ഒരുപാട് ഇഷ്ടമായിരുന്നു, അന്ന് തുറന്ന് പറയാൻ കഴിഞ്ഞില്ല, നടിയോടുളള പ്രണയത്തെ കുറിച്ച് യുവതാരം
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ടൈഗർ ഷ്റോഫും ശ്രദ്ധ കപൂറും. ബാഗി എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ടൈഗർ-ശ്രദ്ധ കോമ്പോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ മൂന്നാം ഭാഗം വരുകയാണ്. മാർച്ച് 6 ആണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്.

ഇപ്പോഴിത ശ്രദ്ധയോട് തോന്നിയെ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ടൈഗർ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് സ്കൂൾ കാലത്ത് നടിയോട് തോന്നിയ പ്രണയത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. സ്കൂളിൽ പഠിക്കുമ്പോൾ ശ്രദ്ധയെ തനിയ്ക്ക് ഇഷ്ടമായിരുന്നു. എന്നാൽ തുറന്ന് പറയാൻ ഏറെ ഭയമായിരുന്നു. അവൾ നടന്ന് വരുമ്പോൾ ഞാൻ അകലെ വെറുതെ നോക്കി നിൽക്കുമായിരുന്നു. സ്കൂളിന്റെ ഇടംനാഴിയിലൂടെ നടന്നു പോകുമ്പോൾ അവളുടെ മുടി കാറ്റിൽ പറക്കുമായിരുന്നു എന്നും നടൻ ഓർമിച്ചെടുത്തു.
ടൈഗർ തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ തനിയ്ക്ക് ഇതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ശ്രദ്ധയുടെ മറുപടി. എന്തായാലും പഴയ പ്രണയകഥ ബോളിവുഡ് ഗോസിപ്പ് കോളത്തിൽ ചർച്ചയായിട്ടുണ്ട് ഒരു കാലത്ത് ഗോസിപ്പ് കോളത്തിലെ സ്ഥിര സാന്നിധ്യമായിരുന്നു ശ്രദ്ധ കപൂറും ആദിത്യ റോയ് കപൂറും. ആഷിഖി2 ചിത്രത്തിന് പിന്നാലെയായിരുന്നു ഇരുവരും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നത്.


Click it and Unblock the Notifications











