twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോടികളുടെ തമ്പുരാനാണ് ആമിര്‍ ഖാന്‍! സൂപ്പര്‍സ്റ്റാറിന് ഇന്ന് പിറന്നാള്‍; പ്രായം കേട്ട് ഞെട്ടരുത്...!

    |

    ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ തന്റെ സിനിമകളിലൂടെ അത്ഭുതം സൃഷ്ടിക്കുന്ന വ്യക്തിയാണ്. നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ റോളുകളില്‍ തിളങ്ങി നില്‍ക്കുന്ന താരം കൂടിയാണ് ആമിര്‍ ഖാന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദംഗല്‍ എന്ന ഒറ്റ സിനിമയിലൂടെ ലോകം മുഴുവന്‍ തന്റെ കഴിവ് തെളിയിച്ച താരത്തിന് ഇന്ന് 53-ാം പിറന്നാളാണ്.

    ഇക്കയുടെ ഡേവിഡ് നൈനാന്‍ പുതിയ വേഷങ്ങളിലെത്തുന്നു! മമ്മൂക്കയെ വെല്ലാന്‍ ഇവര്‍ക്ക് കഴിയുമോ?ഇക്കയുടെ ഡേവിഡ് നൈനാന്‍ പുതിയ വേഷങ്ങളിലെത്തുന്നു! മമ്മൂക്കയെ വെല്ലാന്‍ ഇവര്‍ക്ക് കഴിയുമോ?

    സിനിമാ നിര്‍മാതാവ് താഹിര്‍ ഹുസൈന്റെ മകനായി 1965 മാര്‍ച്ച് 14 ന് മുംബൈയിലായിരുന്നു ആമിര്‍ ഖാന്റെ ജനനം. 1973 ലായിരുന്നു ആമിര്‍ ആദ്യമായി സിനിമയിലഭിനയിച്ചത്. ബാലതാരമായി സിനിമയിലെത്തിയ താരം ആദ്യ രണ്ട് സിനിമകള്‍ക്ക് ശേഷം 1984 മുതല്‍ ഇന്ന് വരെ സിനിമയില്‍ സജീവമായിരിക്കുകയാണ് . ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ആമിറിന് ആരാധകരുണ്ട്. ചൈനയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ആമിര്‍ ഖാന്‍.

    ആമിര്‍ ഖാന്‍

    ആമിര്‍ ഖാന്‍

    ഇന്ത്യന്‍ സിനിമയ്ക്ക് ഏക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന സംഭവാനകള്‍ നല്‍കുന്ന താരമാണ് ആമിര്‍ ഖാന്‍. 1965 മാര്‍ച്ച് 14 ന് മുംബൈയില്‍ ജനിച്ച താരം ഇന്ന് 53-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അച്ഛന്‍ സിനിമാ നിര്‍മാതാവ് ആയിരുന്നതിനാല്‍ സിനിമയിലേക്കുള്ള ആമിറിന്റെ വരവ് അതിവേഗമായിരുന്നു. എന്നാല്‍ സ്വന്തം കഴിവ് കൊണ്ട് സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ ആമിര്‍ ഖാന്‍ പിന്നെ താരരാജാക്കന്മാരുടെ പട്ടികയിലേക്കായിരുന്നു ഉയര്‍ന്നത്. ഇന്ന് നടന്‍ എന്നതിലുപരി നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലയില്‍ കൂടി ശ്രദ്ധിക്കാന്‍ താരത്തിന് കഴിയുന്നുണ്ട്. 1986 ല്‍ റീന ദത്തയെ വിവാഹം കഴിച്ചു. അത് വേര്‍പിരിഞ്ഞതിന് ശേഷം കിരണ്‍ റാവുവിനെ വിവാഹം കഴിക്കുകയായിരുന്നു. മൂന്ന് മക്കളാണ് ആമിറിനുള്ളത്.

     സിനിമാ ജീവിതം.

    സിനിമാ ജീവിതം.

