For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അശ്ലീല സീരിയലില്‍ അഭിനയിക്കാന്‍ പറഞ്ഞു; മോശം ഇമേജാണ്, ദുരനുഭവം പറഞ്ഞ് ഉര്‍ഫി ജാവേദ്

  |

  ബോളിവുഡ് കോളങ്ങളിലും ഫാഷന്‍ രംഗത്തും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന പേരാണ് നടിയും ബിഗ് ബോസ് ഒടിടി താരവുമായ ഉര്‍ഫി ജാവേദിന്‌റേത്. മിനിസ്‌ക്രീനിലൂടെ എത്തിയ താരം ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ വസ്ത്രധാരണം വലിയ ചര്‍ച്ചയാവാറുണ്ട്. ഫോട്ടോഷൂട്ടുകളില്‍ അധികവും അതീവ ഗ്ലാമറസായിട്ടാണ് പ്രത്യക്ഷപ്പെടാറുളളത്. ഇത് പലപ്പോഴും വിവാദങ്ങള്‍ ക്ഷണിച്ച് വരുത്താറുമുണ്ട്.

  കഴിഞ്ഞ വര്‍ഷം വരെ പതുക്കെ നടക്കുമായിരുന്നു, അതിനു ശേഷം അവസ്ഥ മോശമായി, രമയെ കുറിച്ച് മേനക

  ഇപ്പോഴിത തനിക്ക് നേരിടേണ്ടി മേശാനുഭവങ്ങളെ കുറിച്ച് പറയുകയാണ് ബിഗ് ബോസ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വാചാലയായത്. അശ്ലീല സിനിമകളില്‍ അഭിനയിക്കാന്‍ തന്നോട് ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചതായി ഉര്‍ഫി ജാവേദ് പറയുന്നു. താരത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഒപ്പം തന്നെ വിമര്‍ശകര്‍ക്കും താരം മറുപടി നല്‍കിയിട്ടുണ്ട്.

  ബിഗ് ബോസ് താരം ഡെയ്‌സി ഫിലോമിനയുടെ പേരക്കുട്ടിയല്ല, സത്യം ഇങ്ങനെ... ഫിലോമിനയുടെ മകന്‍ രംഗത്ത്

  നടിയുടെ വാക്കുകള്‍ ഇങ്ങനെ...'' അടുത്തിടെ ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ ഇന്‍സ്ട്രിയില്‍ തന്റെ ഇമേജ് വളരെ മോശമാണെന്ന് പറഞ്ഞിരുന്നു. അതിനാല്‍ ടെലിവിഷന്‍ മേഖലയില്‍ തനിക്ക് അവസരം ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. അയാള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസ്സിലായിരുന്നില്ല. കാരണം ഞാന്‍ ചോദിക്കുകയും ചെയ്തു. തന്നോട് അഡല്‍റ്റ് വെബ്‌സീരിസിലേയ്ക്ക് പോകാനാണ് പറഞ്ഞത്. അതെനിക്ക് അത്രസുഖകരമായി തോന്നിയില്ല . ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു. ഒപ്പം തന്നെ ധരിക്കുന്ന വസ്ത്രം കണ്ട് തന്നെ വിലയിരുത്തരുതെന്നും അയാളോട് പറഞ്ഞു''.

  ദിവസങ്ങള്‍ക്ക് മുന്‍പ് ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സഹോദരിയും പ്രശസ്ത ഫാഷന്‍ ഡിസൈനറുമായ ഫാറ അലി ഖാന്‍ ഉര്‍ഫി ജാവേദിന്റെ വ്‌സത്രധാരണത്തെ പരിഹസിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇത് ബോളിവുഡ് കോളങ്ങളില്‍ വലിയ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. ഇതിനും മറുപടി നല്‍കിയിട്ടുണ്ട്. ''തന്റെ വസ്ത്രധാരണത്തെ കണ്ടു കൊണ്ട് വിലയിരുത്തരുതെന്നാണ് നടി പറയുന്നത്. ഞാനങ്ങനെ ആരെയും വസ്ത്രധാരണം വെച്ച് വിലയിരുത്താറില്ല. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുമില്ല. ആളുകള്‍ എന്റെ സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ കണ്ട് തന്നെ വിലയിരുത്തുന്നുണ്ട്. അത് ശരിയായ രീതിയല്ല. എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല,
  അറിവും വിദ്യാഭ്യാസമുള്ള പലരും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളില്‍ എത്തുന്നുണ്ട്. അവര്‍ ചെയ്യുന്നതാണ് ഇത്. എന്നാല്‍ ഞാന്‍ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്തോ ഒരു പ്രശ്‌നമുണ്ട്. കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെന്നും ഉര്‍ഫി ജാവേദ്'' പറയുന്നു.

  അവസരങ്ങള്‍ വേണ്ടവിധത്തില്‍ കിട്ടാത്തതിനെ കുറിച്ചും പറയുന്നുണ്ട്. 'കപ്ദോ സെ ക്യൂ ജോദ് രഹേ ഹോ മേരേ-യിലെ അഭിനയം കണ്ടിട്ട് എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. ഞാനൊരു നല്ല അഭിനേത്രിയാണ്, എനിക്ക് വേണ്ടത് നല്ലൊരു അവസരമാണ്. കഥാപാത്രത്തെയും അഭിനേത്രിയുടെ വ്യക്തിജീവിതത്തെയും തമ്മില്‍ ബന്ധിപ്പെടുത്തേണ്ട ആവശ്യമില്ല. ഞാന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ എന്റെ വ്യക്തിജീവിതം വ്യക്തിപരമാണ്. അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. തനിക്കായി ഒരു ദിവസം വരുമെന്നും' നടി പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.

  ഒപ്പം തന്നെ മതത്തെ കുറിച്ചും പറയുന്നുണ്ട്. 'താന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. തന്റെ വസ്ത്രധാരണ രീതി കണ്ട് പലരും മുസ്ലിം വിരുദ്ധത എന്നൊക്കെ കമന്റ് ചെയ്യുകയും മോശം പറയുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്തിനാണ് മുസ്ലീം വിരുദ്ധയെന്നും ദേശവിരുദ്ധയെന്നുമൊക്കെ വിളിക്കുന്നത്. മതം ഹൃദയത്തില്‍ നിന്ന് വരണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആരും ഒരു മതം പിന്തുടരാന്‍ നിങ്ങളെ നിര്‍ബന്ധിക്കരുതെന്നും' ബിഗ് ബോസ് ഒടിടി താരം പറയുന്നു.

  Read more about: tv
  English summary
  Tv Actress Urfi Javed Reveals How She Shut Down A Casting Director,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X