വർഷത്തിൽ 365 ദിവസവും ഒന്നിച്ച് ഉണ്ടാകണമെന്ന് ഞങ്ങൾക്കില്ല, മടിച്ചിയായ ഭാര്യയുടെ ആഗ്രഹത്തെ കുറിച്ച് ആദിത്യ
ദിവസങ്ങൾക്ക് മുൻപായിരുന്നു ഗായകൻ ഉദിത് നാരായണന്റെ മകൻ ആദിത് നാരായണനും നടിയും ഫാഷൻ ഡിസൈനറുമായ ശ്വേതയും തമ്മിൽ വിവാഹിതരായത്. പത്ത് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ഗായകൻ ഉദിത് നാരായണന്റെ ഏക മകനാണ് ആദിത്യൻ. അതിനാൽ തന്നെ ഗംഭീരമായി വിവാഹം നടത്തണമെന്നായിരുന്നു പ്രിയഗായകന്റെ താൽപര്യം. എന്നാൽ കൊവിഡ് കാലമായതിനാൽ വളരെ ലളിതമായി വിവാഹം നടത്തേണ്ടി വന്നു. ഉദിത് നാരായണൻ തന്നെയാണ് മകന്റെ വിവാഹത്തെ കുറിച്ചുള്ള ആഗ്രഹം പങ്കുവെച്ചത്.
ഒരു പതിറ്റാണ്ട് ഒന്നിച്ച് ജീവിച്ചതിന് ശേഷമാണ് ആദിത്യയും ശ്വേതയും വിവാഹിതരാകുന്നത്. ഇപ്പോഴിത ഭാര്യ ശ്വേതയെ കുറിച്ച് ആദിത്യ നാരായണൻ. അഭിനയം, ഫാഷൻ ഡിസൈനിങ്ങ് എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് ശ്വേത. എങ്കിലും ഒരു ദിവസം മുഴുവൻ വെറുതെ ഇരിക്കാൻ കഴിയുന്ന മടിച്ചിയാണെന്നുമാണ് ആദിത്യ പറയുന്നത്. വിവാഹത്തിന് ശേഷം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് പറഞ്ഞത്.

2010 ലാണ് ആദിത്യ നാരായണനും ശ്വേത അഗർവാളും പരിചയപ്പെടുന്നത്. നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രമായ ശാപിതിലെ നായിക ശ്വേതയായിരുന്നു. ആദ്യം നല്ല സുഹൃത്തുക്കളാവുകയുംപിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു.10 വർഷത്തെ ബന്ധത്തിന് ശേഷം ഇരുവരും 2020 ഡിസംബറിൽ വിവാഹിതരാകുകയായിരുന്നു. സിനിമയിൽ ചുവട് വയ്ക്കുന്നതിന് മുൻപ് ശ്വേത കെമിക്കൽ എഞ്ചിനീയറായി ജോലി നോക്കിയിട്ടുണ്ട്. ഇപ്പോൾ ഫാഷൻ ഡിസൈനിങ്ങ് രംഗത്തും നടി ചുവട് ഉറപ്പിച്ചിട്ടുണ്ട്

ജീവിതത്തിൽ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ആളാണ് തന്റെ ഭാര്യ എന്നാണ് ശ്വേതയെ കുറിച്ച് ആദിത്യ പറയുന്നത്. വളരെ ബുദ്ധിയുള്ളവളാണ് തന്റെ ഭാര്യ. എന്നാൽ മടച്ചിയുമാണ്. പ്രത്യേകിച്ച് ഒരു ആഗ്രഹവും ശ്വേതയ്ക്ക് ഇല്ല. ഒരു ദിവസം മുഴുവൻ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാൻ ഭാര്യയ്ക്ക് കഴിയുമെന്നും ആദിത്യ അഭിമുഖത്തിൽ പറയുന്നു. മടിച്ചിയാണെങ്കിലും എന്ത് ജോലി ചെയ്താലും അതിൽ വിജയിക്കുമെന്നും ആദിത്യ കൂട്ടിച്ചേർത്തു.

ജീവിതത്തിൽ എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ശ്വേതയ്ക്കുണ്ട്. എന്നാൽ എന്തെങ്കിലും കരിയറായി തിരഞ്ഞെടുക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും ആദിത്യ പറയുന്നു ഏറെക്കാലം ഒന്നിച്ച് ഇടപഴകിയവരാണ് ഞങ്ങൾ. അതിനാൽ തന്നെ വർഷത്തിൽ എല്ലാദിവസവും ഒന്നിച്ച് ഉണ്ടാകണമെന്നില്ല. ഇതിനർത്ഥം ശ്വേത എപ്പോഴും തന്റെ അടുത്തു വേണ്ട എന്നല്ല. രണ്ടുപേർക്കും ഇഷ്ടമുള്ളത് ചെയ്യാനും അതോടൊപ്പം കുടുംബവും ഒന്നിച്ച് കൊണ്ടുപോകണമെന്നുമാണ് ആഗ്രഹം.
Recommended Video

അഭിനയ രംഗം ഉപേക്ഷിച്ചതിന് ശേഷമാണ് ശ്വേത ഫാഷൻ ഡിസൈനിങ്ങ് രംഗത്തിലേയ്ക്ക് വരുന്നത്. കെമിക്കൽ എഞ്ചിനിയറായും ജോലി നോക്കിയിട്ടുണ്ട്. ഇപ്പോൾ ഭാര്യ കൃഷിയിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണെന്നും ആദിത്യ പറയുന്നു. ജൈവ കൃഷിയാണ് ശ്വേതയ്ക്ക് ഏറെ താൽപര്യം. തനിക്കും കൃഷിയോട് താൽപര്യമാണെന്ന് പറയുന്ന ആദിത്യ മറ്റ് മേഖലകളിലെ പോലെ ഈ രംഗത്തും ഭാര്യ വിജയിക്കമെന്ന് പറയുന്നുണ്ട്.


Click it and Unblock the Notifications











