ഭർത്താവ് പത്ത് മണി കഴിഞ്ഞ് ഉണരില്ല, മക്കൾക്ക് എന്നോട് സ്നേഹമുണ്ടെങ്കിൽ ഒളിച്ചോടട്ടെ; ട്വിങ്കിൾ ഖന്ന
അഭിനയ രംഗം വിട്ടിട്ട് വർഷങ്ങളായെങ്കിലും ട്വിങ്കിൾ ഖന്ന എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. എഴുത്തുകാരിയായി ശ്രദ്ധ നേടിയ ട്വിങ്കിൾ ഖന്ന നടൻ അക്ഷയ് കുമാറിന്റെ ഭാര്യയുമാണ്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് വളർന്ന ട്വിങ്കിളിന്റെ പിതാവ് പഴയകാല സൂപ്പർതാരം രാജേഷ് ഖന്നയും അമ്മ പ്രഗൽഭ നടി ഡിംപിൾ കപാഡിയയുമാണ്. എന്നാൽ ട്വിങ്കിൾ ഖന്നയ്ക്ക് അഭിനയ രംഗത്ത് തുടരാൻ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. സംവിധായകരും വഴക്കും മറ്റും തനിക്കിഷ്ടമല്ലായിരുന്നെന്ന് ട്വിങ്കിൾ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
നടൻ അക്ഷയ് കുമാറിനെ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ കടക്കാനും ട്വിങ്കിൾ തയ്യാറായി. എന്നാൽ എഴുത്തിലും മറ്റും ട്വിങ്കിൾ സാന്നിധ്യമറിയിച്ചു. ട്വിങ്കിളിനെ തുറന്നെഴുത്തും സംസാരങ്ങളും പലപ്പോഴും ചർച്ചയായിട്ടുണ്ട്. രണ്ട് തരം അഭിപ്രായങ്ങൾ ട്വിങ്കിളിന്റെ ആശയങ്ങളെക്കുറിച്ച് വരാറുണ്ട്. താരപത്നി, ബോളിവുഡിലെ പ്രമുഖ തുടങ്ങിയ പ്രിവിലേജുകളുള്ള ട്വിങ്കിളിന്റെ ഫെമിനിസ്റ്റ് ആശയങ്ങളും മറ്റും ഏക പക്ഷീയമാണെന്നും യാഥാസ്ഥിതികമല്ലെന്നും അഭിപ്രായം വരാറുണ്ട്.

അതേസമയം ട്വിങ്കിളിന്റെ അഭിപ്രായങ്ങളെ പിന്തുണയ്ക്കുന്നവരും ഉണ്ട്. ഇപ്പോഴിതാ ഭാവിയിൽ മക്കൾക്ക് നടക്കാൻ പോകുന്ന വിവാഹത്തെക്കുറിച്ച് ട്വിങ്കിൾ ഖന്ന പുതിയ ലേഖനത്തിൽ കുറിച്ച കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അംബാനിയുടെ മകന്റെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ട്വിങ്കിളിന്റെ പരാമർശം. മകന്റെ പ്രീ വെഡ്ഡിംഗ് ചടങ്ങിൽ നിത അംബാനി ഡാൻസ് ചെയ്തത് പോലെ തനിക്ക് പറ്റില്ലെന്ന് ട്വിങ്കിൾ ഖന്ന പറയുന്നു.
മഹാമാരി സമയത്ത് ഞാൻ 'തമ്മ തമ്മ' എന്ന ഗാനത്തിന് ഡാൻസ് ചെയ്തത് ദൈവത്തിന് പോലും ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. കാരണം അത് കഴിഞ്ഞ് ഒരു വീഴ്ചയിൽ തന്റെ കാലൊടിഞ്ഞെന്ന് ട്വിങ്കിൾ ഖന്ന കുറിച്ചു. രാത്രി മണിക്ക് ശേഷം എന്റെ ഭർത്താവിന് ഉറങ്ങാതെയിരിക്കാൻ കഴിയില്ല. ഇരുപതിന് മുകളിൽ ആളുകളുള്ള ഡിന്നർ പാർട്ടി ഒരുക്കാൻ ഞങ്ങൾ രണ്ട് പേർക്കും ടെൻഷനാണ്.

എന്റെ മക്കൾക്ക് ഞാൻ സന്തോഷമായിരിക്കണമെന്നുണ്ടെങ്കിൽ അവർക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ഒളിച്ചോടുന്നതാണെന്ന് താൻ തന്റെ സഹോദരിയോട് പറഞ്ഞെന്നും ട്വിങ്കിൾ ഖന്ന വ്യക്തമാക്കി. പൊതുവെ തമാശ നിറഞ്ഞ സംഭാഷണങ്ങളും സംഭവങ്ങളുമെല്ലാം ട്വിങ്കിൾ ഖന്ന തന്റെ അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്.
അഭിനയത്തിൽ നിന്നും വിട പറഞ്ഞതിന് ശേഷം മൂന്ന് പുസ്തകങ്ങൾ ട്വിങ്കിൾ ഖന്ന പുറത്തിറക്കിയിട്ടുണ്ട്. മിസിസ് ഫണ്ണിബോൺസ്, ദ ലെജൻഡ് ഓഫ് ലക്ഷ്മി പ്രസാദ്, പൈജാമാസ് ആർ ഫോർഗിവിംഗ് എന്നിവയാണ് ട്വിങ്കിൾ എഴുതിയ പുസ്തകങ്ങൾ. മറുവശത്ത് ഭർത്താവ് അക്ഷയ് കുമാർ സിനിമകളുടെ തിരക്കിലാണ്.
ആരവ് കുമാർ, നിതാര എന്നിവരാണ് അക്ഷയ് കുമാറിന്റെയും ട്വിങ്കിൾ ഖന്നയുടെയും മക്കൾ. 2012 ലാണ് ഇളയ മകൾ നിതാര ജനിച്ചത്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ട്വിങ്കിൾ ഖന്ന ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 2001 ലാണ് താരങ്ങൾ വിവാഹിതരായത്. ഇടയ്ക്ക് ചില ഗോസിപ്പുകൾ വന്നെങ്കിലും ഇതൊന്നും ട്വിങ്കിൾ-അക്ഷയ് വിവാഹ ബന്ധത്തെ ബാധിച്ചില്ല.


Click it and Unblock the Notifications