ആ വിവാഹം നടക്കാന്‍ കടമ്പകളേറെ! അര്‍ജുന്‍-മലൈക വിവാഹം വൈകുമെന്ന് അടുത്ത വൃത്തങ്ങള്‍!

ബോണി കപൂറിന്റെ മകനും യുവതാരവുമായ അര്‍ജുന്‍ കപൂറും കാമുകി മലൈക അറോറയും തമ്മില്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മലൈകയുടെ പിറന്നാള്‍ ആഘോഷിക്കാനായി അര്‍ജുനും ഇറ്റലിയിലേക്കെത്തിയതും അവിടെ നിന്നുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കളും സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. എന്നാല്‍ അടുത്ത് തന്നെ ഇവരുടെ വിവാഹമുണ്ടാവില്ലെന്നാണ് ഇവര്‍ പറയുന്നത്. സിനിമാജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും മറ്റ് കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഇവരുടെ വിവാഹം.

സഹോദരിയായ അന്‍ഷുലയുടെ വിവാഹത്തിനാണ് അര്‍ജുന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സഹോദരിയുടെ സമ്മതം കൂടി ലഭിച്ചതിന് ശേഷം മാത്രമേ മലൈകയുമായുള്ള വിവാഹം നടക്കൂയെന്നും താരപുത്രന്റെ സുഹൃത്ത് പറയുന്നു. ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ ഇരുവരും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. കരീന കപൂര്‍, കരിഷ്മ കപൂര്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള പുതിയ ഫോട്ടോ കൂടി പുറത്തുവന്നതോടെയാണ് അര്‍ജുന്‍ വിവാഹിതനാവുകയാണെന്നുള്ള റിപ്പോര്‍ട്ട് പ്രചരിച്ചത്.

Arjun Kapoor

കുടുംബത്തില്‍ പലര്‍ക്കും ഇവരുടെ ബന്ധത്തില്‍ താല്‍പര്യമില്ലെന്നും ബോണി കപൂറും അര്‍ജുനും നേരത്തെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത് പോലെ അടുത്ത് തന്നെ ഇവരുടെ വിവാഹം നടക്കാന്‍ സാധ്യതയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X