എന്തുക്കൊണ്ട് ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ചു, തുഷാര്‍ കപൂര്‍ പറയുന്നു
തുഷാര്‍ കപൂര്‍ നായകനാകുന്ന ക്യാ കൂള്‍ ഹെയിന്‍ ഹം ത്രി തിയേറ്ററുകളില്‍ എത്തി. തുഷാറിനൊപ്പം അഫ്താബ് ശിവദാസിനിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.
ഉമേഷ് ഗഡ്ജ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് എക്ദ കപൂറും ഷോഭ കപൂറും ചേര്‍ന്നാണ്. ഇപ്പോള്‍ ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ 15 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം കിട്ടിയതിന് ശേഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം വികസിപ്പിച്ചെടുത്തത്. അതുക്കൊണ്ട് തന്നെ മൃദു സമീപനമല്ല സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും തുഷാര്‍ കപൂര്‍ പറയുന്നു.
ക്യാ തും ഹെയിന്‍ ഹം ത്രി എന്ന ചിത്രത്തെ പൂര്‍ണമായും ഒരു സെക്‌സ് കോമഡി ചിത്രമാണ്. ചിത്രം തീര്‍ച്ചയായും 18ന് വയസിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ തന്റെ അഭിനയത്തില്‍ പലരും തന്നെ അഭിനന്ദിക്കുന്നുണ്ട്. പക്ഷേ ഇനി മറ്റുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനും ശ്രമിക്കുമെന്നും തുഷാര്‍ പറയുന്നു.


Click it and Unblock the Notifications











