അവസ്ഥ വളരെ മോശമാണ്,ആത്മഹത്യയാണ് നല്ലതെന്ന് തോന്നുന്നു!! ഉദയ് ചോപ്രയുടെ ട്വീറ്റ് വൈറൽ

അഭിഷേക് ബച്ചൻ ജോൺ എബ്രഹാം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ധൂം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ ന നേടിയ താരമാണ് ഉദയ് ചോപ്ര. സ്വന്തം പേരിനെക്കാലും പ്രേക്ഷകർക്ക് സുപരിചിതം അലി എന്നു പറയുമ്പോഴായിരിക്കും. ധൂ എന്ന ചത്രത്തിൽ അലി എന്ന കഥാപാത്രമായിരുന്നു ഉദയ് അവതരിപ്പിച്ചത്. ആ കഥാപാത്രം പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. ആ ചിത്രത്തിൽ അഭിഷേക് ബച്ചനെക്കാലും ജോൺ എബ്രഹാമിനെക്കാലും പ്രേക്ഷക ശ്രദ്ധ ലഭിച്ചത് ഉദയ്ക്കായിരുന്നു.

ധൂ ഉദയ്ക്ക് നല്ല ഹൈപ്പ് കൊടുത്തെങ്കിലും ഇതിനു ശേഷം പുറത്തു വന്ന ചിത്രങ്ങളൊന്നും പ്രതീക്ഷിച്ചതു പോലെ വിജയിച്ചിരുന്നില്ല. പിന്നീട് പതുക്കെ ബോളിവുഡിൽ നിന്ന് താരം അപ്രത്യക്ഷമാകുകയായിരുന്നു. സിനിമയിൽ നിന്ന് വിട്ട് നിന്നുവെങ്കിലവും സമൂഹമാധ്യമങ്ങളിൽ താരം സജീവമായിരുന്നു. ഇപ്പോൾ താരത്തിന്റെ ട്വീറ്റ് കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ.

വിഷാദരോഗം

വിഷാദരോഗം

താരങ്ങൾ തങ്ങൾ നേരിടുന്ന മാനസ്സിക പ്രശ്നങ്ങ പ്രേക്ഷകരുമായി തുറന്ന് പങ്കുവെയ്ക്കാറുണ്ട്. പലതും പ്രേക്ഷകരിൽ ഞെട്ടൽ സൃഷ്ടിക്കാറുണ്ട്. തങ്ങളുടെ മുന്നിൽ ആടിപ്പാടി നിൽക്കുന്ന ഈ താരങ്ങളാണോ ഇത്രയും മാനസിക സമ്മർദം നേരിടുന്നതെന്ന് അത്ഭുതത്തൊടെ ചോദിച്ചു പോകും. വിഷദരോഗത്തെ പറ്റിയുള്ള നടി ദീപിക പദുകോണിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആത്മഹത്യയുടെ വക്കിൽ നിന്ന് താരം ശക്തമായി തിരിച്ചു വന്നത് പലർക്കും പ്രചോദനമായിരുന്നു. നടൻ ഉദയ് ചോപ്രയും വിഷാദരോഗത്തിന്റെ പിടിയിലായിരിക്കുകയാണ്.

തന്റെ അവസ്ഥ  വളരെ മോശം

തന്റെ അവസ്ഥ വളരെ മോശം

ഉദയ് യുടെ ട്വീറ്റാണ് പ്രേക്ഷകരെ ഇപ്പോൾ ഞെട്ടിപ്പിച്ചിരിക്കുന്നത്. സിനിമയിൽ സജീവമല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി താരം അതിൽ നിന്നും വിട്ടു നിന്നിരുന്നു., എന്നാൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ട്വീറ്റാണ് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്. താൻ വിഷാദ രോഗത്തിന് പിടിയിലാണ്. തന്റെ അവസ്ഥ വളരെ മോശമാണ്. അത് മാറ്റിയെടുക്കാൻ താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ താൻ പരാജയപ്പെടുകയാണെന്നും താരം ട്വീറ്റ് ചെയ്തു.

 മരണത്തിലേയ്ക്ക് അടുപ്പിക്കുന്നു

മരണത്തിലേയ്ക്ക് അടുപ്പിക്കുന്നു

ഈ ട്വീറ്റ് വൻ ചർച്ച വിഷയമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിന്നെല്ലാം വിട്ട് നിൽക്കുന്നത് മരണത്തിലേയ്ക്ക് കൂടുതൽ അടുപ്പിക്കുന്നത് പോലെ തോന്നുവെന്നും ഉടൻ തന്നെ ആത്മഹത്യയെന്ന നഴി തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നും താരം കുറിച്ചു ഈ രണ്ടു ട്വീറ്റുകളും ആരാധകരേയും സഹപ്രവർത്തകരേയും ഞെട്ടിപ്പിച്ചു. എന്നാൽ അധികം വൈകാതെ തന്നെ ഇവ രണ്ടു പിൻവലിക്കുകയായിരുന്നു. ഇതിനു പിന്നാലെ നിരീശ്വരവാദത്തെ കുറിച്ചുളള ട്വീറ്റും പങ്കുവെച്ചിരുന്നു.

 ഇഷ്ടപ്പെട്ടവൾ അകന്നു പോയി

ഇഷ്ടപ്പെട്ടവൾ അകന്നു പോയി

ഒരു വർഷം മുൻപ് ബ്രക്ക് അപ്പിനെ കുറിച്ചും ഉദയ് ചോപ്ര തുറന്നെഴുതിയിരുന്നു . പഴയ അതേ തീവ്രതയോടെ തനിയ്ക്ക് തന്നെ സ്നേഹിക്കാൻ കഴിയില്ലെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. ഞാൻ ഇഷ്ടപ്പെട്ടവൾ എന്നിൽ നിന്ന് അകന്ന് പോയി. എന്റെ ജീവിതത്തിൽ അവളുടെ സാമിപ്യം വളരെ ആവശ്യമാണന്നും താരം കുറിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X