ആയുഷ്മാൻ ഖുറാന ചിത്രവും ട്രംപും തമ്മിലുള്ള ബന്ധമെന്ത്? സിനിമ കലക്കി എന്ന് യുഎസ് പ്രസിഡന്റ്
ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയുടെ ഏറ്റവും പുതിയ ചിത്രമായ ശുഭ് മംഗൾ സ്യാധ സാവധാനെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ ചിത്രത്തെ പ്രശംസിച്ച് ട്രംപ് രംഗത്തെത്തുന്നത്. സ്വവർഗാനുരാഗം പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിൽ ആയുഷ്മാനോടൊപ്പം നടൻ ജിതേന്ദ്ര കുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വെളളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

ഇന്ത്യയിൽ സ്വവർഗാനുരാഗത്തിന് നിയമപരമായ വിലക്ക് ഒഴിവാക്കിയതിന് ശേഷം പുറത്തു വരുന്ന ബോളിവുഡ് ഗേ പ്രണയ ചിത്രമാണിത്. എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രണ്ട് പുരുഷന്മാർ തമ്മിലുള്ള പ്രണയവും ഇതുകാരണം അവരുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ഹിതേഷ് കേവല്യ ഒരുക്കിയ ചിത്രത്തിൽ ഗജ് രാജ് റാവൂ, നീന ഗുപ്ത, മനു റിഷി, എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തെ അഭിനന്ദിച്ച് എൽ ജി ബി ടി ക്യൂ പ്രവർത്തകൻ പീറ്റർ ടാച്ചൽ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിൽ സ്വവർഗാനുരാഗത്തിന് നിയമപരമായ വിലക്ക് ഒഴിവാക്കിയതിന് ശേഷം ഇത്തരത്തിലുള്ള ഒരു സിനിമ ഒരുക്കിയ ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാക്കൾക്കും പീറ്റർ അഭിനന്ദനം അറിയിച്ചിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു ട്രംപിന്റെ പ്രശംസ. സ്വവർഗാനുരാഗത്തെ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയല്ല അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.


Click it and Unblock the Notifications