For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായികമാരെപ്പറ്റി അറിയാത്ത കാര്യങ്ങള്‍

  By Meera Balan
  |

  സിനിമ നടിമാരെപ്പറ്റിയിള്ള വാര്‍ത്തകള്‍ കേള്‍ക്കാനും വായിക്കാനുമൊക്കെ ഇഷ്ടമുള്ളവാരാണ് ഇവരുടെ ആരാധകര്‍. അഭിനയം, നൃത്തം എന്നീ മേഖലകളില്‍ നിന്നൊക്കെ മാറി പല കഴിവുകള്‍ അംഗീകാരങ്ങള്‍, പ്രണയം അങ്ങനെ നമുക്ക് അറിയാത്ത എത്രയോ കാര്യങ്ങള്‍ ഇവരെപ്പറ്റിയുണ്ട്.

  ബോളിവുഡിന്റെ സ്വന്തം മാധുരി ദീക്ഷിത് അഭിനേത്രിയും നര്‍ത്തകയിയുമാണെന്ന മാത്രമാണ് പൊതുവേ പ്രേക്ഷകര്‍ക്കുള്ള വിവരം. എന്നാല്‍ ഇതിനുമപ്പുറം ആ നടി ആരാണ് അവര്‍ക്കെന്തെല്ലാം കഴിവുകളുണ്ട് എന്തൊക്കെ നേട്ടങ്ങളുണ്ട് ഇതൊക്കെ എത്രപേര്‍ക്കറിയാം.

  ബിഗ്‌സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുമ്പോളും കടുത്ത യാതനകള്‍ സഹിച്ച് സിനിമയില്‍ എത്തിയതിന്റെ കഥപറയുന്ന നായികമാരും കുറവല്ല. വിദ്യാ ബാലന് പറയാനുള്ളത് അത്തരമൊരു കഥയാണ്. പ്രിയനായികമാര്‍ അവരുടെ മനസ് തുറക്കുകയാണ്...എന്താ അവര്‍ പറയുന്നതെന്ന് നോക്കാം....

  മാധുരി ദീക്ഷിത്

  നായികമാരെപ്പറ്റി ചില 'അറിയാക്കഥകള്‍'

  ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു മാധുരി ദീക്ഷിത്. ഇടവേളയ്ക്ക് ശേഷം റിയാലിറ്റി ഷോയിലുടെയും സിനിമകളിലൂടെയും ഇഈവര്‍ വീണ്ടും സജീവമാവുകയാണ്. ഒരു ബഹുമുഖപ്രതിഭയാണ് മാധുരി ദീക്ഷിത്. ബോളിവുഡില്‍ ഏറ്റവും അധികം ഫിലിം ഫെയര്‍ അവാര്‍ഡിനും ഓസ്‌ക്കാര്‍ അവാര്‍ഡിനമും നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട നായികയും മാധുരിയാണത്രേ. 13 തവണ. 1994 ല്‍ പുറത്തിറങ്ങിയ ഹം ആപ്‌കേ ഹേ കോന്‍ എന്ന ചിത്രത്തില്‍ മാധുരിയുടെ പ്രതിഫലം എത്രയായിരുന്നെന്നോ 27,535,729 രൂപ. ഇപ്പോള്‍ രണ്ട് കോടിയും അഞ്ച് കോടിയും വാങ്ങുന്നത് വല്ല്യ കാര്യമല്ലല്ലോ.

  വിദ്യാബാലന്‍

  നായികമാരെപ്പറ്റി ചില 'അറിയാക്കഥകള്‍'

  മനസ് കൊണ്ട് ഒരിയ്ക്കല്‍ ഒന്ന് തളര്‍ന്നിരുന്നെങ്കില്‍ വിദ്യാബാലന്‍ എന്ന ഈ ബോളിവുഡ് സുന്ദരി ഇന്ന് സിനിമയിലേ ഉണ്ടാകില്ലായിരുന്നു. ബോളിവുഡിലെ സെല്‍ഫ് മെയ്ഡ് താരങ്ങളില്‍ ഒരാളാണ് വിദ്യ. മലയാളം, തമിഴ് എന്നിങ്ങനെസമീപിച്ച സിനിമ മേഖലകളെല്ലാം ഇവരെ പിന്തള്ളി. ഭാഗ്യമില്ലാത്ത നായികയെന്ന ലേബലുമായി. എന്നാല്‍ ഏകതാ കപൂറിന്റെ ഹം പാഞ്ച് എന്ന ടെലിവിഷന്‍ സീരിയലിലൂടെ ഹിന്ദി സിനിമ ലോകത്തേയ്ക്ക് പറക്കുകയായിരുന്നു വിദ്യ. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായിരുന്നു വിദ്യയെന്ന കാര്യം അറിയാമായിരുന്നോ. ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ രോഗവും വിദ്യയെ അലട്ടുന്നുണ്ട്

  പ്രിയങ്ക ചോപ്ര

  നായികമാരെപ്പറ്റി ചില 'അറിയാക്കഥകള്‍'

  അഭിനയത്തില്‍ മാത്രമല്ല സംഗീതത്തിലും ഭാഗ്യം പരീക്ഷിയ്ക്കുകയാണ് പ്രിയങ്ക ചോപ്ര. യുഎസിലെ നാഷണല്‍ ഒപസ് ഓണര്‍ ക്വയറില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഒരു ഇന്ത്യക്കാരിയും പ്രിയങ്കയാണത്രേ. യുഎസില്‍ പഠിയ്ക്കുമ്പോഴാണ് പ്രിയങ്കയ്ക്ക് ഈ അവസരം ലഭിയ്ക്കുന്നത്.തമിഴന്‍ എന്ന തമിഴ് ചിത്രത്തിലൂടെ 2002 ലാണ് പ്രിയങ്ക സിനിമയിലെത്തുന്നത്.

  ദീപിക പദുകോണ്‍

  നായികമാരെപ്പറ്റി ചില 'അറിയാക്കഥകള്‍'

  പരാജയങ്ങള്‍ തുടരെ ഉണ്ടായിട്ടും തളര്‍ന്ന് പോകാതെയാണ് ബോളിവുഡില്‍ ദീപിക സ്വന്തം പേര് കുറിച്ചിട്ടത്. തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകളുടെ ഭാഗമാകുന്ന ബോളിവുഡ് നായികയും ദീപിക തന്നെ. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മാരുടെ ഇഷ്ട മോഡലും ദീപികയാണ്. ദീപികുടെ ഫിഗര്‍ തന്നെയാണ് അവര്‍ക്കിഷ്ടം. എന്നാല്‍ ദീപികയ്‌ക്കോ നന്നായി ഭക്ഷണം കഴിയ്ക്കുന്നതും

  കത്രീന കൈഫ്

  നായികമാരെപ്പറ്റി ചില 'അറിയാക്കഥകള്‍'

  14 മത്തെ വയസിലാണ് കത്രീന ഗഌമര്‍ ലോകത്തേയ്ക്ക് എത്തുന്നത്. മോഡലിംഗിലൂടെ തുടക്കം. ചെസ്, പാചകം എന്നിവയിലും കത്രീന മിടുക്കിയാണത്രേ. ലോകപ്രശസ്ത ഫാഷന്‍ ഡിസൈനര്‍ എമിലിയോ പുട്കി 2 ലക്ഷം രൂപ വില വരുന്ന വെള്ളി വസ്ത്രം കത്രീനയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ മോസ്റ്റ് ഫോട്ടോഗ്രാഫ്ഡ് വുമണ്‍ കൂടിയാണ് കത്രീന.

  English summary
  Unknown facts about Bollywood Actresses.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X