    1973 ലായിരുന്നു യാതന്‍ കി ഭാരത് എന്ന സിനിമയിലൂടെ ബാലതാരമായി ആമിര്‍ ഖാന്‍ അഭിനയിച്ചത്. 1984 ല്‍ ഹോളി എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ആമിര്‍ ഖാന്‍ സിനിമയിലെ തന്റെ നായകസ്ഥാനം ഉറപ്പിച്ചു. അവിടുന്നിങ്ങോട്ട് അഭിനയം കൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. എല്ലാകാര്യത്തിലും മാതൃകയാക്കാന്‍ പറ്റുന്ന വ്യക്തിയായതിനാല്‍ ആമിര്‍ ഖാനെ പലരും മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നാണ് വിളിക്കുന്നത്. കൈവെച്ച മേഖലകളിലെല്ലാം വിജയം കൊയ്താണ് ആമിറിന്റെ ജൈത്രയാത്ര. ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ അറിയപ്പെടുന്ന ലെവലിലാണ് താരത്തിന്റെ വളര്‍ച്ച.

     കോടികളുടെ തമ്പുരാന്‍

    കോടികളുടെ തമ്പുരാന്‍

    ആമിറ് ഖാനെ കോടികളുടെ തമ്പുരാന്‍ എന്ന് വേണമെങ്കില്‍ വിളിക്കാം. തന്റെ സിനിമകളെ എങ്ങനെ ആളുകളിലേക്ക് എത്തിക്കാം എന്ന കാര്യത്തില്‍ ആമിറിന് വ്യക്തമായ ധാരണകളുണ്ട്. ഇന്ത്യയിലെ പോലെ തന്നെ ആമിറിനെ സ്‌നേഹിക്കുന്ന ആളുകള്‍ ചൈനയിലുമുണ്ട്. ആമിര്‍ ഖാന്‍ നായകനായ മൂന്ന് സിനിമകളായിരുന്നു ചൈനയില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയത്. ഗുസ്തി പ്രമേയമാക്കി നിര്‍മ്മിച്ച ദംഗല്‍ ചൈനയില്‍ നിന്ന് മാത്രം 1300 കോടിയായിരുന്നു വാരിക്കൂട്ടിയത്. അവസാനമിറങ്ങിയ സീക്രട്ട് സൂപ്പര്‍ എന്ന സിനിമ 874 കോടി, പികെ എന്ന സിനിമ 831 കോടി. മൂന്ന് സിനിമകളും വലിയ നേട്ടമായിരുന്നു നേടിയതെന്ന കാര്യത്തെ കുറിച്ച് ഇതില്‍ കൂടുതല്‍ തെളിവുകളൊന്നും വേണ്ട.

     ചൈനക്കാരുടെ സ്‌നേഹം

    ചൈനക്കാരുടെ സ്‌നേഹം

    ഇന്ത്യയിലുള്ള ആരാധകരെക്കാള്‍ ആമിറ് ഖാനെ സ്‌നേഹിക്കുന്നത് ചൈനക്കാരാണെന്ന വേണമെങ്കില്‍ പറയാം. ചൈനിലെ താരങ്ങളല്ലാതെ അവര്‍ കണ്ടിട്ടുള്ള ജനപ്രിയ താരം ആമിര്‍ ഖാന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മനസിലാക്കിയ ആമിര്‍ ഖാന്‍ തന്റെ സിനിമ ഏറ്റവുമധികം മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റിയ സ്ഥലം ചൈനയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. കുറഞ്ഞ ബജറ്റില്‍ സ്വന്തമായി സിനിമ നിര്‍മ്മിക്കുകയും ശേഷം കോടികള്‍ കളക്ഷന്‍ വാരിക്കൂട്ടുകയും ചെയ്താണ് ആമിര്‍ ഖാന്‍ വിസ്മയമാവുന്നത്. കണ്ട് കണ്ട് തന്നെ ചൈനക്കാര്‍ ഇഷ്ടപ്പെട്ട് തുടങ്ങിയെന്ന കാര്യം ആമിറും വ്യക്തമാക്കുന്നു. സിനിമകള്‍ മാത്രമല്ല ആമിറിന്റെ ടെലിവിഷന്‍ പരിപാടികളുടെയും സ്ഥിരം പ്രേക്ഷകരാണ് ചൈനയിലുള്ളത്. ആമിര്‍ അതിഥി വേഷത്തിലെത്തിയ സിനിമയ്ക്ക് വരെ വന്‍ സ്വീകരണമായിരുന്നു അവിടെ നിന്നും കിട്ടിയത്. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമയ്ക്ക് ചൈനയില്‍ മാത്രം 11000 സ്‌ക്രീനുകളിലായിരുന്നു പ്രദര്‍ശനം നടത്തിയിരുന്നത്.

