തമിഴകത്ത് സാന്നിധ്യമറിയിച്ച ബോളിവുഡ് സുന്ദരിമാര്‍

By Lakshmi

തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ പോയി താരറാണിമാരായവര്‍ ഏറെയുണ്ട്. ശ്രീദേവി, രേഖ തുടങ്ങിയ താരങ്ങളെല്ലാം ഇത്തരത്തില്‍ തെന്നിന്ത്യയുടെ പ്രശസ്തി ബോളിവുഡ് വരെ എത്തിച്ചവരാണ്. അതേപോലെ പലകാലങ്ങളില്‍ ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ എത്തി സാന്നിധ്യമറിയിച്ച താരങ്ങളും ഏറെയുണ്ട്.

പല ബോളിവുഡ് താരങ്ങളും കരിയറിന്റെ ആദ്യകാലങ്ങളില്‍ തമിഴ് പോലുള്ള ഭാഷകളില്‍ അഭിനയിക്കാന്‍ താല്‍പര്യം കാണിക്കാറുണ്ട്. പ്രിയങ്ക ചോപ്ര, കങ്കണ റാണൗത്ത് തുടങ്ങിയ താരങ്ങളെല്ലാം ഇത്തരത്തില്‍ തമിഴില്‍ എത്തിയവരാണ്. ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിര താരങ്ങളും തമിഴകത്തോട് വലിയ മമത കാണിയ്ക്കുന്നുണ്ട്. ഇതാ ബോളിവുഡില്‍ നിന്നും തമിഴകത്തെത്തിയ ചില നായിക നടിമാര്‍.

ദീപിക പദുകോണ്‍

തമിഴില്‍ സാന്നിധ്യമറിയിച്ച ബിടൗണ്‍ സുന്ദരിമാര്‍

രജനീകാന്ത് നായകനാകുന്ന റാണ എന്ന ചിത്രത്തിലൂടെയാണ് ദീപിക പദുകോണ്‍ തന്റെ തമിഴക അരങ്ങേറ്റം നടത്താന്‍ പോകുന്നത്. ഇതിന് മുമ്പേ രജനികാന്ത് നായകനാകുന്ന അനിമേഷന്‍ ചിത്രം കൊച്ചടിയാനിലും ദീപിക അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ദീപിക ഒരു ചരിത്ര കഥാപാത്രമായിട്ടാണ് എത്തുന്നത്. ബോളിവുഡില്‍ ഇപ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് ദീപിക. രാംലീല, ചെന്നൈ എക്‌സ്പ്രസ് പോലുള്ള ചിത്രങ്ങളുടെ വിജയം ദീപികയെ മുന്‍നിരയിലെത്തിക്കുകയായിരുന്നു.

ഐശ്വര്യ റായ്

തമിഴില്‍ സാന്നിധ്യമറിയിച്ച ബിടൗണ്‍ സുന്ദരിമാര്‍

സുന്ദരിപ്പട്ടം നേടിയതിന് ശേഷം ഐശ്വര്യ സിനിമാലോകത്തേയ്ക്ക് എത്തിയത് തമിഴിലൂടെയാണ്. മണി രത്‌നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ ഐശ്വര്യ പിന്നീട് ജീന്‍സ്, കണ്ടുകൊണ്ടേണ്‍ കണ്ടുകൊണ്ടേന്‍ തുടങ്ങിയ ചിത്രങ്ങളിലും ഐശ്വര്യ അഭിനയിച്ചു. പിന്നീട് ബോളിവുഡില്‍ പ്രശസ്തി നേടിയ ഐശ്വര്യ പത്തുവര്‍ഷത്തിന് ശേഷം വീണ്ടും മിരത്‌നത്തിന്റെയും ശങ്കറിന്റെയും ചിത്രങ്ങളിലൂടെ തമിഴിലെത്തി. പിന്നീട് മകളുണ്ടായശേഷം അഭിനയരംഗത്തുനിന്നും വിട്ടുനില്‍ക്കുന്ന ഐശ്വര്യ രണ്ടാം വരവിന് തുടക്കമിടുന്നത് പുതിയൊരു മണിരത്‌നം ചിത്രത്തിലൂടെയാണെന്നാണ് കേള്‍ക്കുന്നത്.

