»   » ഖാന്‍മാര്‍ക്കൊപ്പം വളര്‍ന്നിട്ടില്ലെന്ന് രണ്‍ബീര്‍

ഖാന്‍മാര്‍ക്കൊപ്പം വളര്‍ന്നിട്ടില്ലെന്ന് രണ്‍ബീര്‍

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ ബോളിവുഡില്‍ തിളങ്ങുന്ന യുവതാരമാണ് രണ്‍ബീര്‍ കപൂര്‍. ഹിറ്റുകള്‍ക്കുമേല്‍ ഹിറ്റുകളായാണ് രണ്‍ബീര്‍ ചിത്രങ്ങള്‍ ഇറങ്ങുന്നത്. കരിയറിലെ ആറുവര്‍ഷം കൊണ്ട് അടുത്ത സൂപ്പര്‍താരം എന്ന വിശേഷണമാണ് രണ്‍ബീര്‍ സ്വന്തമാക്കിയിരിക്കുന്നത്. പലരും ബോളിവുഡില്‍ ചുവടുറപ്പിക്കാനായി പാടുപെടുന്ന സമയത്താണ് ഈ കപൂര്‍ കുടുംബാംഗം കൈനിറയെ ചിത്രങ്ങളുമായി തിളങ്ങിനില്‍ക്കുന്നത്.

ഇപ്പോള്‍ പലരും രണ്‍ബീറിനെ ബോളിവുഡിലെ ഖാന്‍മാരോടാണ് ഉപമിയ്ക്കുന്നത്. എന്നാല്‍ ഇത് അല്‍പം കടന്നുപോയെന്നാണ് രണ്‍ബീര്‍ പറയുന്നത്. ഇത്രയും ജൂനിയറായ തന്നെ ഖാന്‍മാരോട് ഉപമിക്കാന്‍ സമയമായിട്ടില്ലെന്നും ഖാന്‍ ത്രയത്തിനൊപ്പം തന്നെയും നിര്‍ത്തുന്നത് കാണുമ്പോള്‍ തനിയ്ക്ക് വല്ലായ്മ തോന്നുന്നുവെന്നും രണ്‍ബീര്‍ പറയുന്നു.

Ranbir Kapoor

ഖാന്‍മാര്‍ എല്ലാം ബോളിവുഡില്‍ 25വര്‍ഷത്തോളമായി ഒരേപോലെ നിലനില്‍ക്കുന്നവരാണ്. അവര്‍ക്ക് ഇവിടെ അത്രയും ബഹുമാനവും സ്‌നേഹവും ലഭിയ്ക്കുന്നുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞ് ഞാന്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെങ്കില്‍ ഒരുപക്ഷേ എന്നെ അവരോട് ഉപമിക്കാന്‍ പറ്റുന്നത്രയും ഞാന്‍ വളര്‍ന്നിരിയ്ക്കും, അല്ലാതെ ഇപ്പോള്‍ അതിന് മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല- രണ്‍ബീര്‍ പറയുന്നു.

സല്‍മാനും ഷാരൂഖുമെല്ലാം വളരെ ചെറുപ്പക്കാരികളായ നടികളുടെ കാമുകന്മാരായി അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ രണ്‍ബീര്‍ പറയുന്നു- അവര്‍ നമ്മുടെ സൂപ്പര്‍താരങ്ങളാണ്, കോളെജ് കുമാരന്മാരായി അവര്‍ അഭിനയിക്കുമ്പോള്‍ അവര്‍ കഥാപാത്രങ്ങളാവുകയാണ് ചെയ്യുന്നത്. നാല്‍പ്പത് വയസ്സാകുമ്പോള്‍ അത്തരം റോളുകള്‍ കിട്ടിയാല്‍ ഞാനും അഭിനയിക്കും. ഈ പ്രായത്തില്‍ ഞാന്‍ മധ്യവയസ്‌കനായും അഭിനയിക്കേണ്ടിവരും.

English summary
Ranbir Kapoor, claims that he its too early to put him in the league with the Khan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam