»   » Unfreedom: തീവ്രവാദവും ലെസ്ബിയൻ ബന്ധവും!! 'അൺഫ്രീഡം' നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയില്‍

Unfreedom: തീവ്രവാദവും ലെസ്ബിയൻ ബന്ധവും!! 'അൺഫ്രീഡം' നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയില്‍

Written By:
Subscribe to Filmibeat Malayalam

മൂന്ന് വർഷങ്ങള‍ക്കു മുൻപ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായിരുന്നു അൺഫ്രീഡം. രാജ് അമിത് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ചിത്രം ഇനി ഇന്ത്യയിലും കാണാം. പ്രദർശനുനുമതിയുമായി ബന്ധപ്പെട്ട് ഏറെ വിവാദമുയർത്തിയ ചിത്രമായിരുന്നു ഇത്.

Sri: ഉപദേശത്തിന് നന്ദി!! സൂപ്പര്‍താരത്തിന് മറുപടിയുമായി തുണിയുരിഞ്ഞ് പ്രതിഷേധിച്ച നടി..

ലെസ്ബിയൻ ബന്ധങ്ങൾ, ഇസ്ലാമോഫോബിയ, മത തീവ്രവാദം, അസഹിഷ്ണുത എന്നിവയെ പ്രമേയമാക്കി ഈ ചിത്രത്തിൽ ആദിൽ ഹുസൈനാണ് നായകൻ. ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിനിമ നെറ്റ്ഫ്ലികസ് പോലുള്ള മാധ്യമത്തിൽ പ്രദർശിപ്പിച്ചതിൽ വളരെ നന്ദിയുണ്ടെന്നും സംവിധായകൻ രാജ് അമിത് കുമാർ പറ‍ഞ്ഞു.

നിരോധനങ്ങൾ വിഫലം

ഡിജിറ്റൽ യുഗത്തിൽ ഇത്തരത്തിലുള്ള നിരോധങ്ങൾ ഫലപ്രദമല്ലെന്നുള്ളതിന്റെ ഉദാഹരണമാണ് ചിത്രത്തിന്റെ പ്രദർശനം. അതു പോലെ ഇന്ത്യയുടെ സെൻസർഷിപ്പ് സംവിധാനം കാപട്യമാണെന്നും സംവിധായകൻ പറഞ്ഞു.

ലൈംഗികത

രാഷ്ട്രീയവും മതപരവും ലിംഗപരവുമായ പ്രശ്നങ്ങളും അതിന്റെ പേരിലുണ്ടാകുന്ന സംഘർഷങ്ങളും, ലൈംഗിക സ്വാതന്ത്ര്യം എന്നിവയെ ആധാരമാക്കി പുറത്തിറങ്ങിയ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് അൺഫ്രീഡം. ദില്ലിയിലും ന്യൂയേർക്കിലുമുണ്ടാകുന്ന രണ്ടു സംഭവങ്ങളാണ് സിനിമയിൽ പറയുന്നത്. സ്വന്തം ലൈംഗിക താൽപര്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ഒരു പെൺകുട്ടി രക്ഷിതാക്കളോട് നടത്തുന്ന പേരാട്ടമാണ് ഒരു കഥ. മറ്റൊന്നു തീവ്രവാദിയും ഒരു മുസ്ലീം മതവിശ്വാസിയും തമ്മിലുള്ള സംഘർഷമാണ് പറയുന്നത്

സെൻസർ ബോർഡ് നിഷേധിക്കാൻ കാരണം

സിനിമ രാജ്യത്ത് വർഗീയ കലാപങ്ങൾക്കും പീഡനങ്ങൾക്കും വഴിവെയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സെൻസർ ബോർഡ് ചിത്രം നിരോധിച്ചത്. 2015 ലായിരുന്നു ചിത്രത്തിന് പ്രദർശനാനുമതി നരോധിച്ചത്. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കഴിഞ്ഞ വർഷം വീണ്ടും സെൻസർ ബോർഡിനെ സമീപിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ പല സീനുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതി ചിത്രത്തിന്റെ സംവിധായകൻ തയ്യാറായിരുന്നില്ല. തുടർന്ന് ഫിലിം സർട്ടിഫിക്കേഷൻ അപ്പ്ലൈറ്റ് ട്രൈബ്യൂണലിന് അപ്പീൽ നൽകിയിരുന്നു. ചില സീനുകൾ ഒഴിവാക്കിയെങ്കിൽ മാത്രമേ പ്രദർശനുമതി അനുവദിക്കുകയുള്ളുവെന്ന് ട്രൈബ്യൂണലിൽ നിന്ന് വിധി വന്നിരുന്നു.

സർട്ടിഫിക്കറ്റില്ലാതെ പ്രദർശിപ്പിച്ചു

സെൻസർ ബോർഡിന്റെ അനുമതിയും സർട്ടിഫേക്കേഷനു മില്ലാതെ രാജ്യത്തിനു അകത്തും പുറത്തുമായി നൂറോളം സ്ഥലത്ത് ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് നെറ്റ്ഫ്ലിക്സിലൂടെ സിനിമ ഔദ്യോഗിക റിലീസ് ചെയ്തത്.'' ഇന്ത്യയിൽ നിരോധിക്കുപ്പട്ടു, സെൻസർഷിപ്പിനോട് പടപൊരുതുകാണ് എന്ന് പറഞ്ഞ് ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്തത്. വിക്ടര്‍ ബാനര്‍ജി, ഭവാനി ലീ, പ്രീതി ഗുപ്ത, ഭാനു ഉദയ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഓസ്ക്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ സന്നിവേശം നിർവഹിച്ചിരിക്കുന്നത്.

English summary
Unfreedom movie review: Once banned, now released from its prison by Netflix

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X