ദീപികയുടെ മാറിടം മറക്കുക; ഇനി ഐശ്വര്യ റായിയുടെ കാലിനെക്കുറിച്ച് സംസാരിക്കാം

By Gokul

മുംബൈ: ദീപിക പദുക്കോണിന്റെ മാറിട വിടവിനെക്കുറിച്ചുള്ള വാര്‍ത്തയും അതേ തുടര്‍ന്നുണ്ടായ വിവാദവും അല്‍പം ഒന്നടങ്ങുമ്പോഴേക്കും ടൈംസ് ഓഫ് ഇന്ത്യ അടുത്ത വിവാദത്തിന് തിരികൊളുത്തി. ഇത്തവണ ബോളിവുഡ് താരങ്ങള്‍ മാത്രമല്ല, ഹോളിവുഡ് നടിമാരെയും അവരുടെ ശരീരഭാഗത്തെ കളിയാക്കിയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ സ്റ്റോറി.

'മോശം കാലുകളുള്ള ചൂടന്‍ സുന്ദരികള്‍' എന്ന തലക്കെട്ടിലാണ് ടൈസ് ഓഫ് ഇന്ത്യയുടെ ലേഖനം. ഐശ്വര്യ റായി, ആഞ്ജലീനാ ജോളി, കാത്തി ഹോംസ്, ബ്രിട്ട്‌നി സ്പീയേഴ്‌സ്, സാറാ ജസീക്കാ പാര്‍ക്കര്‍, ദിയാ മിര്‍സ, ഭൂമികാ ചൗള, അതിഥി റാവു തുടങ്ങിയവരെല്ലാം ഹോട്ട് താരങ്ങളാണെങ്കിലും ഇവരുടെ കാലുകള്‍ ഒട്ടും ഭംഗിയില്ലെന്നാണ് പത്രത്തിന്റെ കണ്ടെത്തല്‍.

aishwarya-rai

എന്നാല്‍, ദീപിക പദുക്കോണിനെ തൊട്ടതുപോലല്ല ഇത്തവണ പ്രതികരണം ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞതോടെ പത്രം ആര്‍ട്ടിക്കള്‍ എടുത്തുമാറ്റി. സാമൂഹ്യ പ്രവര്‍ത്തകയും ഓസ്‌കാര്‍ ജേത്രിയുമൊക്കെയായ ആഞ്ജലീനയെ ഇത്തരം ഒരു കാര്യത്തില്‍ വിമര്‍ശിക്കേണ്ടതില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.

ഓ ദൈവമേ.... ദീപിക പദുക്കോണിന്റെ സ്തന വിടവ് കാണുന്നു എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ ദീപികയെക്കുറിച്ച് ചിത്രമടക്കം വാര്‍ത്ത നല്‍കിയത്. സംഭവം ഏറെ വിവാദമായെങ്കിലും, ദീപികയെ കൂടുതല്‍ ആക്ഷേപിക്കുന്ന സമീപനമാണ് ടൈംസ് ഓഫ് ഇന്ത്യ സ്വീകരിച്ചത്. ദീപികയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളെല്ലാം രംഗത്തെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X