കാറില്‍ വച്ച് അയാള്‍ എന്റെ കയ്യില്‍ പിടിച്ചു, അയാളുടെ പാന്റ് അഴിച്ചു; രക്ഷകനെന്ന് കരുതിയാള്‍ ചെയ്തത്!

By Desk

തന്റെ പ്രതിഭ കൊണ്ട് സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ നടിയാണ് തിലോത്തമ ഷോം. ഈയ്യടുത്തിറങ്ങിയ കോട്ടാ ഫാക്ടറി, ത്രിഭുവന്‍ മിശ്ര: സിഎ ടോപ്പര്‍ തുടങ്ങിയ സീരീസുകളിലൂടെ കയ്യടി നേടുകയാണ് തിലോത്തമ. ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന വലിയൊരു ദുരന്തത്തെക്കുറിച്ച് തുറന്നു പറയുകയാണ് തിലോത്തമ.

താന്‍ ഡല്‍ഹിയിലായിരുന്ന സമയത്ത് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ചാണ് തിലോത്തമയുടെ തുറന്നു പറച്ചില്‍. ഡല്‍ഹിയില്‍ താന്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് സംഭവമുണ്ടാകുന്നതെന്നാണ് താരം പറയുന്നത്. ശൈത്യകാലമായിരുന്നു അതെന്നും താരം പറയുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Tilotama Shome

''ഡല്‍ഹിയില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. ശൈത്യകാലമായിരുന്നു. ഒരു കാര്‍ അരികില്‍ വന്നു നിന്നു. അതില്‍ ആറു പേരുണ്ടായിരുന്നു. അവര്‍ എന്നെ കമന്റടിക്കാനും ശല്യം ചെയ്യാനും തുടങ്ങി. ഒരാള്‍ കല്ലെടുത്തെറിഞ്ഞു. ഞാന്‍ കുറച്ച് മാറി നിന്നു. ഇവിടെ നിന്നും പോകണം. പക്ഷെ ഓടിയാല്‍ അവര്‍ക്ക് എന്നെ ഓടി തോല്‍പ്പിക്കാന്‍ സാധിക്കുന്നതേയുള്ളൂ. അതിനാല്‍ ലിഫ്റ്റ് ചോദിക്കാമെന്ന് കരുതി റോഡിലേക്ക് മാറി നിന്നു'' തിലോത്തമ പറയുന്നു.

പല വണ്ടികളും നിര്‍ത്താതെ പോയി. ഒടുവില്‍ ഒരു കാര്‍ നിര്‍ത്തി. എന്നാല്‍ പിന്നാലെ നടന്നത് താന്‍ അതുവരെ നേരിട്ടതിലും മോശം അനുഭവമായിരുന്നു എന്നാണ് തിലോത്തമ പറയുന്നത്. താന്‍ കാറില്‍ കയറിയതും കാര്‍ ഓടിച്ചിരുന്നയാള്‍ തന്റെ പാന്റിന്റെ സിബ് അഴിച്ചുവെന്നാണ് തിലോത്തമ പറയുന്നത്. അയാള്‍ തന്റെ കയ്യില്‍ കയറി പിടിച്ചുവെന്നും തിലോത്തമ പറയുന്നു.

Tilotama Shome

''അയാള്‍ ഡോക്ടര്‍ ആയിരുന്നതിനാല്‍ സുരക്ഷിതത്വം തോന്നിയാണ് കയറിയത്. മുന്‍ സീറ്റിലായിരുന്നു ഞാന്‍ ഇരുന്നത്. ഇയാള്‍ പെട്ടെന്ന് തന്റെ പാന്റിന്റെ സിബ് അഴിച്ചു. അയാള്‍ എന്റെ കയ്യില്‍ കയറി പിടിച്ചു. എന്നെക്കൊണ്ട് എന്തോ ചെയ്യിക്കാന്‍ നോക്കുകയായിരുന്നു. അയാള്‍ കയ്യില്‍ പിടിച്ചതും ഞാന്‍ അയാളെ അടിച്ചു. എന്താ ഞാന്‍ ചെയ്തതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. സ്വാഭാവിക പ്രതികരണമായിരുന്നു അത്. അതോടെ അയാള്‍ വണ്ടി നിര്‍ത്തി. അയാള്‍ തെറി പറഞ്ഞു കൊണ്ട് എന്നോട് കാറില്‍ നിന്നും ഇറങ്ങാന്‍ പറഞ്ഞു. അത് ഭീതിപ്പെടുത്തുന്ന അനുഭവമായിരുന്നു. ഞാന്‍ തകര്‍ന്നു പോയി പക്ഷെ പ്രതികരിക്കാനുള്ള എന്റെ സ്വാഭാവികമായ തോന്നലാണ് എന്നെ ആ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്'' താരം പറയുന്നു.

സമാന്തര സിനിമകളിലൂടെയാണ് തിലോത്തമ ഷോം ശ്രദ്ധ നേടുന്നത്. മണ്‍സൂണ്‍ വെഡ്ഡിംഗ് ആയിരുന്നു ആദ്യ സിനിമ. പിന്നീട് ഹിന്ദിയിലും ബംഗാളിയിലും ഇംഗ്ലീഷിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഷാംഗ്ഹായ്, ആത്മവ, ക്വിസ്സ, എ ഡെത്ത് ഇന്‍ ഗ ഗഞ്ച്, ഹിന്ദി മീഡിയം, മാന്റോ, സര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സിനിമകള്‍ക്ക് പുറമെ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലസ്റ്റ് സ്‌റ്റോറീസ് 2, ഡല്‍ഹി ക്രൈം, ദ നൈറ്റ് മാനേജര്‍, കോട്ട ഫാക്ടറി തുടങ്ങിയ ജനപ്രീയ സീരീസുകളിലെ ഭാഗമായി മാറാന്‍ തിലോത്തമയ്ക്ക് സാധിച്ചിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X