ഷബാന ആസ്മിക്ക് കാറപകടം! നടിയുടെ ഡ്രൈവർക്കെതിരെ പരാതിയുമായി ലോറി ഡ്രൈവർ
ഇന്ത്യന്‍ സിനിമ ലോകവും ജനങ്ങളും ഏറെ ഞെട്ടലോടെ ശ്രവിച്ച സംഭവമായിരുന്നു പ്രമുഖ താരം ഷബാന ആസ്മിയ്ക്കുണ്ടായ കാർ അപകടം. ഭർത്താവ് ജാവേദ് അക്തറിനോടൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിക്കുന്നത്. മഹാരാഷ്ട്രയിലെ മുംബൈ പൂനെ എക്സ്പ്രസ് ഹൈവേയി വെച്ചാണ് അപകടമുണ്ടായത്. തുടർന്ന് താരത്തെ ഗുരുതരമായ പരിക്കുകളോടെ പാൻ വേലിയിലെ എംജിഎം ആശുപത്രിയിൽ പ്രവവേശിപ്പിച്ചിരുന്നു. ഭര്‍ത്താവ് ജാവേദ് അക്തറും കാറിലുണ്ടായിരുന്നുവെങ്കിലും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

നടി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ട്രക്കിലിടിച്ചാണ് അപകടം സംഭവിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. കാർ ഡ്രൈവറുടെ അമിത വേഗതയാണ് അപകടത്തിന് കാരണമത്രേ. ഷബാന ആസ്മിയുടെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ട്രക്ക് ഡ്രൈവർ നൽകിയ പരാതിയിൽ മേലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നടിയ്ക്കൊപ്പം ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ടാറ്റ സഫാരി കാറിൽ പൂനൈ ഭാഗത്തേയ്ക്കായിരുന്നു ഇവരുടെ യാത്ര. ലോറിയുടെ പുറകുഭാഗത്താണ് കാറിടിച്ചത്. ഇതുവഴി പോയ മറ്റ് യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്. കഴിഞ്ഞ ദിവസം ജാവേദ് അക്തറിന്റെ 75ാം പിറന്നാളായിരുന്നു. ബോളുവുഡ് വൻ ആഘോഷമാക്കുകയായിരുന്നു. ബോളിവുഡ് താരങ്ങളായഷാരൂഖ ഖാൻ, ദീപിക പദികോൺ, കത്രീന കൈഫ്, മാധുരി ദീക്ഷിത്, ജെനീലിയ-റിതേഷ്, സംവിധായകൻ കരൺ ജോഹർ, ആർ റഹ്മാൻ എന്നിങ്ങനെ വൻ താരനി പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. പിറന്നാൾ സന്തോഷം അവസാനിക്കുന്നതിനു മുൻപാണ് ബോളിവുഡിനെ തേടി ദുഃഖകരമായ വാർത്ത എത്തുന്നത്.


Click it and Unblock the Notifications