For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മദ്യപിക്കും, പുകവലിയ്ക്കും!! ഞാനെങ്ങനെയൊരു മോശം അമ്മയാകും,വിമർശകർക്കെതിരെ നടി ശ്വേത

  |

  സോഷ്യൽ മീഡിയിയിലൂടെ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നത് നടിമാരാണ്. ഇവരുടെ സ്വകാര്യ ചിത്രങ്ങളും മറ്റും കുത്തിപ്പൊക്കി അതിനെ കീറി മുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പരഹസിക്കുകയും മോശമായി പെതു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. സൈബർ ആങ്ങളമാരുടെ പ്രധാന പ്രശ്നം നടിമാർ ബിക്കിനി ധരിക്കുന്നത്. ബിക്കിനിൽ നടിമാർ എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാൽ അപ്പോൾ തുടങ്ങും സമൂഹിക ബോധത്തിനെ കുറിച്ചും കുടുംബത്തിനെ കുറിച്ചുമുളള ക്ലാസുകൾ. ആ നടി അമ്മയാണെങ്കിലോ? പറയേണ്ട. പിന്നെ മാതൃ സ്നേഹത്തെ മുറുകെ പിടിച്ചു കൊണ്ടായിരിക്കും ആരോപണങ്ങൾ.

  വിവാഹത്തിന് അച്ഛന് താൽപര്യമില്ലായിരുന്നു!സൂചന നൽകിയിട്ടും മനസ്സിലായില്ല, ആദ്യ വിവാഹത്തെപ്പറ്റി ശ്വേത

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ബോളിവുഡ് നടിയും മോഡലുമായ ശ്വേത സൽവയുടെ ചിത്രമാണ്. ബിക്കിനിയിൽ വൈൻ ഗ്ലാസും കയ്യിൽ എരിയുന്ന സിഗററ്റുമായി ഇരിക്കുന്ന നടിയുടെ ചിത്രം കണ്ടതോടെ സൈബർ ആങ്ങളമാർക്ക് കൺട്രോൾ പോയ അവസ്ഥയാണ്. നടിയെ സംസാകാരം പഠിപ്പിച്ച് ഇവർ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ശ്വേതയ്ക്ക് നേരെ തെറി വിളികളും വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ നടി തയ്യാറായില്ല. തന്നെ സദാചാരം പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയവർക്ക് കൃത്യമായ മറുപടി തന്നെ ശ്വേത കൊടുത്തിരിക്കുകയാണ്.

  തളത്തിൽ ദിനേശനുണ്ടായത് കൊല്ലം സ്വദേശിയിൽ നിന്ന്! ചിത്രത്തിൽ അയാളെ ഉപയോഗിച്ചിട്ടില്ല- ശ്രീനിവാസൻ

  എന്നെ ‍ജഡ്ജ് ചെയ്യാൻ എന്ത് അവകാശം

  അതേ ഞാൻ മദ്യപിക്കും പുകവലിക്കും, പക്ഷെ ഞാൻ സത്യസന്ധയാണ്. എന്നാൽ ഇതുവെച്ച് എന്നെ ഒരു മോശമായ അമ്മയായി വിലയിരുത്തുന്നത് എങ്ങനെയാണെന്നും നടി ചോദിക്കുന്നുണ്ട്. ഇതുവരെ ഞാൻ ആരോയും മദ്യപിക്കാനോ പുകവലിയ്ക്കാനോ പ്രേരിപ്പിച്ചിട്ടില്ല. ഉപയോഗിക്കുന്നവരെ എതിർത്തുട്ടുമില്ല. പിന്നെ എന്തിനാണ് എന്റെ നേർക്ക് വരുന്നതെന്നും നടി ചോദിക്കുന്നുണ്ട്. ഇത് വെച്ച് എന്നെ ജഡ്ജ് ചെയ്യാൻ എന്ത് അവകാശമാണെന്നും നടി ചോദിക്കുന്നുണ്ട്.

