ട്വിങ്കിള്‍ ഖന്നയ്ക്ക് ഉളളികൊണ്ടുളള കമ്മല്‍ സമ്മാനിച്ച് അക്ഷയ് കുമാര്‍! സന്തോഷം പങ്കുവെച്ച് നടി
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്ക് നല്‍കിയ സമ്മാനം വൈറലാകുന്നു. സവാള കൊണ്ടുളള കമ്മല്‍ സെറ്റാണ് ഭാര്യയ്ക്ക് അക്ഷയ്കുമാര്‍ നല്‍കിയത്. ട്വിങ്കിള്‍ ഖന്ന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സമ്മാനത്തിന്റെ ചിത്രം പുറത്തുവിട്ടത്. കപില്‍ ശര്‍മ്മ ഷോയില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവ് ഈ സ്‌നേഹ സമ്മാനം തന്നതെന്ന് നടി കുറിച്ചു.

"കപില്‍ ശര്‍മ്മ ഷോയില്‍ പെര്‍ഫോം ചെയ്ത് മടങ്ങിയെത്തിയ എന്റെ പങ്കാളി പറഞ്ഞു, അവരിത് കരീനയെ കാണിച്ചു. പക്ഷെ കരീനയെ ഇംപ്രസ് ചെയ്യുമെന്ന് എനിക്ക് തോന്നിയില്ല. പക്ഷേ ഇത് നീ ആസ്വദിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാനിത് നിനക്കായി കൊണ്ടുവന്നു, ചിലപ്പോള്‍ വളരെ ചെറിയ നിസാരമായ കാര്യങ്ങളാണ് ഹൃദയത്തെ സ്പര്‍ശിക്കുക. ട്വിങ്കിള്‍ ഖന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. #bestpresentaward #onionearnings എന്നീ ഹാഷ്ടാഗുകളിലാണ് നടി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ട്വിങ്കില്‍ ഖന്നയുടെ പുതിയ ചിത്രം ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാകാറുളള താരജോഡികളാണ് അക്ഷയ്കുമാറും ട്വിങ്കില്‍ ഖന്നയും. ഇരുവരുടെതുമായി വരാറുളള മിക്ക പോസ്റ്റുകളും ട്വീറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.



Click it and Unblock the Notifications











