മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന താരപുത്രി! ടൊവിനോ തോമസിന്റെ മകളുടെ ക്യൂട്ട് ചിത്രം വീണ്ടും വൈറല്‍!
മമ്മൂട്ടിയുടെ കൈയ്യിലുള്ള ക്യൂട്ട് മോളുടെ ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സ്‌റ്റൈലിഷായി കൂളിങ് ഗ്ലാസും വെച്ച് മെഗാസ്റ്റാര്‍ കുഞ്ഞിനെ താലോലിക്കുന്നതിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്. ആരാണ് ഈ താരപുത്രിയെന്നും, ഈ താരപുത്രിയെ അറിയുമോയെന്നുമൊക്കെയുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. യുവതാരനിരയിലെ പ്രധാനികളിലൊരാളായ ടൊവിനോ തോമസിന്റെ മകളായ ഇസയെയാണ് മമ്മൂട്ടി എടുത്തത്. ഇരുവരുടേയും ചിത്രങ്ങള്‍ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
കുടുംബസമേതമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് ടൊവിനോ എത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്. മകള്‍ സ്‌കൂളില്‍ പോവാന്‍ തുടങ്ങുന്നത് വരെ പോവുന്നിടത്തെല്ലാം മകളേയും കൊണ്ടുപോവാനാണ് തീരുമാനമെന്ന് താരം പറഞ്ഞിരുന്നു. താന്‍ ഷൂട്ടിലായിരിക്കുമ്പോള്‍ ഇരുവരും കറങ്ങാന്‍ പോവുമെന്നും ലിഡിയയ്ക്ക് യാത്രകള്‍ ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു. മമ്മൂട്ടിയുമായി അടുത്ത സൗഹൃദമാണ് ടൊവിനോയ്ക്ക്. ഇത്തവണത്തെ പിറന്നാള്‍ ആഘോഷിച്ചത് മെഗാസ്റ്റാറിനൊപ്പമായിരുന്നു.
ലോക് ഡൗണായതോടെ മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നു. ഇതോടെയാണ് താരം വീട്ടിലേക്ക് തിരിച്ചുപോന്നത്. അമ്മ ക്വാറന്റൈനിലായിരുന്നതിനാല്‍ ഭാര്യയും മകളും ഭാര്യയുടെ വീട്ടിലേക്ക് പോയിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് ഇരുവരും തിരിച്ചെത്തിയത്. ആ സന്തോഷം പങ്കുവെച്ചും താരമെത്തിയിരുന്നു. വീട്ടിലെ തന്റെ ജിം ഏരിയയില്‍ ഊഞ്ഞാലാടിക്കൊണ്ടിരുന്ന മകളുടെ വീഡിയോയും താരം പങ്കുവെച്ചിരുന്നു.

ലോക് ഡൗണായതോടെ പുറത്തൊന്നും പോവാന്‍ കഴിയാത്തതിനെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. സാമൂഹിക അകലവും ശുചിത്വവും പാലിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ടൊവിനോ.
വീട്ടിലായാലും വ്യായാമം മുടക്കാറില്ലെന്നും താരം പറഞ്ഞിരുന്നു. മകളെ ചുമലിലേറ്റി വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും ഇപ്പോള്‍ പ്രതിസന്ധിയിലാണെന്നും എന്നാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതെന്ന് അറിയില്ലെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications