For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രൺവീറിന്റെ ന​ഗ്ന ഫോട്ടോകൾ സൂം ചെയ്ത് നോക്കുന്നത് മകൻ കണ്ടു'; ട്വിങ്കിൾ ഖന്ന

  |

  ബോളിവുഡിൽ വൻ വിവാദമാണ് നടൻ രൺവീർ സിം​ഗിന്റെ ന​ഗ്ന ഫോട്ടോഷൂട്ട് ഉണ്ടാക്കിയത്. ഒരു മാ​ഗസിന് വേണ്ടിയെടുത്ത ഫോട്ടോകൾ വൻ തോതിൽ പ്രചരിക്കപ്പെടുകയും വലിയ ചർച്ചകൾ‌ക്ക് തുടക്കമിടുകയും ചെയ്തു. വാർത്താ ചാനലുകളിലെ ചർച്ചാ വിഷയവും രൺവീറിന്റെ ഫോട്ടോ ഷൂട്ടുകളായി. പിന്നാലെ നടനെതിരെ പൊലീസ് കേസും വന്നു.

  വിഷയത്തിൽ രരൺവീറിനെ പിന്തുണച്ച് കൊണ്ട് നിരവധി താരങ്ങളായിരുന്നു രം​ഗത്ത് വന്നത്. വിദ്യാ ബാലൻ, സ്വര ഭാസ്കർ, ആലിയ ഭട്ട് തുടങ്ങി ഒരുപിടി താരങ്ങൾ നടനെ പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തി. ഇപ്പോഴിതാ നടന്റെ ന​ഗ്നഫോട്ടോ ഷൂട്ടിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് നടി ട്വിങ്കിൾ ഖന്ന.

  സ്ത്രീകൾക്കോ ക്വിയർ കമ്മ്യൂണിറ്റിക്കോ ഈ ചിത്രങ്ങൾ അപമാനകരമായി തോന്നിയിട്ടില്ലെന്നും പക്ഷെ അവർക്കെല്ലാം ഒരു പരാതി മാത്രമേ ഉള്ളൂയെന്നും ട്വിങ്കിൾ പറയുന്നു. ഫോട്ടോകൾ സൂം ചെയ്ത് നോക്കിയിട്ടും ശരീര ഭാ​ഗങ്ങൾ കാണുന്നില്ലെന്നാണ് ട്വിങ്കിളിന്റെ പരാതി.

  'അമിത പ്രദർശനത്തിന് പകരം ഈ ചിത്രങ്ങൾ അണ്ടർ എക്സ്പോസ്ഡ് ആണ്. കണ്ണട, മാ​ഗ്നിഫെെയിം​ഗ് ​ഗ്ലാസുകൾ, സൂം ടൂളുകൾ എന്നിവ ഉപയോ​ഗിച്ച് പോലും ശരീര ഘടനാപരമായ വിശദാംശങ്ങളൊന്നും കണ്ടെത്താൻ ഞങ്ങൾക്ക് കഴിയുന്നില്ല,' ടെെംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിൽ ട്വിങ്കിൾ ഖന്ന പറയുന്നു.

  Also read: 'എല്ലാത്തിനും ഒരു പരിധിയുണ്ട്'; അനുഷ്ക രൺബീറിന്റെ മുഖത്തടിച്ചപ്പോൾ; സെറ്റിലുണ്ടായ തർക്കമിങ്ങനെ

  രൺവീറിന്റെ ഈ ഫോട്ടോകൾ സ്ക്രീനിൽ സൂം ചെയ്ത് നോക്കുന്നത് മകൻ കണ്ടുപിടിച്ചെന്നും ട്വിങ്കിൾ ഖന്ന വെളിപ്പെടുത്തി. റിസേർച്ച് ആവശ്യത്തിനായാണ് ഇങ്ങനെ നോക്കുന്നതെന്നാണ് മകനോട് ട്വിങ്കിൾ പറഞ്ഞത്.

  Also read: 'കെജിഎഫിനേയും ബീസ്റ്റിനേയും പേടിച്ച് മലയാള സിനിമ റിലീസ് ചെയ്തില്ല, ഈ സ്വീകാര്യത മലയാളത്തിന് തമിഴിലില്ല'; ധ്യാൻ

  'എന്റെ സ്ക്രീനിൽ രൺവീറിന്റെ ചിത്രങ്ങൾ വലുതാക്കി നോക്കി. മകൻ കടന്നു പോയപ്പോൾ കേവലം ​ഗവേഷണ ആവശ്യത്തിനാണെന്ന് പിറുപിറുത്തു. വസ്ത്രമില്ലാത്ത മനുഷ്യനേക്കാൾ മറ്റൊന്നും ഞാനതിൽ കണ്ടില്ല. അദ്ദേഹത്തെ നേരിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായിരുന്നു അത്. സാധാരണയായി ഊർജസ്വലമായ ഒരു ബാസ്കറ്റ് ബോൾ പോലെയായിരുന്നു രൺവീർ'

  'ഈ ചിത്രങ്ങളിൽ അത്തരത്തിലൊന്നും ഉണ്ടായിരുന്നില്ല. ലൈം​ഗികത പോലുമില്ല. ഒരു പ്രകടനം എന്ന നിലയിൽ അദ്ദേഹത്തിന്റെ മികച്ച ഒന്നായി ഞാൻ കണക്കാക്കും,' ട്വിങ്കിൾ ഖന്ന കുറിച്ചു.

  Also read: 'രേഖയെ അക്ഷയ് കുമാർ നിവൃത്തിയില്ലാതെ സഹിച്ചു, എപ്പോഴും ഓടി രക്ഷപ്പെടാൻ അക്ഷയ് ആ​ഗ്രഹിച്ചിരുന്നു'; രവീണ ടണ്ടൻ!

  നേരത്തെ നടി കരീന കപൂർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ തങ്ങളുടെ പ്രതികരണമറിയിച്ചിരുന്നു. 'എനിക്ക് തോന്നുന്നത് ആളുകൾക്ക് വെറുതെ കുറേ സമയം ഉണ്ടെന്നാണ്. എല്ലാവർക്കും എന്തെങ്കിലും പറയാനുണ്ട്. എന്തിനാണ് ഈ വിഷയം ഇത്തരത്തിൽ ചർച്ച ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ലെന്നായിരുന്നു' കരീനയുടെ പ്രതികരണം. രൺവീറിന്റെ ഭാര്യ നടി ദീപിക പദുകോൺ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. രൺവീറും വിവാദങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

  Read more about: ranveer singh twinkle khanna
  English summary
  twinkle khanna about ranveer singh's steamy photos; says son caught her while zooming the photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X