  എങ്ങനെ ‍ഞാൻ മോശം വ്യക്തിയാകുന്നത്

  സാധരണഗതിയിൽ ഇത്തരത്തിലുളള കമന്റുകൾ ഞാൻ ശ്രദ്ധിക്കാറില്ല. അതുപോലെ ഇതിനൊന്നും മറുപടിയും കൊടുക്കാറുമില്ല. എന്നാൽ ഇതിന് മറുപടി പറയണമെന്ന് തോന്നി. ഇതൊക്കെ എങ്ങനെയാണ് ഒരാളെ ചീത്ത വ്യക്തിയും ചീത്ത അമ്മയുമാക്കി മാറ്റുന്നത്. താൻ എപ്പോഴെങ്കിലും ജീവിതം പാഴാക്കുന്നത് കണ്ടിട്ടുണ്ടോ? ഞാൻ തൊഴിലില്ലാതെ, തന്റെ കുഞ്ഞിനെ നോക്കാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ടോ എന്നു ശ്വേത ചോദിക്കുന്നു.

  ചോദ്യം ചെയ്യാൻ അവകാശമില്ല

  തന്നെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. കാരണം ഒരേസമയം ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് ഞാൻ. അഭിനേത്രി, നർത്തകി. വ്യാവസായിക എന്നിങ്ങനെ ഒരുപാട് ഉത്തരാവിദിത്വങ്ങൾ എന്റെ ചുമരിൽ ഉണ്ട്. എന്റെ കുട്ടിയ്ക്ക് ഒരു ഉദാഹരണമാകുന്ന കാര്യത്തുൽ എന്നെയാരും ചോദ്യം ചെയ്യേണ്ടതില്ല. എന്നെ മനസ്സിലാക്കുന്ന ഒരുപാട് നല്ല സുഹൃത്തുക്കൾ എനിയ്ക്കുണ്ടെന്നും നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

  നല്ലതും ചീത്തയും വിലയിരുത്തുന്നത് എങ്ങനെ

  നല്ല അമ്മയേയും ചീത്ത അമ്മയേയും വിലയിരുത്താൻ നമ്മൾ ആരാണ്. സമൂഹത്തിൽ നല്ലതും ചീത്തയും തിരിച്ചറിയാൻ എന്റെ കുടുംബം എന്നെ പഠിപ്പിച്ചു. അവർ കുടിക്കുകയും വലിയ്ക്കുകയും ചെയ്തു. എങ്കിലും എന്നേയും സഹോദരനേയും നന്നായി തന്നെ വളർത്തി. ഒരു പ്രായം എത്തി കഴി‍ഞ്ഞാൽ എന്ത് ചെയ്യണമെന്നും എന്ത് പാടില്ലെന്നും ഞങ്ങൾക്ക് അറിയാം. അതുപോലെ തീരുമാനമെടുക്കാനുളള സ്വാതന്ത്ര്യവും അവർ ഞങ്ങൾക്ക് നൽകി. എനിയ്ക്ക് ഒരു മനോഹരമായ കുട്ടിക്കാലമാണ് അവർ നൽകിയത്. ഇന്ന് ഞാൻ അവരോടൊപ്പമിരുന്നു മദ്യപിക്കുന്നു. എനിയ്ക്ക് കിട്ടിയതു പോലുളള ഒരു കുട്ടിക്കാലം എന്റെ കു‍ഞ്ഞിനും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

  ഇഷ്ടമുണ്ടെങ്കിൽ ഫോളോ ചെയ്യാം

  ലൈക്കുകളും ഫോളോവേഴ്സിനേയും ഞാൻ വില കൊടുത്ത് വാങ്ങിയതല്ല. എന്നെ മനസ്സിലാക്കിയതിനു ശേഷമായിരിക്കും നിങ്ങൾ എന്നെ ഫോളോ ചെയ്യുന്നത്. എന്നാൽ നിങ്ങൾക്ക് എന്നെ പിന്തുടരാൻ താൽപര്യമില്ലെങ്കിൽ അൺഫോളോ ചെയ്യാമെന്നും നടി പറയുന്നു. ഗോവയിൽ കുടുംബവുമെത്ത് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചിരുന്നത്. ഇതിനുനേരെയാണ് ബൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്.

  English summary
  Trolls Call Shveta Salve 'Bad Mom' for Smoking, Actress Hits Back With Powerful Post

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more