ആദ്യം അച്ഛനോടൊപ്പം ഒരു കൈ ! മകളുടെ കരാട്ടെ ചിത്രം പങ്കുവെച്ച് താരപത്നി
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയയപ്പെട്ട താരദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. തൊണ്ണൂറുകളിലെ പ്രിയപ്പെട്ട താരമായിരുന്ന ട്വിങ്കിൾ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അഭിനേത്രി എന്നതിലുപരി എഴുത്തുകാരി കൂടിയാണ് ട്വിങ്കിൾ. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. കുടുംബത്തിനോടൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിത മകൾ നിതാരയും അക്ഷയ് കുമാറുമായുളള രസകരമായ ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് താരം. കരാട്ടെ ഗേൾ എന്ന ഹാഷ്ടാഗിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആദ്യ കരാട്ടെ മത്സരത്തിനു മുൻപുള്ള അവസാന കിക്ക് എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മകൾക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന അക്ഷയ് കുമാറിനേയും ചിത്രത്തിൽ കാണാം.
അക്ഷയ് കുമാർ ട്വിങ്കിൾ ഖന്നയ്ക്ക് നൽകിയ സമ്മാനം സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയായിരുന്നു. ഉളളി വില കുതിച്ച് ഉയർന്ന സമയത്തായിരുന്നു ഉളളി കൊണ്ട് ഉണ്ടാക്കിയ കമ്മൽ താരത്തിന് സമ്മാനമായി നൽകിയത്. ഭർത്താവിന്റെ സ്നേഹ സമ്മാനം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് അന്ന് ഒരുപാട് വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു.


Click it and Unblock the Notifications