»   » വിവാഹനിശ്ചയം കഴിഞ്ഞ രണ്‍ബീറും കത്രീനയും വേര്‍പിരിയുന്നു?

വിവാഹനിശ്ചയം കഴിഞ്ഞ രണ്‍ബീറും കത്രീനയും വേര്‍പിരിയുന്നു?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡിലെ രണ്‍ബീര്‍ കത്രീന ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത ഒരു വാര്‍ത്തയാണ് രണ്ടുദിവസമായി പ്രചരിക്കുന്നത്. സൂപ്പര്‍താരങ്ങളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും വേര്‍പിരിയുകയാണത്രെ. ഇരുവരും നേരത്തെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും ഒരുമിച്ചാണ് താമസമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹം ഉടനുണ്ടാകുമെന്ന പ്രതീക്ഷിച്ചിരിക്കെയാണ് വേര്‍പിരിയല്‍ വാര്‍ത്ത പുറത്തുവരുന്നത്.

ബോളിവുഡിലെ ഒരു ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം ഇരുവരും ഒന്നുചേരാനാകാത്തവിധം ചില പ്രശ്‌നങ്ങളില്‍ തര്‍ക്കിക്കുകയാണെന്ന് പറയുന്നു. അടുത്തിടെ രണ്‍ബീര്‍ ദീപികയുമായി കൂടുതല്‍ അടുത്തിടപഴകിയതും കാരണമാകാമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ദീപിക പറയാതെ താന്‍ വിവാഹം കഴിക്കില്ലെന്നുവരെ രണ്‍ബീര്‍ പറഞ്ഞിരുന്നു.

ranbir-kat

ദീപിക പദുക്കോണും രണ്‍ബീറും മുന്‍പ് പ്രണയത്തിലായിരുന്നു. ഈ പ്രണയം തകര്‍ന്ന ശേഷമായിരുന്നു കത്രീനയുമായി രണ്‍ബീര്‍ അടുക്കുന്നത്. എന്നാല്‍, തമാശ എന്ന പുതിയ സിനിമയില്‍ പഴയ പിണക്കമെല്ലാം മറന്ന് ദീപികയും രണ്‍ബീറും ഇഴചേര്‍ന്ന് അഭിനയിച്ചത് കത്രീനയെ ചൊടിപ്പിച്ചെന്നാണ് ഗോസിപ്പ് കോളം പറയുന്നത്.

അതേസമയം, ഇത്തരം ഗോസിപ്പുകളൊന്നും ഇവരുടെ പ്രണയത്തെ ബാധിക്കില്ലെന്നാണ് ആരാധകരുടെ വിശ്വാസം. ബോളിവുഡില്‍ പ്രണയത്തിനൊപ്പം ഗോസിപ്പുകള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്തതാണ്. പ്രണയം തകര്‍ക്കാനും ഇല്ലാത്ത പ്രണയം ഉണ്ടാക്കാനുമൊക്കെ ഇത്തരം ഗോസിപ്പു ചമയ്ക്കുന്നത് സാധാരണമാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
Trouble in Paradise For Katrina Kaif and Ranbir Kapoor

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam