എനിക്ക് നല്ല പൊക്കിളും ഷാരൂഖിന് നല്ല നുണക്കുഴിയും ഉണ്ട്; ട്രോളിന് മറുപടിയുമായി ട്വിങ്കിള്‍ ഖന്ന
അക്ഷയ് കുമാറിനെ പോലെ തന്നെ ഭാര്യ ട്വിങ്കിളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ആളാണ്. മുന്‍നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന കാര്യത്തിലും നിലപാടുകളെടുക്കുന്നതിലും വ്യത്യസ്തത പുലര്‍ത്തുന്ന ആളാണ്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ ട്വിങ്കിള്‍ പുറത്ത് വിട്ടൊരു കുറിപ്പാണ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.
ഇരുപത് വര്‍ഷം മുന്‍പ് ട്വിങ്കിള്‍ നായികയായി അഭിനയിച്ച ബാദ്ഷാ എന്ന ചിത്രത്തെ കുറിച്ച് ഒരു വെബ്‌സൈറ്റ് അടുത്തിടെ ഒരു റിവ്യൂ നല്‍കിയിരുന്നു. ഈ റിവ്യൂ കാണാന്‍ ഇടയായതോടെ ട്വിങ്കിള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ബാദ്ഷയില്‍ ഷാരുഖ് ഖാന്‍ ആയിരുന്നു ട്വിങ്കിളിന്റെ നായകനായിട്ടെത്തിയത്.

ഷാരുഖിനെ പ്രശംസിച്ച് എഴുതിയ റിവ്യൂവില്‍ ട്വിങ്കിളിനെ കുറിച്ച് കാര്യമായിട്ടൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ നടിയുടെ പൊക്കിളിനെ കുറിച്ചായിരുന്നു പറഞ്ഞതൊക്കെയും. ഇത് കണ്ടതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് നടി തന്നെ എത്തിയത്.
എനിക്ക് പോസിറ്റീവ് റിവ്യു കിട്ടിയിട്ടില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ? വികരാമുണര്‍ത്തുന്ന എന്റെ ശരീരഭാഗങ്ങള്‍ കാരണം എനിക്ക് നല്ല റിവ്യൂ കിട്ടി. ബാദ്ഷയിലെ ജോഡിയ്ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. ഷാരുഖ് ഖാന് ഇപ്പോഴും നല്ല നുണക്കുഴികളുണ്ട്. എനിക്ക് ഇപ്പോഴും നല്ല പൊക്കിളുമുണ്ടെന്നും ട്വിങ്കിള്‍ പറയുന്നു.


Click it and Unblock the Notifications