സോനാക്ഷി സിന്‍ഹ

തമിഴില്‍ സാന്നിധ്യമറിയിച്ച ബിടൗണ്‍ സുന്ദരിമാര്‍


കമല്‍ ഹസ്സന്റെ വിശ്വരൂപമെന്ന ചിത്രത്തിലേയ്ക്ക് ആദ്യം നായികവേഷം ചെയ്യാനുള്ള ഓഫര്‍ ലഭിച്ചത് സോനാക്ഷി സിന്‍ഹയ്ക്കായിരുന്നു. എന്നാല്‍ ചിത്രം വല്ലാതെ വൈകിയപ്പോള്‍ സോനാക്ഷിയ്ക്ക് അത് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് സൂര്യ നായകനാകുന്ന അന്‍ജാന്‍ എന്ന ചിത്രത്തില്‍ ഒരു ഐറ്റം നമ്പര്‍ ചെയ്യാനുള്ള ക്ഷണവും സോനാക്ഷിയെത്തേടിയെത്തി, ആദ്യം സമ്മതം മൂളിയ താരം പിന്നീട് അതില്‍ നിന്നും പിന്‍മാറി. ഇപ്പോള്‍ കെഎസ് രവികുമാറിന്റെ ചിത്രത്തിലൂടെ രജനീകാന്തിന്റെ നായികയായി സോനാക്ഷി തമിഴകത്തെത്താന്‍ പോവുകയാണ്. രജനീകാന്തിന് സോനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുമായി സുഹൃദ്ബന്ധമുണ്ട്. ഈ ബന്ധമാണ് സോനാക്ഷിയെ രജനിച്ചിത്രത്തില്‍ നായികയാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

 യാമി ഗൗതം

തമിഴില്‍ സാന്നിധ്യമറിയിച്ച ബിടൗണ്‍ സുന്ദരിമാര്‍

ബോളിവുഡ് ചിത്രമായ വിക്കി ഡോണറിലൂടെ മികച്ച തുടക്കം ലഭിച്ച നടിയാണ് യാമി ഗൗതം. ഇപ്പോള്‍ ബോളിവുഡില്‍ പോപ്പുലറായ യാമിയ്ക്ക് തമിഴകത്തുനിന്നും ക്ഷണം ലഭിയ്ക്കുന്നുണ്ട്. രാധാ മോഹന്‍ സംവിധാനം ചെയ്ത ഗൗരവം എന്ന ചിത്രത്തില്‍ അല്ലു സിരിഷിനൊപ്പം യാമി അഭിനയിച്ചു. ഇപ്പോള്‍ തമിഴില്‍ രണ്ടാമത്തെ ചിത്രത്തിനായി യാമി കരാറിലൊപ്പുവച്ചിരിക്കുുകയാണ്. ജയ് നായകനാകുന്ന തമിള്‍സെല്‍വനും തനിയാര്‍ അഞ്ചലും എന്ന ചിത്രത്തിലാണ് യാമി നായികയാവുന്നത്.

പ്രിയങ്ക ചോപ്ര

തമിഴില്‍ സാന്നിധ്യമറിയിച്ച ബിടൗണ്‍ സുന്ദരിമാര്‍

മിസ് വേള്‍ഡ് കിരീടം ചൂടിയ പ്രിയങ്ക ചോപ്ര ആദ്യമായി അഭിനയിച്ചത് തമിഴ് ചിത്രമായ തമിഴനിലാണ്. 2002ല്‍ പുറത്തുവന്ന ചിത്രത്തില്‍ വിജയ് ആയിരുന്നു നായകന്‍. പിന്നീടാണ് പ്രിയങ്ക ബോളിവുഡില്‍ തിരക്കേറിയ നായികയാവുന്നത്.

പ്രിയങ്ക ചോപ്ര

തമിഴില്‍ സാന്നിധ്യമറിയിച്ച ബിടൗണ്‍ സുന്ദരിമാര്‍

മിസ് വേള്‍ഡ് കിരീടം ചൂടിയ പ്രിയങ്ക ചോപ്ര ആദ്യമായി അഭിനയിച്ചത് തമിഴ് ചിത്രമായ തമിഴനിലാണ്. 2002ല്‍ പുറത്തുവന്ന ചിത്രത്തില്‍ വിജയ് ആയിരുന്നു നായകന്‍. പിന്നീടാണ് പ്രിയങ്ക ബോളിവുഡില്‍ തിരക്കേറിയ നായികയാവുന്നത്.

കങ്കണ റാണൗത്ത്

തമിഴില്‍ സാന്നിധ്യമറിയിച്ച ബിടൗണ്‍ സുന്ദരിമാര്‍

ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ കങ്കണ റാണൗത്തും തമിഴകത്ത് സാന്നിധ്യമറിയിച്ച താരമാണ്. 2008ല്‍ പുറത്തിറങ്ങിയ ധാം ധൂം എന്ന ചിത്രത്തില്‍ കങ്കണയായിരുന്നു നായിക. ജയംരവി നായകനായ ചിത്രം സംവിധാനം ചെയ്തത് ജീവയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X