»   » ഈ പെണ്‍ക്കുട്ടി കരയുന്നത് സല്‍മാന്‍ ഖാന് വേണ്ടി;വീഡീയോ കാണാം

ഈ പെണ്‍ക്കുട്ടി കരയുന്നത് സല്‍മാന്‍ ഖാന് വേണ്ടി;വീഡീയോ കാണാം

Posted By: AkhilaKS
Subscribe to Filmibeat Malayalam


സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ബജ്രംഗി ഭായിജാന്‍ കണ്ട് കരഞ്ഞ സൂസി എന്ന പെണ്‍ക്കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ചിത്രത്തിന്റെ സംവിധായകന്‍ കബീര്‍ ഖാനാണ് സൂസിയുടെ വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്.

സിനിമ അവസാനിച്ചിട്ടും ലവ് യൂ സല്‍മാന്‍ എന്ന് പറഞ്ഞ് സൂസി പൊട്ടികരയുന്ന വീഡിയോയാണ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ സൂസിയക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. ഐ ലവ് യൂ ടൂ എന്നാണ് സൂസിയ്ക്ക് മറുപടിയുമായി സല്മാന്‍ ട്വിറ്ററില്‍ എത്തിയിരിക്കുന്നത്.

സല്‍മാന്റെ ബജ്രംഗി ഭായ്ജാന്‍ കണ്ടിട്ട് കരയാത്തവരായി ആരുമില്ല. ബോളിവുഡിലെ സൂപ്പര്‍താരം ആമീര്‍ ഖാന്‍ വരെ ചിത്രം കണ്ടിറങ്ങിയപ്പോള്‍ കരഞ്ഞു എന്നതാണ്.

ജൂലൈ 17നാണ് ബജ്രംഗി ഭായിജാന്‍ തിയറ്ററുകളില്‍ എത്തുന്നത്. റെക്കോഡ് കളക്ഷനുമായി മുന്നേറുന്ന ചിത്രം, പാക്കിസ്ഥാനില്‍ നിന്നും എത്തുന്ന ഒരു പെണ്‍ക്കുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കാന്‍ സല്‍മാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കരീന കപൂറാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
Recently a little girl's video went viral on the internet, in which she is seen crying after watching Salman's Bajrangi Bhaijaan and saying she loves him. Now, Salman has replied to the girl and said he loves her too.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam