മലൈക അറോറയ്ക്ക് നേരെ വീണ്ടും ട്രോള്‍! വസ്ത്ര ധാരണത്തിന് നടിയെ ട്രോളി സോഷ്യല്‍ മീഡിയ

By Midhun Raj

ബോളിവുഡ് താരം മലൈക അറോറയുടെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണെന്ന സ്ഥീരികരണം വന്നതോടെയാണ് മലൈക വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാകാറുളള നടി തന്റെ ചിത്രങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ ചിത്രങ്ങളിലൂടെ ട്രോളാക്രമണം നേരിടേണ്ടി വന്നിരിക്കുകയാണ് നടി. ഒലീവ് ഗ്രീന്‍ മാക്‌സി ഡ്രസ് ധരിച്ചെത്തിയതിനാണ് നടിക്കു നേരെ ട്രോള്‍ വന്നിരിക്കുന്നത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ മലൈക ധരിച്ച വേഷമാണ് ചര്‍ച്ചയായത്.

malaika arora,

കാറില്‍ നിന്നിറങ്ങി ഹോട്ടലിലേക്ക് നടക്കുന്നതിനിടെയാണ് നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. മുത്തശ്ശിയെ പോലുണ്ടല്ലോ, നൈറ്റിയാണോ ഇട്ടിരിക്കുന്നത് എന്നൊക്കോ ഫോട്ടോയ്ക്ക് കമന്റുകള്‍ വരുന്നുണ്ട്.

മുന്‍പും സോഷ്യല്‍ മീഡിയയില്‍ നിന്നും ട്രോളാക്രമണം നേരിടേണ്ടി വന്ന നായികമാരില്‍ ഒരാളാണ് മലൈക അറോറ. എന്നാല്‍ ട്രോളുകള്‍ക്ക് മറുപടി നല്‍കി കൊണ്ടൊന്നും നടി എത്താറില്ല. വിവാഹ മോചനശേഷം വിദേശയാത്രകള്‍ നടത്തിയും മറ്റും തിരക്കിലായിരുന്നു നടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X