»   »  ബോളിവുഡിലെ മൂല്യം കൂടിയ താരറാണിമാര്‍

ബോളിവുഡിലെ മൂല്യം കൂടിയ താരറാണിമാര്‍

Posted By:
Subscribe to Filmibeat Malayalam

സിനിമയെന്നാല്‍ പ്രശസ്തിയും പണവുമാണ്. ബോളിവുഡ് പോലുള്ള വമ്പന്‍ സിനിമാ ഇന്‍ഡസ്ട്രികളില്‍ കോടികളാണ് പല നടന്മാരുടെയും നടിമാരുടെയും പ്രതിഫലം. രണ്ടോ മൂന്നോ മികച്ച കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളും ലഭിയ്ക്കുന്നതോടെ പലരുടെയും പ്രതിഫലം കുത്തനെ ഉയരുക പതിവാണ്.

ചിത്രങ്ങള്‍ അധികം ശ്രദ്ധിക്കപ്പെടാത്ത നടിമാര്‍ക്കും നടന്മാര്‍ക്കും പോലുമുണ്ട് ബോളിവുഡില്‍ പൊന്നുംവില. ഇതാ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന പത്ത് ബോളിവുഡ് താരറാണിമാര്‍

താരറാണിമാരിലെ ഉയര്‍ന്ന പ്രതിഫലക്കാര്‍

ഗായികയും നടിയുമായ പ്രിയങ്ക സൗന്ദര്യ മത്സരവേദിയില്‍ നിന്നും സിനിമയിലെത്തിയ താരമാണ്. ആദ്യകാലത്ത് ശ്രദ്ധിക്കപ്പെടാതിരുന്ന പ്രിയങ്ക പിന്നീട് ഫാഷന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ വലിയ മുന്നേറ്റമാണ് നടത്തിയത്. ബോളിവുഡില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമെന്ന പേര് പ്രിയങ്കയ്ക്ക് സ്വന്തമാണ്. 9കോടി രൂപയാണ് പ്രിയങ്കയുടെ പ്രതിഫലം.

താരറാണിമാരിലെ ഉയര്‍ന്ന പ്രതിഫലക്കാര്‍

ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ് താനെന്ന് വളരെ നേരത്തേ തന്നെ കരീന കപൂര്‍ തെളിയിച്ചിട്ടുണ്ട്. താരറാണിമാരില്‍ രണ്ടാംസ്ഥാനത്തുള്ള കരീന ഹീറോയിന്‍ എന്ന ചിത്രത്തിന് 8കോടിരൂപയാണ് പ്രതിഫലം വാങ്ങിയിട്ടുള്ളത്. പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ കരീന വാങ്ങുന്നത് മൂന്നുകോടിയാണ്.

താരറാണിമാരിലെ ഉയര്‍ന്ന പ്രതിഫലക്കാര്‍

ലോകമറിയുന്ന ഇന്ത്യന്‍ താരമാണ് ഐശ്വര്യ. വിവാഹമോ, പ്രസവമോ ഒന്നും ഐശ്വര്യയുടെ താരമൂല്യം കുറച്ചിട്ടില്ല. താരത്തിന്റെ ഒരു ചിത്രത്തിനും പരസ്യത്തിനുമെല്ലാമായി ഇപ്പോഴും ആളുകള്‍ ക്യൂവിലാണ്. രജനീകാന്തിന്റെ നായികയായി അഭിനയിച്ച റോബോട്ട് എന്ന ചിത്രത്തിന് ഐശ്വര്യവാങ്ങിച്ച പ്രതിഫലം 6കോടിരൂപയാണ്. പരസ്യങ്ങള്‍ക്ക് ഐശ്വര്യ വാങ്ങിക്കുന്നത് 4കോടിരൂപയാണ്. ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിരതാരങ്ങളില്‍ മൂന്നാംസ്ഥാനക്കാരിയായിട്ടാണ് ഐശ്വര്യയെ പരിഗണിക്കുന്നത്.

താരറാണിമാരിലെ ഉയര്‍ന്ന പ്രതിഫലക്കാര്‍

ബോളിവുഡിലെ മികച്ച വിജയം നേടിയ നടിമാരിലൊരാളാണ് കത്രീന കെയ്ഫ്. ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ മടികാണിക്കാത്ത കത്രീന പരസ്യങ്ങളിലും സജീവമാണ്. 4കോടിയാണ് സിനിമയ്ക്കും പരസ്യത്തിനും കത്രീന പ്രതിഫലം വാങ്ങുന്നത്. അടുത്തിടെയായി കൈനിറയെ ചിത്രങ്ങളുള്ള കത്രീനയും പ്രതിഫലത്തുക ഉയര്‍ത്താനുള്ള സാധ്യത ഏറെയാണ്.

