Just In
- 6 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 6 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 6 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 6 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബോളിവുഡിലെ ഐക്കണ്‍ നായികമാര്‍
പുതുപുത്തന്‍ ചിത്രങ്ങളൊടൊപ്പം തന്നെ ഒട്ടേറെ പുതുമുഖങ്ങളും സിനിമയില്‍ എത്തുന്നുണ്ട്. ഹിന്ദി, തമിഴ്, മലയാളം എന്ന് വേണ്ട ഒട്ടുമിക്ക ഭാഷകളിലും പുതുമുഖങ്ങളുടെ കടന്ന് വരവിന് കുറവൊന്നും ഇല്ല.
ഒറ്റ ചിത്രത്തില്‍ മാത്രം മുഖം കാണിച്ച് പിന്നെ സിനിമയോട് വിടപറയുന്ന താരങ്ങളും കുറവല്ല. എന്നാല്‍ ഇനി എത്ര താരങ്ങള്‍ വന്നാലും പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞ ചില നായികമാര്‍ ഉണ്ട്. ഈ ഐക്കണുകള്‍ പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയവരാണെന്ന് പറയാം. ഇതാ ബോളിവുഡിലെ ഐക്കണ്‍ സുന്ദരിമാര്‍

ബോളിവുഡിലെ ഐക്കണ്‍ നായികമാര്‍
മാധുരി ദീക്ഷിത്ത് എന്ന മുബൈക്കാരി പെണ്‍കുട്ടി ബോളിവുഡ് സിനിമയുടെ അവിഭാജ്യ ഘടകമാണ്. ബോഴിവുഡിന്റെ മധുബാലയെന്നും മര്ലിന് മണ്റോയെന്നും ഒട്ടേറെ വിശേഷണങ്ങളുള്ള ഈ നായിക പ്രേക്ഷകരുടെ മനസില്‍ ഇന്നും സൂപ്പര്‍ നായികയായി തന്നെ നില നില്ക്കുന്നു.

ബോളിവുഡിലെ ഐക്കണ്‍ നായികമാര്‍
തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലേയ്ക്കുള്ള ദൂരം ശ്രീദേവിയെ സംബന്ധിച്ചിടത്തോളം ചെറുതായിരുന്നു. ഈ നടിയുടെ സൗന്ദര്യത്തെയും അഭിനയ ശേഷിയെയും പ്രേക്ഷകര്‍ അടുത്തറിഞ്ഞതാണ്. ബോളിവുഡിലെ എക്കാലത്തെയും ഐക്കണ്‍ നായികമാര്‍ക്കിടയില്‍ ശ്രീദേവിയ്ക്കും ഇടമുണ്ട്

ബോളിവുഡിലെ ഐക്കണ്‍ നായികമാര്‍
എഴുപതിലേയ്ക്ക് ചുവട് വയ്ക്കുന്ന ഈ നായിക ബോളിവുഡിന്റെ ഐക്കണ്‍ ബ്യൂട്ടികളില് ഒരാളാണ്

ബോളിവുഡിലെ ഐക്കണ്‍ നായികമാര്‍
രേഖയുടെ മാറ്റ് കുറയ്ക്കാന്‍ കാലത്തിനായിട്ടില്ലെന്ന് വേണം പറയാന്‍. ജെമിനി ഗണേശന്റെയും പുഷ്പവല്ലിയുടേയും മകളായ ഈ മദ്രാസി പെണ്‍കുട്ടി കീഴടക്കിയത് ബോളിവുഡ് എന്ന സിനിമ സാമ്രാജ്യത്തെയായിരുന്നു

ബോളിവുഡിലെ ഐക്കണ്‍ നായികമാര്‍
അറുപതുകളിലേയും എഴുപതുകളിലേയും ഈ സൂപ്പര്‍ നായികയുടെ പ്രായം 65 പിന്നിട്ടു. ബോളിവുഡിന്റെ ഒരു കാലത്തെ പ്രിയ നായികയായിരുന്നു മുംതാസ്.

ബോളിവുഡിലെ ഐക്കണ്‍ നായികമാര്‍
ബോളിവുഡിലെ എക്കാലത്തെയും ഐക്കണാണ് മധുബാല. പകരം വയ്ക്കാനില്ലാത്ത സൗന്ദര്യം. 1949 മുതല്‍ 1960 വരെ സിനിമയില്‍ സജീവമായിരുന്നു മധുബാല. തന്റെ 36മത്തെ വയസ്സില്‍ ലോകത്തോട് വിട പറഞ്ഞ ഈ നായിക ബോളിവുഡിലെ എക്കാലത്തെയും മികച്ച നായികയാണ്.

ബോളിവുഡിലെ ഐക്കണ്‍ നായികമാര്‍
ബോളിവുഡിന്റെ സ്വപ്ന സുന്ദരി ഹേമ മാലിനി. 150 ഓളം ചിത്രങ്ങള്‍, മികച്ച കഥാപാത്രങ്ങള്‍ ഒട്ടേറെ അവാര്‍ഡുകള്‍. ഒരു നടിയ്ക്ക് കിട്ടേണ്ട ഒട്ടുമിക്ക അംഗീകാരങ്ങളും ആരംഭത്തിലേ നേടിയ അഭിനയ പ്രതിമ. ഇന്നും ആരാധകരുടെ കാര്യത്തില്‍ ഹേമമാലിനി ഒട്ടും പിന്നിലല്ല

ബോളിവുഡിലെ ഐക്കണ്‍ നായികമാര്‍
ബോളിവുഡ് ഐക്കണ്‍ എന്നാല്‍ ഐശ്വര്യ എന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോഴും അതിന് മാറ്റമൊന്നും ഇല്ല. ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെ തന്നെ ഐക്കണ്‍ ആണ് ഐശ്വര്യ.

ബോളിവുഡിലെ ഐക്കണ്‍ നായികമാര്‍
കുടുംബ സദസുകളുടേയും യുവപ്രേക്ഷകരുടെയും പ്രിയപ്പെട്ട നായികയാണ് കാജോള്‍. ബോളിവുഡ് ഐക്കണുകളില്‍ നിന്ന് ഈ ബംഗാളി സുന്ദരിയെ ഒഴിവാക്കാനാകുമോ

ബോളിവുഡിലെ ഐക്കണ്‍ നായികമാര്‍
ബോളിവുഡില്‍ ഇനിയെത്ര നായികമാര്‍ വന്നാലും പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞ രൂപമാണ് റാണിയുടേത്.