»   » സല്‍മാന്‍ ഖാന്റെയും സഞ്ജയ് ദത്തിന്റെയും ഉടക്കിന് കാരണം മാധുരി ദീക്ഷിതോ..??

സല്‍മാന്‍ ഖാന്റെയും സഞ്ജയ് ദത്തിന്റെയും ഉടക്കിന് കാരണം മാധുരി ദീക്ഷിതോ..??

Posted By:
Subscribe to Filmibeat Malayalam

വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും അടുത്തിറങ്ങിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി മാധുരി ദീക്ഷിത് ആണ്. ഒരു കാലത്ത് അടുത്ത ചങ്ങാതിമാരായിരുന്ന ഇവര്‍ തമ്മില്‍ ഇപ്പോള്‍ സംസാരം പോലുമില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ വഴക്കിന്റെ പിറകില്‍ മാധുരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പെട്ടെന്നുള്ള പിളങ്ങിപ്പിരിയല്‍

ബോളിവുഡിലെ അറിയപ്പെടുന്ന സൗഹൃദം ആയിരുന്നു സല്‍മാന്റെയും സഞ്ജയുടേയും. പക്ഷെ പെട്ടെന്നൊരു ദിവസം ആ സൗഹൃദം പിളര്‍ന്നു. അതിന്റെ പിറകില്‍ മാധുരി ദീക്ഷിത് ആണെന്നായുരുന്നു സംസാരം.

സഞ്ജയ്‌യുടെ സമ്മതം

തന്റെ ജീവിതം ജീവചരിത്ര സംബന്ധിയായ ചിത്രമാക്കാന്‍ സഞ്ജയ് സമ്മതിച്ചപ്പോള്‍ മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. മാധുരിക്ക് ഈ കാര്യത്തില്‍ തീരെ താത്പര്യമുണ്ടായിരുന്നില്ല.

സഹായ അഭ്യര്‍ത്ഥനയുമായി സല്‍മാന്റെ അരികില്‍

സഞ്ജയ്‌യുടെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ മാധുരി ദീക്ഷിതിന്റെ അഭ്യര്‍ത്ഥന പ്രകാരം സല്‍മാന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു.

മാധുരിക്ക് വേണ്ടി സഞ്ജയോട്

മാധുരിയോട് സംസാരിച്ച ശേഷം സല്‍മാന്‍ സഞ്ജയ് ദത്തിനെ സമീപിക്കുകയും മാധുരിയുടെ ആവശ്യം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

എതിര്‍പ്പോടെ സഞ്ചയ്

സല്‍മാന്‍ പറഞ്ഞ കാര്യങ്ങള്‍ സമ്മതിക്കാന്‍ സഞ്ജയ് തയ്യാറായില്ല. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞെന്നും ഷൂട്ടിംഗ് തുടങ്ങാന്‍ പോകുവാണെന്നും ഇനിയൊരു മാറ്റം സാധ്യമല്ല എന്നും സഞ്ജയ് സല്‍മാനോട് പറഞ്ഞു.

മാധുരിയുടെ പേര് മാറ്റാന്‍ വിസമ്മതം

സഞ്ജയ്ടെ ഭാഗത്ത് നിന്നും ചിന്തിച്ചാല്‍ കഥ സത്യമാണെന്നത് കൊണ്ട് മാധുരിയുടെ പേര് മാറ്റാനും സഞ്ജയ് തയ്യാറായിരുന്നില്ല.

സല്‍മാനെ വേദനിപ്പിച്ച കാര്യം

ചിത്രത്തില്‍ അഭിനയിക്കാന്‍ രണ്‍ബീര്‍ കപൂറിനെ ക്ഷണിച്ചതാണ് സല്‍മാനെ വിഷമിപ്പിച്ച മറ്റൊരു കാര്യം. നേരത്തെ തന്നെ പഴയ കൂട്ടുകാരിയായ കത്രീനയെ ചൊല്ലി സല്‍മാനും രണ്‍ബീറും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

അഹങ്കാരിയെന്ന സഞ്ജയ്‌യുടെ വിളി

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രോഗ്രാമിനിടയില്‍ സഞ്ജയ്‌യോട് സല്‍മാനെ വിവരിക്കാന്‍ പറ്റിയ ഒറ്റവാക്ക് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ അഹങ്കാരി എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതില്‍ നിന്നും അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ ആഴം മനസിലാക്കാം.

സല്‍മാന്‍ സഞ്ജയ് ദത്തിനെ കാണാന്‍ പോയില്ല

ജയില്‍ മോചിതനായ സഞ്ജയിയെ കാണാന്‍ സല്‍മാന്‍ പോയിരുന്നില്ല. അതില്‍ നിന്നും ദിവസങ്ങള്‍ കഴിയുമ്പോഴും അവര്‍ തമ്മിലുള്ള അകല്‍ച്ച കൂടി വരികയാണെന്നാണ് മനസിലാകുന്നത്.

അപവാദ പ്രചരണം

സഞ്ജയ് താന്‍ നിര്‍മ്മിച്ച ചിത്രത്തിലേക്ക് അഭിനയിക്കാന്‍ സല്‍മാനെ ക്ഷണിച്ചിരുന്നെങ്കിലും സമയക്കുറവ് കാരണം സല്‍മാന്‍ പിന്‍മാറിയത് സഞ്ജയ്ക്ക് ദേഷ്യം വരുത്തിയിരുന്നു

ഓഗസ്റ്റ് നാലിനു തിയേറ്ററില്‍ എത്തുന്ന ഭൂമിയുമായി സഞ്ജയ് വീണ്ടും സജീവമാകാന്ർ പോകുകയാണ്.

English summary
why Madhuri Dixit is responsible for the fight between Salman Khan and Sanjay Dutt.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X