അച്ഛൻ സെയ്ഫ് അലിഖാനോടൊപ്പം കൃഷിപ്പണി ആസ്വദിച്ച് തൈമൂർ, താരപുത്രന്റെ ചിത്രം വൈറലാകുന്നു...

ബോളിവുഡ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരപുത്രനാണ് നടി കരീന കപൂറിന്റേയും നടൻ സെയ്ഫ് അലിഖാന്റേയും മകൻ തൈമൂർ അലിഖാൻ. ജനിച്ച് വീണപ്പോൾ മുതൽ കുഞ്ഞ് തൈമൂർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കുഞ്ഞിന്റെ ഓരോ ഘട്ടത്തിലെ വളർച്ചയും ചുവട് വയ്പ്പുമെല്ലാം പ്രേക്ഷകരും ദർശിച്ചിരുന്നു. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ കുഞ്ഞ് ടിം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. തൈമൂറിന്റെ വിശേഷങ്ങൾ ആരഞ്ഞ് പ്രേക്ഷകർ കരീനയേയും സെയ്ഫിനേയും സമീപിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാണ് തൈമൂറിന്റെ കുഞ്ഞ് വിശേഷങ്ങൾ. ഒരു ഇടവേളയ്ക്ക് ശേഷം കരീന തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുഞ്ഞിന്റെ വിശേഷം പങ്കുവെച്ചത്. ലോക്ക് ഡൗൺ കാലത്തെ താരപുത്രന്റെ വിനോദത്തെ കുറിച്ചായിരുന്നു ഇത്. ഇപ്പോഴിത വീണ്ടും സമൂഹമാധ്യമങ്ങളിൽ കുഞ്ഞ് തൈമൂർ വീണ്ടും ചർച്ചയായിരിക്കുകയാണ്. താരപുത്രന്റെ ചിത്രം ട്രെന്റിങ്ങായിരിക്കുകയാണ്.

     മണ്ണിൽ പണിയെടുക്കുന്നു

തൈമൂർ അച്ഛൻ സെയ്ഫ് അലിഖാനോടൊപ്പം വയലിൽ പണിയെടുക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരപുത്രന്റെ പേരിലുളള ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്. കൃഷി സ്ഥലത്തോട് ചേർന്നുളള ചാലിൽ നിന്ന് കൈ കഴുകുന്ന തൈമൂറിനെയാണ് ചിത്രത്തിൽ കാണുന്നത്. മകന് കൂട്ടായി അച്ഛൻ സെയ്ഫുമുണ്ട്. തൈമൂറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇതിന് മുൻപും അച്ഛനോടൊപ്പം ചെടി നടുന്ന തൈമൂറിന്റെ ചിത്രം പുറത്തു വന്നിരുന്നു.

 താരപുത്രൻ വ്യത്യസ്തനാണ്

സെലിബ്രിറ്റികളുടെ മക്കളിൽ നിന്ന് ഏറെ വ്യത്യസ്തനാണ് തൈമൂർ. ഇത് തന്നെയാണ് കുട്ടിയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയതും സാധാരണ കുഞ്ഞുങ്ങളുടെ ബാല്യത്തിന് സമാനമാണ് ടിമ്മിന്റേതും. പൊതുനിരങ്ങളിൽ വളെര കൂളായി തൈമൂർ പ്രത്യക്ഷപ്പെടാറുണ്ട്. സെലിബ്രിറ്റികളുടെ മക്കളിൽ നിന്ന് വ്യത്യസ്തമായി ഒരു സാധാരണ കുട്ടിക്കാലം മകന് നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് കരീന നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ സെലിബ്രിറ്റി എന്നതിൽ ഉപരി മകന്റെ വിശേഷങ്ങളും പുതിയ ചുവട് വയ്പ്പുകളും ആഘോഷമാക്കുന്ന ഒരു ടിപ്പിക്കൽ അമ്മയാണ് കരീന.

 സകലകലാവല്ലഭൻ

തൈമൂർ അലിഖാൻ ഒരു സകലകലാവല്ലഭനാണ്. കൃഷി മാത്രമല്ല ചിത്രരചനയിലും ക്രിക്കറ്റിലും താരപുത്രന് താൽപര്യമുണ്ട്. ബാറ്റേന്തി നിൽക്കുന്ന തൈമൂറിന്റെ ചിത്രം ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു, എനിക്കും കളിക്കാം... എന്ന ക്യാപ്ഷനോടെയാണ് ചിത്രം അന്ന് ട്രെന്റിങ്ങായത്.ലോക്ക് ഡൗൺ സമയത്തായിരുന്നു ചിത്രരചനയോടുള്ള കമ്പം വ്യക്തമാക്കുന്ന താരപുത്രന്റെ ഫോട്ടോ പുറത്തു വന്നത്. ചുവരി പെയ്ന്റ് ചെയ്യുന്ന തൈമൂറിന്റെ ചിത്രമായിരുന്നു അത്. ഈ രണ്ട് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് അമ്മ കരീന കപൂർ ഖാൻ ആയിരുന്നു. കരീനയ്ക്ക് മകനെ ഒരു ക്രിക്കറ്റ് താരമാക്കണമെന്നാണ് ആഗ്രഹം. എന്നാൽ അച്ഛൻ സെയ്ഫിന് സിനിമയാണ് സ്വപ്നം.

  സ്വന്തം വഴി

ബോളിവുഡിൽ സ്വജന പക്ഷപാതം വാർത്തയായപ്പോൾ കുഞ്ഞ് തൈമൂറിന്റെ പേരും ചർച്ചയായിരുന്നു. തുടർന്ന് ഇതിൽ കൃത്യമായ നിലപാട് വ്യക്തമാക്കി കരീന കപൂർ രംഗത്തെത്തിയിരുന്നു. മകന് വേണ്ടി തങ്ങളുടെ താരപദവി വിനിയോഗിക്കില്ലെന്ന് കരീന വ്യക്തമാക്കിയിരുന്നു. തൈമൂറിന്റെ കയ്യിലാണ് അവന്റെ ഭാവിയെന്നും മാതാപിതാക്കളുടെ പേരും പ്രശസ്തിയും ഉപയോഗിക്കില്ലെന്നും നടി തുറന്ന് പറഞ്ഞിരുന്നു. മാതാപിതാക്കൾ എന്ന നിലയിൽ അവർ അവനെ ഒരു തരത്തിലും സഹായിക്കാൻ പോകുന്നില്ലെന്നും നടി പറഞ്ഞിരുന്നു. കരീനയുടെ വാക്കുകൾ അന്ന് ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു.

ചിത്രം കാണാം-

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X