ഞാനും മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി ആരംഭിക്കുകയാണ്! മോദിയെ ട്രോളി സൂപ്പര്‍ താരത്തിന്റെ ഭാര്യ! കാണൂ
അക്ഷയ്കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും സജീവമായി ഇടപെടാറുളള താരമാണ്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയായി ട്വിങ്കില്‍ ഖന്ന പറഞ്ഞ കാര്യങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. അക്ഷയ് കുമാറുമായുളള അഭിമുഖത്തില്‍ തന്നെക്കുറിച്ച് പറഞ്ഞ പരാമര്‍ശത്തിന് കിടിലന്‍ മറുപടിയായിരുന്നു ട്വിങ്കിള്‍ ഖന്ന മോദിക്ക് നല്‍കിയിരുന്നത്.
നരേന്ദ്ര മോദിയ്‌ക്കെതിരെയും ബിജെപിക്കെതിരെയും ശക്തമായി നിലപാടുകളെടുത്ത് പലപ്പോഴും ട്വിങ്കില്‍ ഖന്ന ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മോദിയെ ട്രോളിക്കൊണ്ടുളള ട്വിങ്കിളിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രധാനമന്ത്രിയുടെ ഏകാന്ത ധ്യാനത്തെ ട്രോളിക്കൊണ്ടായിരുന്നു നടി എത്തിയിരുന്നത്.

മോദിയെ ട്രോളി ട്വിങ്കിള്‍ ഖന്ന
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലെല്ലാം എറ്റവും കൂടുതല്‍ ചര്‍ച്ച വന്നത് പ്രധാനമന്ത്രിയുടെ ഏകാന്ത ധ്യാനത്തെക്കുറിച്ചായിരുന്നു. മോദിയുടെ ധ്യാനത്തെ സംബന്ധിച്ച് നിരവധി ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നത്. തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആയിരുന്നു കേദാര്‍നാഥ് സന്ദര്‍ശനത്തിനായും രുദ്ര ഗുഹ ധ്യാനത്തിനായുമെല്ലാം പ്രധാനമന്ത്രി പോയത്.

ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റ്
അതേസമയം പ്രധാനമന്ത്രിയുടെ ഏകാന്ത ധ്യാനത്തെ ട്രോളിക്കൊണ്ട് ട്വിങ്കില്‍ ഖന്ന ട്വിറ്ററില്‍ കുറിച്ച കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. ധ്യാനത്തെ സംബന്ധിച്ച് വലിയ രീതിയിലുളള ട്രോളുകള്‍ വന്നുകൊണ്ടിരിക്കെ ആയിരുന്നു ട്വിങ്കില്‍ ഖന്നയും മോദിയെ ട്രോളിക്കൊണ്ട് രംഗത്തെത്തിയിരുന്നത്. മെഡിറ്റേഷന്‍ ചെയ്യുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ട്വിങ്കിള്‍ ട്വിറ്ററില്‍ എത്തിയിരുന്നത്.

മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി ആരംഭിക്കുകയാണ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറയെറെ ആത്മീയത നിറഞ്ഞ ചിത്രങ്ങള്‍ കണ്ടു. ഇനി ഞാനും ഒരു മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി ആരംഭിക്കുകയാണ്. മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി പോസുകളും വിവിധ ആംഗിളുകളും എന്നാണ് ട്വിങ്കിള്‍ ഖന്ന തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചിരുന്നത്. നരേന്ദ്ര മോഡിയെ ട്രോളിക്കൊണ്ടുളള നിരവധി പോസ്റ്റുകള്‍ വരുന്നതിനിടെയാണ് അക്ഷയ്കുമാറിന്റെ ഭാര്യയുടെ ട്വീറ്റും വന്നിരിക്കുന്നത്.

നരേന്ദ്ര മോഡിയുടെ മുന്‍ പരാമര്‍ശം
ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റിനെ അടിസ്ഥാനമാക്കിയായിരുന്നു മുന്‍പ് അഭിമുഖത്തില്‍ നരേന്ദ്രേ മോദിയുടെ പരാമര്‍ശം വന്നിരുന്നത്. താങ്കളേയും ട്വിങ്കിള്‍ ജിയേയും ഞാന്‍ ട്വിറ്ററില്‍ നോക്കാറുണ്ട്. എന്നോടുള്ള ദേഷ്യം ട്വിറ്ററിലൂടെ പ്രകടിപ്പിക്കുന്നതിനാല്‍ താങ്കളുടെ കുടുംബ ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടായിരിക്കുമല്ലോ. അതുകൊണ്ട് താങ്കളെ ഈ കാര്യത്തില്‍ സഹായിക്കുകയാണെന്നായിരുന്നു മോദി തമാശ രൂപേണേ അന്ന് പറഞ്ഞത്.

ട്വിങ്കിള്‍ ഖന്ന അന്ന് പറഞ്ഞത്
ഇതിനുളള മറുപടിയായി പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ താന്‍ പോസ്റ്റീവായി എടുക്കുന്നുവെന്നും താന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് അദ്ദേഹം അറിയുന്നുണ്ടെന്നും ട്വിങ്കിള്‍ ട്വീറ്റ് ചെയ്തിരുന്നു. അത് മാത്രമല്ല എന്റെ എഴുത്ത് അദ്ദേഹം വായിക്കുന്നുമുണ്ടല്ലേ. വോഡ്ക കുടിക്കുന്ന പാര്‍ട്ടിയില്‍ പങ്കുചേരാന്‍ മാത്രമേ തനിയ്ക്ക് താല്‍പര്യമുള്ളു എന്നും ട്വിങ്കിള്‍ ടീറ്റ് ചെയ്തിരുന്നു. കൂടുതലുമില്ല കുറവുമില്ല പ്രതികരിച്ചാല്‍ അതിന് അര്‍ഥം സമ്മതം എന്നല്ല. അടുത്ത ദിവസം വരെ നിലനില്‍ക്കുന്ന ഹാങ്ങോവറുളള പാര്‍ട്ടിയില്‍ ഞാന്‍ ചേരാന്‍ ആഗ്രഹിക്കുന്നതെന്നും ട്വിങ്കിള്‍ കുറിച്ചു.
ട്വീറ്റ് കാണൂ


Click it and Unblock the Notifications











