റേസ് 3യിലെ ഡെയ്‌സിയുടെ ഡയലോഗിനെ ട്രോളിയ ഉദയ് ചോപ്രയെ നാട്ടുകാര്‍ കീറിയെറിഞ്ഞു
മുംബൈ: റേസ് സീരീസിലെ മൂന്നാമത്തെ ഭാഗം പ്രദര്‍ശനത്തിന് എത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിനോടകം സല്‍മാന്‍ ഖാന്‍ ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ഹിറ്റായി കഴിഞ്ഞിട്ടുണ്ട്. ട്രെയിലറില്‍ ഡെയ്‌സി ഷായുടെ ഒരു ഡയലോഗാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. 'ഞങ്ങളുടെ ബിസിനസ്സ് ഞങ്ങളുടെ ബിസിനസ്സാണ്, അതില്‍ നിങ്ങള്‍ കാര്യമില്ല' എന്നര്‍ത്ഥം വരുന്ന ഡയലോഗ് താരത്തെ പ്രശസ്തിയിലേക്ക് നയിക്കുകയും ചെയ്തു.

എന്നാല്‍ ഓണ്‍ലൈനില്‍ ഹിറ്റായി ഓടുന്ന ഡയലോഗിന് ഒരു ട്വിസ്റ്റ് കൊടുക്കാന്‍ ശ്രമിച്ച നടന്‍ ഉദയ് ചോപ്ര ഇപ്പോള്‍ ട്വിറ്ററില്‍ അടി ഇരന്നുവാങ്ങുകയാണ്. ഇതുപോലൊരു ട്വിസ്റ്റ് തമാശയ്ക്ക് പോസ്റ്റ് ചെയ്ത ഉദയിന്റെ വീട്ടുകാരെ മോശമാക്കുന്ന തരത്തിലാണ് ആളുകളുടെ മറുപടികള്‍ എത്തുന്നത്. ആരാധകരെ പൊട്ടന്‍മാരാക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തത് ട്വിറ്ററില്‍ ആവര്‍ത്തിച്ചതോടെ പണിപഠിപ്പിക്കുന്ന ലക്ഷണമാണ് കാണുന്നത്.
താരത്തിന്റെ ചിത്രങ്ങള്‍ പോലെ തന്നെ ട്വീറ്റുകളും തങ്ങള്‍ പ്രചോദനമായി എന്നുമുതല്‍ നിരവധി തമാശകളാണ് തിരികെ നല്‍കപ്പെടുന്നത്. ധൂം 3യില്‍ അഭിനയിച്ച ശേഷം താരത്തെ അധികം സിനിമയിലും പുറത്തും കണ്ടിട്ടില്ല. ട്വിറ്ററില്‍ ഇടുന്ന അബദ്ധങ്ങള്‍ക്ക് ട്രോളുകള്‍ നേരിട്ടാലും തന്റെ ഈ പരിപാടി നിര്‍ത്താന്‍ ഉദയ് ചോപ്രക്ക് പദ്ധതിയില്ല. എന്തായാലും സല്‍മാനൊപ്പം, ബോബി ഡിയോളും, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, അനില്‍ കപൂര്‍ എന്നിവരെത്തുന്ന റേസ് 3 ജൂണ്‍ 15ന് തീയേറ്ററുകളിലെത്തും.


Click it and Unblock the Notifications











