സണ്ണി ലിയോണും റാണി മുഖര്‍ജിയുമാണ് മിന്നിച്ചത്! ഗൂഗിള്‍ പ്ലേയില്‍ ഏറ്റവുമധികം വിറ്റു പോയ സിനിമകള്‍!!

പുതിയൊരു വര്‍ഷം കൂടി പിറക്കാന്‍ പോവുകയാണ്. പലരും കഴിഞ്ഞ വര്‍ഷത്തെ നഷ്ടത്തെയും ലാഭത്തെയും കണക്ക് കൂട്ടി കൊണ്ടിരിക്കുകയാണ്. സിനിമയിലും അതേ കണക്ക് കൂട്ടലുകളാണ് നടക്കുന്നത്. ബിഗ് ബജറ്റിലൊരുക്കിയ സിനിമകളും ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ സിനിമകളും എന്നിങ്ങനെ ഒട്ടനവധി പട്ടികകളാണ് ഇതിനകം തയ്യാറായിരിക്കുന്നത്.

ഗൂഗിള്‍ പ്ലേ വഴി ബോളിവുഡില്‍ നിന്നും ഒത്തിരി സിനിമകളാണ് വിറ്റ് പോയിരിക്കുന്നത്. റാണി മുഖര്‍ജിയുടെ സിനിമ മുതല്‍ സല്‍മാന്‍ ഖാനും സണ്ണി ലിയോണുമെല്ലാം തകര്‍ത്തഭിനയിച്ച പല സിനിമകളും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ചില ചിത്രങ്ങളുടെ പേര് വിവരങ്ങള്‍ ഇങ്ങനെയാണ്.

ഹിച്ച്കി

ഹിച്ച്കി

1996 ല്‍ ബോളിവുഡിന്റെ പ്രിയങ്കരിയായിരുന്ന റാണി മുഖര്‍ജി വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ചെറിയ ചെറിയ ഇടവേളകള്‍ക്ക് ശേഷം നടി വീണ്ടും സജീവമായിരിക്കുകയാണ്. 2014 ല്‍ റിലീസിനെത്തിയെ മര്‍ദാനി എന്ന സിനിമ റിലീസിനെത്തി നാല് വര്‍ഷത്തിന് ശേഷം റാണി നായികയായി അഭിനയിച്ച സിനിമയാണ് ഹിച്ച്കി. 2018 ല്‍ റിലീസിനെത്തിയ സിനിമ നല്ല പ്രതികരണമായിരുന്നു സ്വന്തമാക്കിയത്. സിദ്ധാര്‍ത്ഥ് പി മല്‍ഹോത്ര സംവിധാനം ചെയ്ത ചിത്രത്തില്‍ റാണിയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. കോമഡി ഡ്രാമയായി ഒരുക്കിയ ഹിച്ച്കി ആയിരുന്നു ഗൂഗില്‍ പ്ലേ വഴി ഏറ്റവുമധികം വിറ്റ് പോയ ചിത്രം.

ടൈഗര്‍ സിന്ദാ ഹെ

ടൈഗര്‍ സിന്ദാ ഹെ

സല്‍മാന്‍ ഖാനും കത്രീന കൈഫും നായിക നായകന്മാരായി എത്തിയ ഹിറ്റ് ചിത്രമായിരുന്നു ടൈഗര്‍ സിന്ദാ ഹെ. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സ്പൈ ത്രില്ലറായ ടൈഗര്‍ സിന്ദാ ഹെയാണ് ഗൂഗില്‍ പ്ലേ വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കിയ മറ്റൊരു ചിത്രം. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ സിനിമ ഇറാഖില്‍ എത്തപ്പെട്ട ഒരു കൂട്ടം നഴ്‌സുമാരുടെ കഥയാണ് പറയുന്നത്. ഏക് താ ടൈഗര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടായിരുന്നു ടൈഗര്‍ സിന്ദാ ഹെ വന്നത്. ഒരു കാലത്തെ ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു കത്രീന കൈഫും, സല്‍മാന്‍ ഖാനും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചഭിനയിച്ച സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.

 ശുഭ മംഗള്‍ സാവധാന്‍

ശുഭ മംഗള്‍ സാവധാന്‍

2017 സെപ്റ്റംബറില്‍ റിലീസ് ചെയ്ത ചിത്രമാണ് ശുഭ മംഗള്‍ സാവധാന്‍. ആര്‍ എസ് പ്രസന്ന സംവിധാനം ചെയ്ത ചിത്രത്തില്‍ ആയൂഷ് സംയാല്‍, ഭൂമി പെട്‌നേക്തകര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റൊമാന്റിക് കോമഡിയായി ഒരുക്കിയിരിക്കുന്ന സിനിമ പ്രസന്ന തന്നെ തമിഴില്‍ സംവിധാനം ചെയ്ത കല്യാണ സമയല്‍ സാധനം എ്‌ന ചിത്രത്തിന്റെ റീമോക്കായിരുന്നു.

റാസി

റാസി

ആലിയ ഭട്ടിനെ നായികയാക്കി മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത സ്പൈ ത്രില്ലര്‍ സിനിമയാണ് റാസി. വിക്കി കൗശല്‍, രജിത് കപൂര്‍, ജയ്ദീപ് അഹല്‍വാട്ട്, തുടങ്ങിയ താരങ്ങളാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ജംഗിള്‍ പിക്ചേഴ്സ്, ധര്‍മ്മ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വിനീത് ജെയിന്‍, കരണ്‍ ജോഹര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ആലിയ ഭട്ടിന്റെ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു റാസിയിലുണ്ടായിരുന്നത്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

വണ്‍ നൈറ്റ് സ്റ്റാന്‍ഡ്

വണ്‍ നൈറ്റ് സ്റ്റാന്‍ഡ്

സണ്ണി ലിയോണ്‍ നായികയായി അഭിനയിച്ച് ജാസ്മിന്‍ മോസസ് ഡിസൂസ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു വണ്‍ നൈറ്റ് സ്റ്റാന്‍ഡ്. സണ്ണിയ്‌ക്കൊപ്പം തനുജ് വിരവാണി, നൈര ബാനര്‍ജി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാണാന്‍ ആളുകളുണ്ട്. സിനിമയിലെ സണ്ണിയുടെ പ്രകടനം വലിയ രീതിയില്‍ വിലയിരുത്തപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X