»   » ചുംബിച്ച് ചുംബിച്ച് ഇമ്രാന്‍ ഹാഷ്മിക്ക് മതിയായി

ചുംബിച്ച് ചുംബിച്ച് ഇമ്രാന്‍ ഹാഷ്മിക്ക് മതിയായി

Posted By:
Subscribe to Filmibeat Malayalam
Emraan Hashmi
മുംബൈ: ഇമ്രാന്‍ ഹാഷ്മിക്കും ഉമ്മവെച്ച് മടുത്തു. ഹാ എന്തൊരു കാലമാണിത്, സ്ത്രീകളെ ഉമ്മവെച്ച് ഒരാള്‍ക്ക് മടുക്കുകയോ എന്നാരും സംശയിക്കേണ്ട. ബോളിവുഡ് സിനിമയിലെ ചുംബന വീരന്‍ എന്ന് പേരുകേട്ട ഇമ്രാന്‍ ഹാഷ്മി സിനിമയില്‍ ഉമ്മവെച്ച് അഭിനയിച്ച് മടുത്ത കാര്യമാണ് പറയുന്നത്. കഴിഞ്ഞ പത്ത് കൊല്ലത്തോളമായി പുട്ടിന് പീര പോലെ ഹാഷ്മിയുണ്ടോ എങ്കില്‍ ചുംബനവുമുണ്ട് എന്ന സ്ഥിതിയിലാണ് ഹിന്ദി സിനിമ.

സൂപ്പര്‍ മെഗാ സ്റ്റാറുകള്‍ വരെ നായികയുടെ ചെവിയില്‍ കടിച്ചും മൂക്കില്‍ ഉരച്ചും ചുംബനസീനുകള്‍ ചെയ്തുതൂര്‍ക്കുമ്പോഴാണ് വിപ്ലവത്തിന്റെ ലിപ് ലോക്ക് ചുംബനവുമായി ഇമ്രാന്‍ ഹാഷ്മി കടന്നുവന്നത്. വെറുതെ ഒന്നോ രണ്ടോ ചുംബനം കൊണ്ട് കഴിഞ്ഞില്ല ഹാഷ്മിയുടെ പരാക്രമങ്ങള്‍, എല്ലാ സിനിമകളിലും ചുംബനത്തിന്റെ സാധ്യതകള്‍ മുതലെടുത്ത് ചുംബന സ്‌പെഷലിസ്റ്റ്് എന്ന് പേരുകേള്‍പ്പിക്കുകയും ചെയ്തു ഇമ്മി.

പത്ത് വര്‍ഷം കൊണ്ട് ഒരു നടന്‍ എന്ന നിലയില്‍ വലിയ വിജയമായില്ലെങ്കിലും പ്രേക്ഷകര്‍ തന്നെ അംഗീകരിച്ചു എന്ന് ഹാഷ്ടമി പറയുന്നു. കരണ്‍ ജോഹറിനെയും വിശാല്‍ ഭരദ്വാജിനെയും പോലുള്ള കനപ്പെട്ട സംവിധായകര്‍ പ്രോജക്ടുമായി തന്നെ സമീപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇമ്മി എന്ന് വിളിപ്പേരു്ള്ള ഇമ്രാന്‍ ഹാഷ്മി പറയുന്നു. സിനിമയില്‍ അഭിനയം കൊണ്ട് താന്‍ ശ്രദ്ധിക്കപ്പെടുന്ന നാളുകള്‍ വരുമെന്ന പ്രതീക്ഷയിലാണ് ഈ 34 കാരന്‍.

2003 ല്‍ പുറത്തിറങ്ങിയ ഫുട്പാത്ത് ആണ് ഇമ്രാന്‍ ഹാഷ്മിയുടെ ആദ്യ ചിത്രം. ഇത് അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ 2004 ല്‍ ഇറങ്ങിയ മര്‍ഡറും ഇ്്മരാന്‍ ഹാഷ്മിയും പ്രേക്ഷക ശ്രദ്ധ നേടി. ആഷിക ബനായാ അപ്‌നേ, ഗാംഗ്സ്റ്റര്‍, ജന്നത്ത്, ചോക്ലേറ്റ്, അക്‌സര്‍ തുടങ്ങിയവയാണ് ഹാഷ്മിയുടെ മറ്റ് ചിത്രങ്ങള്‍.

English summary
Bollywood hero Emraan Hashmi feels tired of kissing scene on the screen. And hope he will get his best roles in nearby future.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam