ലണ്ടനില്‍ പോവാനിരുന്ന അമിതാഭ് ബച്ചനും ജയയും വിവാഹം കഴിപ്പിച്ച് പിതാവ്; ഒടുവിലത് ഹണിമൂണ്‍ യാത്രയായി മാറി
ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന താരദമ്പതിമാരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. ഇരുവരുടെയും മകനായ അഭിഷേകും മരുമകള്‍ ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം എക്കാലവും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതുപോലെ തന്നെ കിടിലനൊരു ലവ് സ്‌റ്റോറി മാതാപിതാക്കളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. മുന്‍പ് അമിതാഭ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
ഇന്ന് നാല്‍പത്തിയെട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും വിവാഹത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. 1973 ജൂണ്‍ മൂന്നിനായിരുന്നു ആ താരവിവാഹം നടക്കുന്നത്. അക്കാലത്തെ സൂപ്പര്‍ ജോഡികളായിരുന്ന അമിതാഭും ജയയും ഒന്നിച്ചഭിനയിച്ച സന്‍ജീര്‍ എന്ന സിനിമ വലിയ വിജയമായി മാറിയിരുന്നു.

സിനിമയുടെ ലൊക്കേഷനില്‍ നിന്ന് തന്നെ പ്രണയത്തിലായ ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം ലണ്ടനില്‍ പോകാന്‍ തീരുമാനിച്ചു. സന്‍ജീറിന്റെ വിജയം ആഘോഷിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അക്കാലത്ത് ഇരുവരുടെയും പ്രണയകഥ നാട്ടില്‍ പാട്ടായതോടെ വിവാഹം കഴിഞ്ഞിട്ട് മാത്രം ലണ്ടനില്‍ പോയാല്‍ മതിയെന്നായി അമിതാഭിന്റെ പിതാവ്.
എന്തൊരു സുന്ദരിയാണ്, അനസുയ ഭരത്വജിൻ്റെ മനോഹര ഫോട്ടോസ് കാണാം
Recommended Video
എങ്കില്‍ പിന്നെ വിവാഹം കഴിച്ചേക്കാം എന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ താരങ്ങള്‍ ജൂണ്‍ മൂന്നിന് വിവാഹിതരായി. ശേഷം ലണ്ടനിലേക്ക് പോവുകയും ചെയ്തു. രസകരമായ കാര്യം കാമുകി കാമുകന്മാരായി പോവാനിരുന്ന യാത്ര ഒരു ഹണിമൂണ്‍ ട്രിപ്പായി മാറി എന്നുള്ളതാണ്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കും മൂന്ന് പേരക്കുട്ടികള്‍ക്കുമൊപ്പം സന്തോഷത്തില്‍ കഴിയുകയാണ് അമിതാഭും ജയ ബച്ചനും.


Click it and Unblock the Notifications