twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അധികമാരും അറിയാത്ത പികെയിലെ ചില സത്യങ്ങള്‍

    By Aswathi
    |

    ആമിര്‍ ഖാന്‍ നായകനായ പികെ എന്ന ചിത്രം ഏറെ വിവാദങ്ങള്‍ക്കിടയിലും മികച്ച അഭിപ്രായം തേടി പ്രദര്‍ശനം തുടരുകയാണ്. ഒരോ സിനിമയിക്ക് പിന്നിലും ചില രസകരമായ സത്യങ്ങളുണ്ടാവും. സിനിമ ഒരു മാന്ത്രിക ലോകമാണെന്ന് മനസ്സിലാവുന്നത് അപ്പോഴാണ്. ഒരുപാട് വെട്ടിയും തിരുത്തിയുമാണ് ഓരോ രംഗവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ഇത്തരത്തില്‍ പികെ എന്ന ചിത്രത്തിനു പിന്നിലും രസകരമായ ചില സത്യങ്ങളുണ്ട്. ഫേസ്ബുക്കിലൂടെയാണ് ഈ സത്യവാര്‍ത്ത പ്രചരിക്കുന്നത്. ഹിറാനിയോടും അമീര്‍ ഖാനോടുമുള്ള ആരാധനകൊണ്ട് അന്വേഷിച്ച് കണ്ടെത്തിയ ചില വസ്തുതകളിതാ...

    ആമീര്‍ ഖാന്‍ ചവച്ച പാന്‍

    അധികമാരും അറിയാത്ത പികെയിലെ ചില സത്യങ്ങള്‍

    ചിത്രത്തിലെ ഒട്ടുമിക്ക രംഗങ്ങളിലും ആമിര്‍ പാന്‍ ചവയ്ക്കുന്നുണ്ട്. ഷൂട്ട് അവസാനിച്ചപ്പോള്‍ ആമിര്‍ മൊത്തം കഴിച്ച പാനിന്റെ കണക്കെടുത്തപ്പോള്‍ അത് 100 ല്‍ അധികമായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പേ അദ്ദേഹം പാന്‍ ചവയല്‍ തുടങ്ങുമായിരുന്നത്രെ

    ആ പോസ്റ്ററിന് പിന്നില്‍

    അധികമാരും അറിയാത്ത പികെയിലെ ചില സത്യങ്ങള്‍

    എല്ലാവരെയും ഞെട്ടിച്ച പി കെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ഫോട്ടോഷൂട്ട് ശരിക്കും നടന്നത് ധൂം 3 യുടെ ഷൂട്ട് നടക്കുന്നതിടയ്ക്കയിരുന്നു. അതായത് സിനിമക്ക് വേണ്ടിയും പിന്നെ പോസ്റ്ററിന് വേണ്ടി പ്രത്യേകവും അദ്ദേഹം നഗ്നനായെന്ന് സാരം

    ബോജ്പുരി പഠിച്ചു

    അധികമാരും അറിയാത്ത പികെയിലെ ചില സത്യങ്ങള്‍

    ഏറ്റവും പ്രയാസമേറിയ കാര്യം ബോജ്പുരി സംസാരിക്കുക എന്നതായിരുന്നു. അതിനായി കഠിനപ്രയത്‌നം തന്നെ ആമിര്‍ ചെയ്തു. ബോജ്പുരി ടി വി എഴുത്തുകാരനായ ശാന്തി ഭൂഷണിന്റെ ശിഷ്യത്വത്തിലാണ് ആമിര്‍ അഭ്യസിച്ചത്. ഷൂട്ട് അവസാനിക്കും വരെ ശാന്തി ഒപ്പമുണ്ടായിരുന്നു.

