twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡിലെ താരമൂല്യമേറിയ താരങ്ങള്‍

    By Lakshmi
    |

    കോടികള്‍ കിലുങ്ങുന്ന സ്ഥലമാണ് ബോളിവുഡ്, ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ ഇന്‍ഡസ്ട്രിയായ ബോളിവുഡിലെ താരപ്രതിഫലത്തിന്റെയും ബോക്‌സ് ഓഫീസ് കളക്ഷന്റെയുമെല്ലാംകഥ കേട്ടാല്‍ സാധാരണക്കാരെല്ലാം ഞെട്ടും. സൂപ്പര്‍ താരങ്ങള്‍ ഏറെയുള്ള ബോളിവുഡില്‍ പലര്‍ക്കും 50കോടിയ്ക്ക്മുകളിലാണ് പ്രതിഫലം. നായിക നടിമാര്‍ തന്നെ കോടികളുടെ പ്രതിഫലം വാങ്ങുന്ന സ്ഥലത്ത് നായകനടന്മാര്‍ക്ക് അതിലും വലിയ പ്രതിഫലം ലഭിയ്ക്കുന്നില്ലെങ്കിലേ അതിശയിക്കാനുള്ളു.

    ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സൂപ്പറുകളില്‍ പലര്‍ക്കും അഭിനയത്തോടൊപ്പം തന്നെ സിനിമയുമായി ബന്ധപ്പെട്ട പലവിധ ബിസിനസുകളുണ്ട്. ചിലര്‍ നിര്‍മ്മാണ കമ്പനി നടത്തുമ്പോള്‍ മറ്റു ചിലര്‍ സ്വന്തം ബ്രാന്റ ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കുന്നു. ഇതാ ബോളിവുഡിലെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ചിലര്‍

    സല്‍മാന്‍ ഖാന്‍

    ബോളിവുഡിലെ താരമൂല്യമേറിയ താരങ്ങള്‍

    ഏറെക്കാലമായി സല്‍മാന്‍ ബോളിവുഡില്‍ തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട്. പിതാവ് സലിം ഖാന്റെ പാരമ്പര്യവുമായി സിനിമയിലെത്തിയ സല്‍മാന്‍ വളരെപ്പെട്ടെന്നാണ് ബോളിവുഡിന്റെ പ്രിയതാരമായി മാറിയത്. പലഹിറ്റുകളും സ്വന്തം ക്രെഡിറ്റിലുള്ള സല്‍മാന്റെ പ്രതിഫലം ചിത്രമൊന്നിന് 60കോടിരൂപയാണ്.

    ആമിര്‍ ഖാന്‍

    ബോളിവുഡിലെ താരമൂല്യമേറിയ താരങ്ങള്‍

    ബോളിവുഡിന്റെ പെര്‍ഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന അമീര്‍ ഖാന്‍ ഒരു ജീനിയസ് നടന്‍കൂടിയാണ്. അടുത്തകാലത്തായി തീര്‍ത്തും മികച്ച ചിത്രങ്ങള്‍മാത്രം പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കുന്ന അമീറിന്റെ ഇപ്പോഴത്തെ പ്രതിഫലം 45കോടിരൂപയാണ്.

    ഷാരൂഖ് ഖാന്‍

    ബോളിവുഡിലെ താരമൂല്യമേറിയ താരങ്ങള്‍

    ബോളിവുഡിലെ സെല്‍ഫ് മെയ്ഡ് സൂപ്പര്‍സ്റ്റാറാണ് ഷാരൂഖ്. ആരുടെയും പാരമ്പര്യം പറയാനില്ലാതെ ബോളിവുഡിലെത്തി സ്വന്തം പ്രയത്‌നംകൊണ്ട് വളര്‍ന്ന ഷാരൂഖ് ഇന്ന് ബോളിവുഡിന്റെ ബാദ്ഷാ എന്നാണ് അറിയപ്പെടുന്നത്. 35കോടിയാണ് ഷാരൂഖ് ഇപ്പോള്‍ ഒരു ചിത്രത്തിന് കൈപ്പറ്റുന്നത്.

    അക്ഷയ് കുമാര്‍

    ബോളിവുഡിലെ താരമൂല്യമേറിയ താരങ്ങള്‍

    ബോളിവുഡിന്റെ ആക്ഷന്‍ ഹീറോയെന്ന വിശേഷണം അക്ഷയ് യ്ക്ക് സ്വന്തമാണ്. ഇടക്കാലത്ത് അല്‍പം ശോഭ മങ്ങിയെങ്കിലും പിന്നീട് കിടിലന്‍ ആക്ഷന്‍ ചിത്രങ്ങളിലൂടെ തിരിച്ചെത്തിയ അക്ഷയുടെ പ്രതിഫലം 40-45കോടി രൂപയാണ്.

    ഹൃത്തിക് റോഷന്‍

    ബോളിവുഡിലെ താരമൂല്യമേറിയ താരങ്ങള്‍

    ബോളിവുഡിന്റെ റൊമാന്റിക് ഹീറോയായ ഹൃത്തിക് റോഷനുമുണ്ട് പല ഹിറ്റുകളുടെയും ചരിത്രം പറയാന്‍. അടുത്തിടെ റീലീസ് ചെയ്ത കൃഷ് 3 പോലുള്ള ചിത്രങ്ങള്‍ വലിയ വിജയം നേടിയവയാണ്. ഹൃത്തിക്കിന്റെ പ്രതിഫലം 16-20കോടി രൂപയാണ്.

    രണ്‍ബീര്‍ കപൂര്‍

    ബോളിവുഡിലെ താരമൂല്യമേറിയ താരങ്ങള്‍

    ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് രണ്‍ബീര്‍ കപൂര്‍. അഭിനയത്തിന്റെ കാര്യത്തില്‍ പിതാവ് ഋഷി കപൂറിന്റെ പെരുമയുമായിട്ടാണ് രണ്‍ബീര്‍ ബോളിവുഡില്‍ എത്തിയത്. ഈ ചെറുപ്രായത്തില്‍ ഒരു ചിത്രത്തിന് 19-24കോടി രൂപയാണ് രണ്‍ബീര്‍ പ്രതിഫലം പറ്റുന്നത്.

    രണ്‍വീര്‍ സിങ്

    ബോളിവുഡിലെ താരമൂല്യമേറിയ താരങ്ങള്‍

    പെട്ടെന്നുതന്നെ ബോളിവുഡിന്റെ മനംകവര്‍ന്ന യുവതാരമാണ് രണ്‍വീര്‍ സിങ്. ലൂടെര, രാം ലീല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച രണ്‍വീര്‍ സിങ്ങും പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒട്ടും മോശക്കാരനല്ല. 8-9കോടിരൂപയാണ് രണ്‍ബീറിന്റെ പ്രതിഫലം.

    English summary
    Let's have a look on top paid actors in bollywood.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X