    ദംഗലിലൂടെ

    ദംഗലിലൂടെ

    ദംഗല്‍ എന്ന സിനിമയായിരുന്നു ആമിര്‍ ഖാനെ ഇത്രയധികം ജനപ്രിയനാക്കിയത്. ഗുസ്തിക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച സിനിമയായിരുന്നതിനാല്‍ ചൈനയില്‍ സിനിമയ്ക്ക് വലിയ സ്വീകരണമായിരുന്നു കിട്ടിയത്. ആറര ലക്ഷം പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ആമിര്‍ ഖാനെ പിന്തുടരുന്ന ചൈനക്കാര്‍. ഹോളിവുഡ് സിനിമകള്‍ക്ക് കിട്ടുന്ന പ്രധാന്യമാണ് ഈ സിനിമകള്‍ക്കും ലഭിക്കുന്നത്. എന്നാല്‍ ചൈനീസ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്ന കളക്ഷന്റെ 25 ശതമാനമായിരിക്കും ആമിറിന് കിട്ടുന്നത്. ഇതേ പാത പിന്തുര്‍ന്ന് മറ്റ് താരങ്ങളുടെ സിനിമകളും ചൈനയിലേക്ക് റിലീസിനെത്തിക്കുന്നുണ്ട്. നല്ല സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ മടിയില്ലാത്തവര്‍ തന്നെയാണ് ചൈനക്കാര്‍.

    തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍

    തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍

    ഓരോ വര്‍ഷം ഒരു സിനിമ വീതമാണ് ഇപ്പോള്‍ ആമിര്‍ ചെയ്യുന്നത്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയാണ് ഈ വര്‍ഷത്തെ ആമിറിന്റെ സിനിമ. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന സിനിമയില്‍ അമിതാഭ് ബച്ചനാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ക്ക് എന്നിവരാണ് നായികമാര്‍. സിനിമയ്ക്ക് വേണ്ടി ആമിര്‍ ഖാന്‍ മൂക്കും കാതും കുത്തി വലിയ ത്യാഗങ്ങളായിരുന്നു നടത്തിയിരുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന സിനിമ ഈ വര്‍ഷം നവംബറോട് കൂടി തിയറ്ററുകളിലേക്ക് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.

    2018 ലെ വിജയം രാജാവിന്റെ മകന്‍ തന്നെ നേടി! ഒപ്പമെത്താന്‍ കുതിക്കുന്നത് നാല് സിനിമകള്‍!2018 ലെ വിജയം രാജാവിന്റെ മകന്‍ തന്നെ നേടി! ഒപ്പമെത്താന്‍ കുതിക്കുന്നത് നാല് സിനിമകള്‍!

    ദുല്‍ഖറിന് വാപ്പച്ചി എന്ന് വിളിക്കാനെങ്കിലും പറ്റുമോ? ഇക്കയ്ക്കും മമ്മൂട്ടിയ്ക്കും വീണ്ടും പൊങ്കാല!ദുല്‍ഖറിന് വാപ്പച്ചി എന്ന് വിളിക്കാനെങ്കിലും പറ്റുമോ? ഇക്കയ്ക്കും മമ്മൂട്ടിയ്ക്കും വീണ്ടും പൊങ്കാല!

    English summary
    Today Mr Perfectionist Aamir Khan's birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X