ഹോളിവുഡില്‍ അഭിനയിച്ച ബോളിവുഡ് നായികമാര്‍
തെന്നിന്ത്യന്‍ നായികമാരെ മോഹിപ്പിയ്ക്കുന്ന സിനിമാ ലോകമാണ് ബോളിവുഡ്. എന്നാല്‍ ബോളിവുഡ് നായികമാരെ മോഹിപ്പിയക്കുന്നതോ ഹോളിവുഡും. എന്നാല്‍ വളരെ ചുരുക്കം നായികമാര്‍ക്ക് മാത്രമേ ഹോളിവുഡില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ അഭിനയിച്ച ചില നായികമാര്‍ ഇതാ...

ഹോളിവുഡില്‍ അഭിനയിച്ച ബോളിവുഡ് നായികമാര്‍
ബോളിവുഡില്‍ നിന്ന് ഹോളിവുഡില്‍ അഭിനയിക്കുന്ന ആദ്യ നായിക ഐശ്വര്യയാണ്. ലോകത്തിലെ തന്നെ സുന്ദരിമാരില്‍ ഒരാളായ ആഷ് കോമഡി താരം സ്റ്റീവ് മാര്‍ട്ടിന്റെ നായികയായി പിങ്ക് പാന്തേര്‍ 2 എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇതിന് പുറമെ ബ്രൈഡ് ആന്റ് പ്രജഡീസ്, മിസ്ട്രസ് ഓഫ് സ്‌പൈസസ്, പ്രൊവോക്കഡ്: എ ട്രൂ സ്‌റ്റോറി എന്നിവയിലാണ് അഭിനയിച്ചത്.

ഹോളിവുഡില്‍ അഭിനയിച്ച ബോളിവുഡ് നായികമാര്‍
വിവാദങ്ങളുടെ തോഴിയായ മല്ലിക ഷെരാവത്തും ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച താരങ്ങളിലൊരാഷാണ്. ദ മിത്ത് എന്ന ചിത്രത്തില്‍ ജാക്കി ചാനൊപ്പം തുടര്‍ന്ന് ഇര്‍ഫാന്‍ ഖാനൊപ്പം ഹിസ് എന്നീ ചിത്രങ്ങളിലും മല്ലിക അഭിനയിച്ചു. പൊളിറ്റിക്‌സ് ഓഫ് ലവ്, ബറാക്ക്, കുദോസ് എന്നിവയും മല്ലികയുടോ ഹോളിവുഡ് ചിത്രങ്ങളാണ്

ഹോളിവുഡില്‍ അഭിനയിച്ച ബോളിവുഡ് നായികമാര്‍
മലയാളികള്‍ക്കും ഏറെ പരിചിതയായ നായികയാണ് തബു. മലയാളത്തിലും തമിഴിലും ബോളിവുഡിലും മാത്രമല്ല ഹോളിവുഡിലും തബു അഭിനയിച്ചിട്ടുണ്ട്്. മീര നായര്‍ സംവിധാനമം ചെയ്ത ദ നെയിംസേക്ക് എ്ന്ന അമേരിയ്ക്കന്‍ ചിത്രത്തില്‍ ഇര്‍ഫാന്‍ഖാന്റെ നായികയായി അഭിനയിച്ചു. ഓസ്‌കര്‍ പുരസ്‌ക്കാര ജേതാവ് ആങ് ലി യുടെ ലൈഫ് ഓഫ് പൈ ആണ് തബു അവസാനം അഭിനയിച്ച ഹോളിവുഡ് ചിത്രം

ഹോളിവുഡില്‍ അഭിനയിച്ച ബോളിവുഡ് നായികമാര്‍
അഭിനേത്രിയായിട്ടല്ല ഗായികയായിട്ടാണ് ഹോളിവുഡില്‍ പ്രിയങ്ക ചോപ്ര ഭാഗ്യം പരീക്ഷിയ്ക്കുന്നത്. ഇന്‍ മൈ സിറ്റിയിലൂടെ 2013 ലാണ് പ്രിയങ്കയുടെ സംഗീത അരങ്ങേറ്റം. പ്‌ളെയിന്‍സ് എന്ന ഹോളിവുഡ് ചിത്രത്തില്‍ ഇഷാനി എന്ന കഥാപാത്രമായി (ശബ്ദം മാത്രം) താരം ഹോളിവുഡില്‍ സാന്നിദ്ധ്യമറിയിച്ചു.


Click it and Unblock the Notifications











