For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്ക് നേരെ ചവറുകൾ എറിയാൻ ശ്രമിക്കേണ്ട, നീ വിചാരിച്ചാൽ എന്റെ സ്ഥാനം ഇല്ലാതാകില്ല'; ദീപികയോട് കയർത്ത അനുഷ്ക!

  |

  ബോളിവുഡിലെ താര സുന്ദരിമാരിൽ രണ്ടുപേരാണ് ദീപിക പദുകോണും അനുഷ്ക ശർമയും. മുപ്പത്തിയാറുകാരിയായ ദീപിക ഇപ്പോഴും ബോളിവുഡിലെ ഏറ്റവും വിലയേറിയ നായികയാണ്. ദീപികയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങിയ ​ഗെഹ്റായിനാണ്.

  ​ഗർഭിണിയായ ശേഷം അനുഷ്ക അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ഇപ്പോൾ താരത്തിന് വാമിക എന്ന ഒരു വയസുകാരി മകളുണ്ട്. അഭിനയത്തിൽ ഇല്ലെങ്കിലും നിർമാണത്തിൽ അനുഷ്ക സജീവമായിട്ടുണ്ട്.

  Also Read: 'ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അമ്മയായപ്പോൾ'; സിം​ഗിൾ പാരന്റായ നടി പ്രിയങ്ക നായർ പറയുന്നു!

  ബുൾബുള്ളാണ് അവസാനം അനുഷ്കയുടെ നിർ‌മാണത്തിൽ പ്രദർശനത്തിന് എത്തിയ സിനിമ. ഒരു കാലത്ത് ദീപിക പദുകോണും അനുഷ്ക ശർമയും കടുത്ത ശത്രുതയിലായിരുന്നു. ദീപിക പദുകോൺ രാമലീലയ്ക്ക് ശേഷമാണ് രൺവീർ സിങുമായി പ്രണയത്തിലായത്.

  അനുഷ്കയുടെ മുൻ കാമുകനായിരുന്നു രൺവീർ സിങ്. അതിന്റെ പേരിലുള്ള ചെറിയ ഈ​ഗോകൾ നടിമാർക്കിടയിൽ വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്നു. മാത്രമല്ല ഒരിക്കൽ ദീപികയ്ക്ക് ഓഫർ ചെയ്തിരുന്ന ബ്രാൻഡിങ് ഓഫർ നേടിയെടുക്കാൻ അനുഷ്ക ചില കളികൾ നടത്തിയിരുന്നു. അതിന്റെ പേരിൽ പരസ്യമായി നടിമാർ തർക്കിക്കുന്ന സ്ഥിതിയിലേക്കും കാര്യങ്ങൾ പോയിരുന്നു.

  Also Read: ലണ്ടനിൽ ബിസിനസുകാരനായ 24കാരനുമായി താരപുത്രി പ്രണയത്തിൽ, വൈറലായി പ്രൈവറ്റ് പാർട്ടി ഫോട്ടോകൾ!

  തന്നെ ദീപികയുമായി താരതമ്യപ്പെടുത്താൻ മാധ്യമങ്ങൾ ശ്രമിച്ചപ്പോൾ തുറന്നടിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു അനുഷ്ക. 'ഞാനും ദീപികയും തമ്മിൽ ഒരു സാമ്യതയുമില്ല. ഒന്നും ഞങ്ങളെ ബന്ധിപ്പിക്കുന്നുമില്ല. ഞങ്ങൾ വ്യത്യസ്ത തരം സിനിമകൾ ചെയ്യുന്നു.'

  'അവൾ എന്നെക്കാൾ കൂടുതൽ സിനിമകൾ ചെയ്തിട്ടുണ്ട്. ഞാൻ വളരെ സെലക്ടീവായി സിനിമകൾ ചെയ്യുന്ന വ്യക്തിയാണ്. എനിക്ക് ആവശ്യത്തിന് ബ്രാൻഡുകൾ അസവരങ്ങൾ നൽകിയിട്ടുണ്ട്. ഓരോ ബ്രാൻഡും നിരവധി തവണ എന്നിൽ തൃപ്തരായതുകൊണ്ട് കരാർ പുതുക്കിയിട്ടുണ്ട്.'

  'പല നായികമാരുമായും അങ്ങനെ സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഞാൻ ഏതെങ്കിലും രീതിയിൽ ശരിയാതുകൊണ്ടാവണം അത്' അനുഷ്ക പറഞ്ഞു.

  അനുഷ്കയുടെ പരിഹാസത്തെ കുറിച്ച് കേട്ടറിവുള്ള ദീപിക പിന്നീട് ഒരു അവസരത്തിൽ അനുഷ്കയെ പരിഹസിച്ച് കമന്റ് പറഞ്ഞപ്പോൾ നടി മറുപടി നൽകിയിരുന്നു. 'ദീപിക യെ ജവാനി ഹേ ദീവാനി ചെയ്യുന്നുവെന്നും അനുഷ്‌കയല്ല ആ സിനിമയിൽ അഭിനയിക്കാൻ പോകുന്നതെന്നും പറഞ്ഞ് ദീപികയുടെ ഒരു സുഹൃത്ത് എന്നെ വിളിച്ചിരുന്നു.'

  'എന്റെ സുഹൃത്തുക്കൾ അത്തരത്തിൽ മറ്റുള്ള താരങ്ങളെ വിളിക്കാറില്ല. ഞാൻ കശ്യപിന്റെയും ഹിരാനിയുടെയും നായികയാണ്. അവൾ അയാന്റേയും മറ്റ് ചിലരുടേയുമാണ്.'

  'ഞാൻ ഒരിക്കലും ആരെയും താഴേക്ക് വലിക്കില്ല. ഞാൻ ദീപികയ്ക്ക് നേരെ മാലിന്യം എറിയാത്തതിനാൽ എന്റെ നേരെ മാലിന്യം എറിയുന്നത് ദീപിക നിർത്തുക.'

  'എനിക്കൊരു സ്ഥാനമുണ്ട്. ആർക്കും അത് എന്നിൽ നിന്ന് എടുക്കാൻ കഴിയില്ല' അനുഷ്ക പറഞ്ഞു. 2017 ഡിസംബർ 11ന് ഇറ്റലിയിൽ വെച്ചായിരുന്നു കോഹ്‌ലി-അനുഷ്‌ക വിവാഹം നടന്നത്.

  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തീർത്തും സ്വകാര്യമായ ചടങ്ങിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹസമയത്ത് അനുഷ്‌കയ്ക്ക് പ്രായം 29 വയസായിരുന്നു.

  ആരാധകർ വിരുഷ്ക എന്നാണ് താരജോഡികളെ വിളിക്കുന്നത്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ-രൺവീർ സിങ് ജോഡി 2018ആണ് വിവാഹിതരായത്.

  ഇറ്റലിയിലെ ലേക്ക് കൊമോയിലെ ചരിത്രപ്രസിദ്ധമായ വേനൽക്കാലവസതിയിൽ വെച്ചായിരുന്നു വിവാഹം. ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു.

  പത്മാവത് അടക്കം നിരവധി സിനിമകളിലാണ് ദീപികയും രൺവീറും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ജയേഷ്ഭായ് ജോർദാർ എന്ന ചിത്രമാണ് രൺവീറിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ.

  Read more about: deepika padukone
  English summary
  Unknown Rift Of Anushka Sharma And Pathaan Actress Deepika Padukone Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X