താരറാണിമാരിലെ ഉയര്‍ന്ന പ്രതിഫലക്കാര്‍

അഭിനയപ്രാധന്യമുള്ള വേഷങ്ങളും ഗ്ലാമര്‍ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന ബിപാഷയും ബോളിവുഡിലെ തിളക്കമേറിയ താരമാണ്. സിംഗുലാരിറ്റിയെന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്താനിരിക്കുന്ന ബിപാഷ ഇപ്പോള്‍ 3കോടിരൂപയാണ് പ്രതിഫലം പറ്റുന്നത്. ബോളിവുഡ് അരങ്ങേറ്റം കഴിയുമ്പോള്‍ ബിപാഷ പ്രതിഫലത്തുക ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

താരറാണിമാരിലെ ഉയര്‍ന്ന പ്രതിഫലക്കാര്‍

ബാംഗ്ലൂര്‍ സ്വദേശിയായ ദീപിക പദുകോണും ബോളിവുഡിലെ മികച്ച നടിമാരുടെ പട്ടികയിലുള്ള താരമാണ്. മികച്ച ശരീരവടിവ് നിലനിര്‍ത്തുന്ന ദീപിക പരസ്യകമ്പനികളുടെയും ഇഷ്ടതാരമാണ്. 2.5കോടി മുതല്‍ 3കോടിവരെയാണ് ദീപികയുടെ പ്രതിഫലം. സിനിമയിലും പരസ്യത്തിനും ദീപിക ഇതേ തുകയാണ് വാങ്ങുന്നത്. കോക്‌ടെയില്‍ എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് ദീപികയുടെ താരമൂല്യമുയര്‍ന്നത്.

താരറാണിമാരിലെ ഉയര്‍ന്ന പ്രതിഫലക്കാര്‍

ഒരുകാലത്ത് ബോളിവുഡില്‍ അധികം ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞ നടിയായിരുന്നു വിദ്യ ബാലന്‍. എന്നാല്‍ അടുത്തിടെ മുന്‍നിരതാരങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഉയര്‍ന്ന വിദ്യയ്ക്ക് കൈനിറയെ മികച്ച ചിത്രങ്ങളുണ്ട്, ഇതില്‍ത്തന്നെ മിക്കവയും നായികാപ്രാധാന്യമുള്ളവയുമാണ്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളിലായി മികച്ച നടിയ്ക്കുള്ള ഏറെ അവാര്‍ഡുകള്‍ വിദ്യെ തേടിയെത്തിയിട്ടുണ്ട്. വിദ്യയുടെ പ്രതിഫലം 2കോടിയാണ്.

താരറാണിമാരിലെ ഉയര്‍ന്ന പ്രതിഫലക്കാര്‍

മികച്ച നടിയെന്ന് പേരെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ സോനം അഭിനയിച്ചിട്ടില്ല. പിതാവ് അനില്‍ കപൂറിന്റെ പാരമ്പര്യവുമായി സിനിമയിലെത്തിയ സോനവും പ്രതിഫലക്കാര്യത്തില്‍ പിന്നിലല്ല 1.5കോടിയാണ് സോനത്തിന്റെയും പ്രതിഫലം. മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള പരസ്യചിത്രങ്ങള്‍ക്കും സോനം ഇതേ പ്രതിഫലമാണത്രേ വാങ്ങുന്നത്.

താരറാണിമാരിലെ ഉയര്‍ന്ന പ്രതിഫലക്കാര്‍

ജബ് തക് ഹേ ജാന്‍ ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അനുഷ്‌കയും ബോളിവുഡിലെ വിലയേറിയ താരമാണ്. ചുരുങ്ങിയ കാലംകൊണ്ട് മികച്ച നടിയെന്ന് പേരെടുക്കാന്‍ കഴിഞ്ഞ അനുഷ്‌കയ്ക്ക് ഒരു ചിത്രത്തിന് 1.5കോടിരൂപയാണ് പ്രതിഫലം.

താരറാണിമാരിലെ ഉയര്‍ന്ന പ്രതിഫലക്കാര്‍

ദബാങ് എന്ന ചിത്രത്തില്‍ സല്‍മാന്റെ നായികയായി അരങ്ങേറ്റം കുറിച്ച സോനാക്ഷി ബോളിവുഡില്‍ വമ്പന്‍ പ്രതിഫലം വാങ്ങുന്ന താരമാണ്. അടുത്തിടെ ഇറങ്ങിയ ലൂടെരയിലെ സോനാക്ഷിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 1.5 കോടിരൂപയാണ് സോനാക്ഷി ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം.

English summary
Here is the list of Top 10 Bollywood Actresses 2013 by how much they are Paid for acting in a Hindi movie in India. Also mentioned is the amount they are paid for endorsing brands

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam