'അക്ഷയ് കുമാറിന്റെ ജീൻസിന്റെ ബട്ടൺ പൊതുസ്ഥലത്ത് അഴിച്ചു, ട്വിങ്കിളിന് അറസ്റ്റ് വാറന്റ്'; നടിക്ക് സംഭവിച്ചത്!

ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതിമാരിൽ ഒരാളാണ് അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും. 2001ലാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും വിവാഹിതരായത്. ഫിലിം ഫെയര്‍ മാഗസിന്റെ ഫോട്ടോ ഷൂട്ടിനിടയിലാണ് ഇരുവരും പരിചയത്തിലാകുന്നത്. സുല്‍മി, ഇന്റര്‍നാഷണൽ ഖിലാഡി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ജോഡികളായി അഭിനയിക്കുകയും ചെയ്തിരുന്നു.

ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ആരവ്, നിതാര എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. അക്ഷയ് കുമാർ സിനിമയിൽ സജീവമായി നിൽക്കുമ്പോൾ ട്വിങ്കിൾ എഴുത്തിലും വായനയിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്.

സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ അഭിപ്രായം വെളിപ്പെടുത്തി ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുമുണ്ട് ട്വിങ്കിൾ ഖന്ന. ഇപ്പോഴിതാ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ ട്വിങ്കിളും അക്ഷയും അതിഥികളായി എത്തിയപ്പോൾ അക്ഷയ് കാരണം തന്റെ പേരിൽ വന്നൊരു പോലീസ് കേസിനെ കുറിച്ച് ട്വിങ്കിൾ ഖന്ന വെളിപ്പെടുത്തി.

തന്റെ പേരിൽ ഒരു കാലത്ത് ജീൻസ് വിവാദം പ്രചരിച്ചത് എന്തിനായിരുന്നുവെന്നും വൈറൽ വീ‍ഡിയോയിൽ ട്വിങ്കിൾ വെളിപ്പെടുത്തുന്നുണ്ട്.

Twinkle Khanna

ഒരു സോഷ്യൽമീഡിയ പേജിലാണ് താരദമ്പതികളുടെ പഴയൊരു വീഡിയോ പ്രചരിക്കുന്നത്. അക്ഷയ് കുമാർ ധരിച്ച ജീൻസിന്റെ ബട്ടൺ പൊതുസ്ഥലത്ത് അഴിച്ചതിന്റെ പേരിലാണ് ഭാര്യ ട്വിങ്കിളിന് അറസ്റ്റ് വാറന്റ് വന്നത്. അഞ്ഞൂറ് രൂപ ജാമ്യത്തുക കെട്ടി വെച്ചാണ് കേസിൽ നിന്നും ട്വിങ്കിൾ ഊരി വന്നത്. 2009ൽ ലാക്‌മെ ഫാഷൻ ഷോയ്‌ക്കിടെയാണ് വിവാദമുണ്ടായത്.

അക്ഷയ് കുമാർ റാംപിൽ നടക്കുമ്പോൾ ഭാര്യ ട്വിങ്കിൾ ഖന്ന സദസിന്റെ ഭാഗമായിരുന്നു. ഷോയ്ക്കിടെ നടൻ റാംപിൽ നിന്ന് ഇറങ്ങി ഭാര്യയുടെ മുന്നിൽ വന്ന് നിന്നു. ഇതൊന്നും നേരത്തെ പ്ലാൻ ചെയ്തിട്ടില്ലാത്തതിനാൽ ട്വിങ്കിൾ ഇത് കണ്ട് അമ്പരന്നു. അക്ഷയ് ട്വിങ്കിളിനോട് തന്റെ ജീൻസിന്റെ ബട്ടൺ അഴിക്കാൻ ആവശ്യപ്പെട്ടു.

ആദ്യം ഒരു അൽപ്പം മടിച്ചുവെങ്കിലും പിന്നീട് ട്വിങ്കിൾ ബട്ടൺ അഴിച്ച് കൊടുത്തു. ഇതെല്ലാം സ്‌ക്രിപ്റ്റിന്റെ ഭാഗമാണെന്ന് അക്ഷയ് ട്വിങ്കിളിനോട് പറയുകയും ചെയ്തു. സംഭവം ഇന്റർനെറ്റ് സെൻസേഷനായി മാറുകയും മാധ്യമങ്ങളിൽ നിറയുകയും ചെയ്തു. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്തു. ട്വിങ്കിളിനെ അറസ്റ്റ് ചെയ്യണമെന്ന് വാറന്റ് വരുന്ന അവസ്ഥയായി.

സംഭവത്തെ കുറിച്ച് ട്വിങ്കിൾ പറയുന്നത് ഇങ്ങനെ... 'വീഡിയോ വൈറലായപ്പോൾ കേസായി. അപ്പോൾ അഡ്വക്കേറ്റ് ഉപദേശിച്ചു ആരെങ്കിലും ഒരാൾ കേസ് ഏറ്റ് ജാമ്യത്തിൽ ഊരി വരുന്നതാണ് നല്ലതെന്ന്. അങ്ങനെയാണ് സംഭവം ഞാൻ എന്റെ തെറ്റായി സമ്മതിച്ചത്.'

Twinkle Khanna

'അഡ്വക്കേറ്റ് വാദിച്ചത് ഞാൻ മനപൂർവം അക്ഷയ് കുമാറിന്റെ പാന്റിന്റെ ബട്ടൺ അഴിച്ചുവെന്നാണ്. അവസാനം അഞ്ഞൂറ് രൂപ അടച്ച് ഞാൻ ജാമ്യത്തിലിറങ്ങി. എന്റെ പേരിൽ അറസ്റ്റ് വാറന്റ് വന്നത് എന്റെ വിക്കിപീ‍ഡിയ പേജിൽ വരെയുണ്ട്'. യഥാർഥ കഥ ട്വിങ്കിൾ വിവരിക്കുന്നത് കേട്ട് അക്ഷയ് കുമാറും കരൺ ജോഹറും നിർത്താതെ ചിരിക്കുന്നതും പ്രചരിക്കുന്ന വൈറൽ വീഡിയോയിൽ കാണാം.

രാജേഷ് ഖന്നയുടേയും ഡിംപിൾ കപാഡിയയുടേയും മകളാണ് ട്വിങ്കിൾ ഖന്ന. വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ട് നിൽക്കുന്ന ട്വിങ്കള്‍ താങ്ക്യൂ, കില്ലാഡി 786, 72 മൈൽസ്, പാഡ് മാൻ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയാണ്. മിസിസ് ഫണ്ണിബോൺസ് എന്ന ട്വിങ്കിളിന്റെ പുസ്തകം പെന്‍ഗ്വിന്റെ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. പൈജാമാസ് ആര്‍ ഫൊര്‍ഗീവിങ്, ദി ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ് എന്നിവയാണ് ട്വിങ്കിളിന്റെ മറ്റ് പുസ്തകങ്ങൾ.

More from Filmibeat

Read more about: twinkle khanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X