For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ, ഹൃദയം തകർന്നുവെന്ന് നടൻ അക്ഷയ്, ആശങ്കയിൽ ആരാധകർ

  |

  താരങ്ങളുടെ വിവാഹമോചന വാർത്ത ഞെട്ടലോടെയാണ് പ്രേക്ഷകർ കേൾക്കുന്നത്. ഇന്ത്യൻ സിനിമാ ലോകത്തും പ്രേക്ഷകരുടെ ഇടയിലും ഇത് വലിയ ചർച്ചായാവാറുമുണ്ട്. നടൻ ആമീർ ഖാന്റേയും കിരൺ റാവുവിന്റേയും വിവാഹ മോചനത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് മറ്റൊരു വേർപിരിയൽ കഥ പുറത്ത് വരുകയാണ്. എന്നാൽ ഔദ്യാഗികമായി താരങ്ങൾ ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

  പ്രസവശേഷം അതീവ സുന്ദരിയായി നടി പാർവതി കൃഷ്ണ, സാരി ലുക്കിലുള്ള നടിയുടെ ഫോട്ടോസ് കാണാം

  കോൾഡ് കേസിൽ ആദ്യം ആശങ്കയുണ്ടായിരുന്നു, ഭർത്താവിന്റെ ഇപ്പോഴത്തെ പേടിയെ കുറിച്ച് ആത്മീയ

  പാണ്ഡ്യസ്റ്റോഴ്സ് സീരിയൽ താരവും മോഡലുമായ അക്ഷയ് ഖരോദിയയും ദിവ്യയുടേയും ബന്ധത്തെ ചുറ്റിപ്പറ്റിയാണ് വാർത്ത പ്രചരിക്കുന്നത്. ഒരു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ജീവിതത്തിൽ എന്ത് സംഭവിച്ചുവെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

  ബിഗ് ബോസ് ഫിനാലെയ്ക്ക് തയ്യാറെടുത്ത് ഡിംപൽ ഭാൽ, ഉടൻ കാണാം, ചിത്രം വൈറലാകുന്നു...

  നടന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വിവാഹമോചനക്കഥയുടെ അടിസ്ഥാനം. ഹൃദയം തകർന്നു എന്നാണ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് അക്ഷയ് യുടെ സ്റ്റോറി പ്രേക്ഷകരുടെ ഇടയിൽ വൈറലാവുകയായിരുന്നു. കാരണം തേടി ആരാധകർ എത്തിയിട്ടുണ്ട്. അതേസമയം ഭാര്യയുമായുള്ള പ്രശ്നത്തെ കുറിച്ച് നടൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിവാഹ ചിത്രങ്ങളൊന്നും ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴിവാക്കിയിട്ടുമില്ല. അക്ഷയിയുടെ പോസ്റ്റ് ബോളിവുഡ് കോളങ്ങളിലും വാർത്തയായിട്ടുണ്ട്.

  ജൂൺ 20 നായിരുന്നു അക്ഷയിയുടേയും ദിവ്യയുടേയും വിവാഹം നടക്കുന്നത്. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. വിവാഹ ചിത്രം മാത്രമല്ല ഹൽദി ചിത്രങ്ങളും വൈറലായിരുന്നു. താരത്തിന് ആശംസനേർന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും രംഗത്ത് എത്തിയിരുന്നു.

  കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 10 പേരാണ് അക്ഷയിയുടേയും ദിവ്യയുടേയും വിവാഹത്തിൽ പങ്കെടുത്തത്. നിലവിൽ ഷൂട്ടിങ്ങിൽ നിന്ന് മാറി നിൽക്കുകയാണെന്നും . ഉടനെ തന്നെ സീരിയലിൽ ജോയിന് ചെയ്യുമെന്ന് അന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹത്തിലെ മറക്കാനാവാത്ത നിമിഷത്തെ കുറിച്ചും നടൻ പങ്കുവെച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപായിരുന്നു പരമ്പരയിലെ മറ്റൊരു താരത്തിന്റെ വിവാഹം കഴിഞ്ഞത്.
  പാണ്ഡ്യസ്റ്റോഴ്സ് താരങ്ങൾ വിവാഹത്തിന് പങ്കെടുത്തിരുന്നു. വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളും അക്ഷയ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തകർച്ചയെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള സ്റ്റോറി ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്.

  15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് Aamir Khan and Kiran Rao | FilmiBeat Malayalam

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര സാന്ത്വനത്തിന്റെ ഹിന്ദി പതിപ്പാണ് പാണ്ഡ്യസ്റ്റോർ. മലയാളത്തിൽ പരമ്പര ആരംഭിച്ചതിന് ശേഷമാണ് ഹിന്ദിയിൽ തുടങ്ങുന്നത്. ഗിരീഷ് നമ്പ്യാർ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തെയാണ് അക്ഷയ് ചെയ്യുന്നത്. ദേവ് എന്നാണ് ഹിന്ദി പതിപ്പിലെ പേര്. മലയാളി പ്രേക്ഷകരുടെ ഇടയിലും പാണ്ഡ്യസ്റ്റോറിന് മികച്ച ആരാധകരുണ്ട്. രസകരമായി സീരിയൽ മുന്നോട്ട് പോവുകയാണ്. മലയാളത്തിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഹിന്ദിയിൽ കഥ പറയുന്നത്. എന്നാൽ കഥാ പശ്ചാത്തലം ഒന്നാണ്.

  Read more about: serial hindi
  English summary
  TV actor Akshay Kharodia Hints About His Separation With Divya Punetha After One Month Of Marriage?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X