അത്തരം സിനിമകൾ ചെയ്തില്ലെങ്കിൽ രണ്ടാമത് കുഞ്ഞ് ഉണ്ടാവില്ല! അക്ഷയ് കുമാറിനെ ഭീക്ഷണിപ്പെടുത്തിയിനെ പറ്റി ഭാര്യ
ബോളിവുഡിലെ സൂപ്പര്‍താര ദമ്പതിമാരാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. രണ്ട് പതിറ്റാണ്ടിലേറെയായി ഇരുവരും വിവാഹിതരായിട്ട്. അക്ഷയ് സിനിമയില്‍ സജീവമായി നില്‍ക്കുകയാണെങ്കില്‍ അതില്‍ നിന്നും വേറിട്ട് ജീവിക്കുകയാണ് ട്വിങ്കിള്‍. നടന്‍ രാജേഷ് ഖന്നയുടെയും നടി ഡിംപിള്‍ കപാഡിയയുടെയും മകള്‍ എന്നതിലുപരി നടി കൂടിയായിരുന്നു ട്വിങ്കിള്‍.
അക്ഷയയുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് കുടുംബിനിയായി ജീവിക്കാന്‍ താരപുത്രി തീരുമാനിക്കുന്നത്. അതേ സമയം താരദമ്പതിമാരെ കുറിച്ചും അവരുടെ വിവാഹത്തെ പറ്റിയും അധികമാര്‍ക്കും അറിയാത്ത ചില കഥകള്‍ പ്രചരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം അക്ഷയ് കുമാറിന്റെ ജന്മദിനമായിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് അക്ഷയെയും ട്വിങ്കിളിനെ പറ്റിയുള്ള കഥകള്‍ വന്നത്.

അക്ഷയ് കുമാറിനെ അപമാനിച്ചു എന്നതിന്റെ പേരില്‍ തനിക്കെതിരെ വന്ന കേസിനെ പറ്റി മുന്‍പൊരിക്കല്‍ ട്വിങ്കില്‍ മനസ് തുറന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്ഷയ് എന്നെ ഒരു ഫാഷന്‍ ഷോയിലേക്ക് ക്ഷണിച്ചിരുന്നു. ഷോ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് എന്നെ അവിടേക്ക് വിളിച്ചു. മുന്നിലേക്ക് വരുന്ന തന്റെ ജീന്‍സിന്റെ ബട്ടന്‍ അഴിക്കണമെന്നാണ് അക്ഷയ് പറഞ്ഞത്. അത് പറ്റില്ലെന്ന് പറയുന്നതിന് മുന്‍പ് തന്നെ അക്ഷയ് അക്കാര്യം പറഞ്ഞ് കഴിഞ്ഞു. അങ്ങനെ താനത് ചെയ്തു.
പിറ്റേന്ന് പത്മശ്രീ സ്വീകരിക്കാനായി രാഷ്ട്രപതി ഭവനിലേക്ക് താനും അക്ഷയ്യും പോയി. ഇതിനിടയിലാണ് അമ്മ വിളിക്കുന്നത്. പോലീസ് എന്നെ അന്വേഷിക്കുന്നുണ്ടെന്നും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞ് അറിഞ്ഞു. പിന്നാലെയാണ് വക്കീലിന്റെ വിളി വരുന്നത്. 'ഞാന്‍ അക്ഷയ് കുമാറിനെ ആക്രമിച്ചെന്നും അദ്ദേഹത്തിന്റെ ബട്ടന്‍സ് പൊട്ടിക്കാന്‍ നോക്കിയെന്നും പറഞ്ഞ് ഒരാള്‍ കേസ് കൊടുത്തിരിക്കുകയായിരുന്നു. അന്ന് അഞ്ഞൂറ് രൂപയുടെ ജാമ്യത്തിലാണ് അതില്‍ നിന്നും പുറത്തിറങ്ങിയതെന്നാണ്,' ട്വിങ്കിള്‍ ഖന്ന പിന്നീട് വെളിപ്പെടുത്തിയത്.

അക്ഷയുമായി ഡേറ്റിംഗ് നടത്തുമ്പോള്‍ തനിക്ക് പിറന്നാള്‍ സമ്മാനമായി അദ്ദേഹം പേപ്പര്‍ വെയ്റ്റ് നല്‍കിയതിനെ പറ്റിയും നടി പറഞ്ഞിരുന്നു. 'തന്റെ ജന്മദിനം അക്ഷയ് മറന്നു പോവുകയായിരുന്നു. ഇന്ന് പിറന്നാളാണെന്ന് മനസ്സിലായപ്പോള്‍ സമ്മാനം വാങ്ങാന്‍ പോകാന്‍ സമയമില്ല. ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന പേപ്പര്‍ വെയ്റ്റ് പെട്ടെന്ന് പൊതിഞ്ഞു കൊണ്ട് പോവുകയായിരുന്നു. കാമുകന്റെ പിറന്നാള്‍ സമ്മാനത്തില്‍ തൃപ്തി തോന്നാത്ത ട്വിങ്കില്‍ ഒരു നിബന്ധന മുന്നോട്ട് വെച്ചു. അന്ന് സമ്മാനമായി കൊടുത്ത പേപ്പര്‍ വെയ്റ്റിന്റെ അത്രയും കനത്തില്‍ ഡയമണ്ട് വാങ്ങി കൊടുക്കണം എന്നതായിരുന്നു അത്.
അക്ഷയ് ട്വിങ്കിളിനെ കണ്ടുമുട്ടുമ്പോള്‍, തുടര്‍ച്ചയായി 14 ബോക്സ് ഓഫീസ് ദുരന്തങ്ങളില്‍ നിന്ന് കരകയറുകയായിരുന്നു നടന്‍. എന്നാല്‍ അതിന് ശേഷം ഇന്നുവരെ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ എന്ന നിലയില്‍, അക്ഷയ് ഒരുപാട് മുന്നേറി. തന്റെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവന്നത് ഭാര്യയാണെന്ന നിലയില്‍ അദ്ദേഹം ട്വിങ്കിളിനെ ബഹുമാനിക്കുകയാണെന്നാണ് മുന്‍പ് പറഞ്ഞിട്ടുള്ളത്.
അതേ സമയം ട്വിങ്കിള്‍ വന്നതിന് ശേഷം തന്റെ ഒരുപാട് കാര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെന്നും നടന്‍ പറഞ്ഞിരുന്നു. 'സെന്‍സിബിള്‍ ആയിട്ടുള്ള സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയില്ലെങ്കില്‍ നമുക്ക് രണ്ടാമതൊരു കുഞ്ഞ് ഉണ്ടാകില്ലെന്ന് താന്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയിരുന്നതായിട്ടാണ്,' ട്വിങ്കിള്‍ പറയുന്നത്. എന്തായാലും പിന്നീട് അക്ഷയ്ക്കും ട്വിങ്കിളിനും രണ്ട് കുട്ടികള്‍ ജനിച്ചു. 2002 ല്‍ മകന് ജന്മം കൊടുത്ത ട്വിങ്കില്‍ പത്ത് വര്‍ഷത്തിന് ശേഷം 2012 ലാണ് ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം കൊടുക്കുന്നത്.


Click it and Unblock the Notifications











