരം നല്‍കിയത്.
സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള ചോദ്യം ഉന്നയിച്ചത് താരത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. ടൈഗര്‍ ഷ്‌റോഫ് വിര്‍ജിനാണോ എന്നായിരുന്നു ചോദിച്ചയാള്‍ക്ക് അറിയേണ്ടിയിരുന്നത്. നാണംകെട്ടവനെന്ന വിശേഷണത്തോടെയാണ് താരം ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. ഇതിനോടകം തന്നെ താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളെ വിമര്‍ശിക്കുന്നതും അപമാനിക്കുന്നതുമെല്ലാം സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

നാണെംകെട്ടവനേ, ഇന്‍സ്റ്റഗ്രാമില്‍ അച്ഛനും അമ്മയും തന്നെ ഫോളോ ചെയ്യുന്നുണ്ടെന്നും അതിനാല്‍ത്തന്നെ ഇതുപോലുള്ള ചോദ്യങ്ങളുമായി ഈ വഴിക്ക് വന്നേക്കരുതെന്നുമായിരുന്നു ടൈഗര്‍ ഷ്‌റോഫ് പറയാതെ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ പലരും താരങ്ങളോട് അനാവശ്യ ചോദ്യങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉന്നയിച്ച് രംഗത്തെത്തുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. സ്വകാര്യതയെ മാനിക്കാതെയാണ് പലരും പെരുമാറുന്നത്.


Click it and Unblock the Notifications











