പ്രായം അമ്പതായപ്പോഴുള്ള മാറ്റം; ​ഗർഭിണിയാണോ ആർത്തവ വിരാമമാണോ; തുറന്ന് പറഞ്ഞ് ട്വിങ്കിൾ ഖന്ന

ബോളിവുഡിലെ താര പത്നിമാരിൽ ശ്രദ്ധേയയാണ് ട്വിങ്കിൾ ഖന്ന. അക്ഷയ് കുമാറിനെ വിവാഹം ചെയ്ത ശേഷം സിനിമാ കരിയർ വിട്ട ട്വിങ്കിൾ ഇന്ന് അറിയപ്പെടുന്ന കോളമിസ്റ്റാണ്. 2001 ലാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും വിവാഹിതരാകുന്നത്. വിവാഹ ശേഷം ‌ട്വിങ്കിൾ ഖന്ന കരിയർ വിട്ടു. അഭിനയ രം​ഗത്തോട് തനിക്ക് താൽപര്യമില്ലായിരുന്നെന്ന് ട്വിങ്കിൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എടുത്ത് പറയത്തക്ക കഥാപാത്രങ്ങളും ബോളിവു‍ഡിൽ സജീവമായിരുന്ന കാലത്ത് ട്വിങ്കിൾ ഖന്നയ്ക്ക് ലഭിച്ചില്ല. ബോളിവുഡിൽ ഏറ്റവും കൂടുതൽ ​ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായ നടന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ.

ട്വിങ്കിൾ ജീവിതത്തിലേക്ക് ക‌ടന്ന് വരുന്നതിന് മുമ്പ് ശിൽപ്പ ഷെട്ടി, രവീണ ടണ്ടൻ എന്നിവരായിരുന്നു അക്ഷയ് കുമാറിന്റെ കാമുകിമാർ. രവീണയുമായുള്ള നടന്റെ ബന്ധം വിവാഹത്തിന്റെ വക്കിൽ വരെ എത്തിയതാണ്. എന്നാൽ ഈ ബന്ധം മുന്നോട്ട് പോയില്ല, അക്ഷയ് കമ്മിറ്റ്മെന്റ് കാണിക്കാത്തതാണ് പ്രണയപരാജയത്തിന് കാരണമെന്നും പിന്നാലെ വ്യക്തമായി.

Twinkle Khanna

ശിൽപ്പ ഷെട്ടിയുമായുള്ള ബന്ധത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. എന്നാൽ വിവാഹ ശേഷം അക്ഷയ് കുമാറിന്റെ കാര്യത്തിൽ ട്വിങ്കിൾ ഖന്ന നിയന്ത്രണം വെച്ചെന്നാണ് അന്ന് ബോളിവുഡ് മാധ്യമങ്ങൾക്ക് ലഭിച്ച വിവരം. ന‌ടി പ്രിയങ്ക ചോപ്രയുമായി അക്ഷയ് കുമാർ അടുക്കുന്നു എന്ന ​ഗോസിപ്പ് വന്നപ്പോൾ തന്നെ ഇതിൽ താരപത്നി ഇടപെട്ടു. പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കില്ലെന്ന് അക്ഷയ് ട്വിങ്കിളിന് വാക്ക് നൽകിയെന്നും അഭ്യൂഹങ്ങളുണ്ടായി.

അഭ്യൂഹങ്ങൾ ശരിവെക്കുന്ന തരത്തിലാണ് പിന്നീടുണ്ടായ സംഭവം. ബോളിവുഡിലെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം നടി അഭിനയിച്ചെങ്കിലും പ്രിയങ്ക ചോപ്രയും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിച്ചിട്ട് വർഷങ്ങളായി. കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ട്വിങ്കിൾ ഖന്ന. ഇപ്പോഴിതാ പ്രായം അമ്പതുകളിലേക്ക് കടന്ന തനിക്കുള്ള മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ‌ട്വിങ്കിൾ ഖന്ന.

Twinkle Khanna

50 വയസായിരിക്കെ ആർത്തവം വൈകിയാൽ ഇത് ആർത്തവ വിരാമമാണോ അതോ ​ഗർഭധാരണമാണോ എന്ന് നിങ്ങൾ‌ ചിന്തിക്കുമെന്നാണ് തന്റെ സോഷ്യൽ മീഡിയോ പോസ്റ്റിന് ട്വിങ്കിൾ ഖന്ന നൽകിയിരിക്കുന്ന ക്യാപ്ഷൻ, അമ്പത് വയസായപ്പോൾ പെട്ടെന്ന് പാനിക് ആകുന്നു. ഇത് ആർത്തവ വിരാമത്തിന്റെ തുടക്കത്തിലേക്കുള്ള സ്വാ​ഗതം ചെയ്യലാണോ എന്നും ട്വിങ്കിൾ ഖന്ന കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് ട്വിങ്കിളിന് 50 വയസ് പൂർത്തിയായത്. സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുന്നുണ്ടെങ്കിലും എഴുത്തും ടോക് ഷോകളുമെക്കെയായി ട്വിങ്കിൾ ഖന്ന തന്റേതായ തിരക്കുകളിലാണ്. മറുവശത്ത് അക്ഷയ് കുമാർ സിനിമാ രം​ഗത്ത് സജീവമാണ്.

More from Filmibeat

Read more about: twinkle khanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X