    ആമീറിന്റെ വസ്ത്രങ്ങള്‍

    അധികമാരും അറിയാത്ത പികെയിലെ ചില സത്യങ്ങള്‍

    ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത, എന്നാല്‍ സത്യമായ മറ്റൊരു കാര്യം, ഇതില്‍ അമീര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ഒന്നും പുതിയതല്ല. എല്ലാം പല ആളുകളില്‍ നിന്ന് സംഘടിപ്പിച്ചവയാണ്. രാജസ്ഥാനില്‍ ഷൂട്ട് നടക്കുമ്പോള്‍ സമീപ പ്രദേശത്തെ ഒരു ഗ്രാമത്തില്‍ നിന്നാണ് ആമിറിന്റെ വസ്ത്രങ്ങള്‍ സംഘടിപ്പിച്ചത്.

    ബൊമ്മന്‍ ഇറാനിയും ഹിറാനിയും

    അധികമാരും അറിയാത്ത പികെയിലെ ചില സത്യങ്ങള്‍

    ബൊമന്‍ ഇറാനിയെ ഒഴിവാക്കി ഒരു ചിത്രം ഹിറാനിയ്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ലായിരുന്നു. ബൊമന്‍ തന്റെ ഭാഗ്യമാണെന്ന് ഹിറാനി പറയുകയുണ്ടായി

    ഹിറാനിയുടെ കൊറിയോഗ്രാഫി

    അധികമാരും അറിയാത്ത പികെയിലെ ചില സത്യങ്ങള്‍

    ഇതിലെ ഒരു ഗാനം കൊറിയോഗ്രാഫി ചെയ്തത് ഹിറാനി ആണ്. ഇതേ ജോലി അനുഷ്‌കയെ ഹിറാനി ഏല്‍പിച്ചു എങ്കിലും ഫലമുണ്ടായില്ല.

    ആമീറിന്റെ കണ്ണുകള്‍

    അധികമാരും അറിയാത്ത പികെയിലെ ചില സത്യങ്ങള്‍

    മറ്റൊരു കാര്യം, ആമിര്‍ തന്റെ കണ്ണുകള്‍ അപൂര്‍വ്വമായേ ഇമവെട്ടിയിട്ടുള്ളു. മിക്ക ഷോട്ടുകളിലും തുറിച്ചുനോക്കുന്ന കണ്ണുകള്‍ ആ കഥാപാത്രത്തിന്റെ അഴക് കൂട്ടി. ആമിറിന്റെ മറ്റ് ചിത്രങ്ങളുടെ സ്റ്റില്‍സും പിങ്കെ യുടെ സ്റ്റില്‍സും നോക്കിയാല്‍ തന്നെ ഒരു ഫ്രഷ്‌നസ് അറിയാന്‍ കഴിയും. കണ്ണുകള്‍ പകുതിയോളം അടച്ചുപിടിക്കുന്നതാണ് ആമിറിന്റെ പൊതുവായുള്ള മാനറിസം

    രണ്‍ബീര്‍ എത്തിയത്

    അധികമാരും അറിയാത്ത പികെയിലെ ചില സത്യങ്ങള്‍

    ചിത്രത്തിലെ അതിഥിതാരമായി രണ്‍ബീറിനെ സജസ്റ്റ് ചെയ്തത് ആമിര്‍ ആണ്.

    പികെയുടെ ഡബ്ബ്

    അധികമാരും അറിയാത്ത പികെയിലെ ചില സത്യങ്ങള്‍

    ആമിര്‍ ഏറ്റവും കൂടുതല്‍ സമയം ഡബ്ബിങ്ങിനായി ചെലവഴിച്ചത് പി കെ യ്ക് വേണ്ടിയായിരുന്നു. പല ദിവസങ്ങളിലും രാത്രി ഏറെ വൈകിയാണ് അവ പൂര്‍ത്തിയായത്. അപ്പോഴും ശാന്തി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു

    കടപ്പാട്: ഫേസ്ബുക്ക്‌

    English summary
    Unknown facts about Aamir Khan's PK
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X