ഒരേ സമയം നാല് ആണ്‍സുഹൃത്തുക്കളെങ്കിലും വേണം;പിതാവിന്റെ നിര്‍ദ്ദേശത്തെ കുറിച്ച് താരപുത്രി ട്വിങ്കിള്‍ ഖന്ന

നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന തന്റെ ജന്മദിനം ആഘോഷിക്കുകയാണിന്ന്. 1973 ഡിസംബര്‍ 29 നായിരുന്നു നടനും നിര്‍മാതാവുമായ രാജേഷ് ഖന്നയുടെയും പ്രമുഖ നടി ഡിംപിള്‍ കംപാഡിയയുടെയും മകളായി ട്വിങ്കിള്‍ ജനിക്കുന്നത്. രസകരമായ കാര്യം രാജേഷ് ഖന്നയുടെ ജന്മദിനവും ഇതേ ദിവസം തന്നെയാണെന്നുള്ളതാണ്. നിലവില്‍ നടന്‍ അക്ഷയ് കുമാറിനെ വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുകയാണ് ട്വിങ്കിളിപ്പോള്‍.

അച്ഛന്റെയും മകളുടെയും ജന്മദിനം ഒരേ ദിവസം വന്നതിനാല്‍ ട്വിങ്കിള്‍ അച്ഛനെ കുറിച്ച് പറഞ്ഞ പല കാര്യങ്ങളും വീണ്ടും ശ്രദ്ധേയമാവുകയാണ്. ഈ വര്‍ഷം തന്നെ ഫാദേഴ്‌സ് ഡേ യില്‍ ഒരു ആര്‍ട്ടിക്കിളില്‍ പിതാവിനെ കുറിച്ച് നടി എഴുതിയിരുന്നു. അതില്‍ പ്രധാനപ്പെട്ട കാര്യം ട്വിങ്കിള്‍ പ്രണയത്തിലായപ്പോള്‍ അച്ഛന്‍ നല്‍കിയ ഉപദേശങ്ങളെ കുറിച്ചാണ്. 'തന്റെ മടിയില്‍ കിടന്ന് പുസ്തകം ഒരുമിച്ച് വായിക്കാന്‍ ഞാന്‍ ഒരാളെ തിരയുന്നുണ്ടെന്ന് ഖന്ന മകളോട് പറയുമായിരുന്നു.

twinkle-khanna

അച്ഛാ ഇതൊരിക്കലും നടക്കില്ലെന്ന് ഞാന്‍ അദ്ദേഹത്തിനോട് ചിരിച്ച് കൊണ്ട് പറയുമായിരുന്നു. നിങ്ങളുടെ ഇത്തരം പ്രതീക്ഷകള്‍ തമാശ പോലെയാണ് തോന്നുന്നത്. കാരണം ഒപ്പമുള്ളയാള്‍ പുസ്തകം വായിക്കുന്നത് മെല്ലെയാണെങ്കില്‍ നിങ്ങള്‍ ഒരു ഇടവേള എടുത്ത് കാത്തിരിക്കുമോ? നിങ്ങളുടെ വിഡ്ഢിത്തം സഹിക്കാന്‍ കഴിയുന്ന ഒരു മാന്യയായ സ്ത്രീയെ കണ്ടെത്തുക, അത് മതിയാകുമെന്നും ട്വിങ്കിള്‍ പിതാവിനോട് പറയുന്നു.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

Recommended Video

2020ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ മലയാളി താരങ്ങൾ

്ട്വിങ്കിളിനോട് ആണ്‍സുഹൃത്തുക്കളെ കണ്ടുപിടിക്കണമെന്നും അതിനുള്ള കാരണവും ഖന്ന വ്യക്തമായി പറഞ്ഞിരുന്നു. എന്റെ കാര്യത്തില്‍ സൂക്ഷ്മനീരിക്ഷണമായിരുന്നു അച്ഛന്. നിനക്ക് ഇതുവരെ ആണ്‍സുഹൃത്തുക്കള്‍ ഇല്ലേ? ഒരേ സമയം നാല് പേരെങ്കിലും വേണം. അല്ലെങ്കില്‍ ഒരെണ്ണം പരാജയമായാല്‍ നമ്മുടെ ഹൃദയം തകരില്ലെന്ന് അദ്ദേഹമെന്നോട് പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X