»   » ലോകസുന്ദരി മകളെ ക്യാമറ കണ്ണുകളില്‍ നിന്നും ഒളിപ്പിച്ചു!ജനനം മുതല്‍ മകനെ പ്രശ്തനാക്കാന്‍ മറ്റ് പലരും!

ലോകസുന്ദരി മകളെ ക്യാമറ കണ്ണുകളില്‍ നിന്നും ഒളിപ്പിച്ചു!ജനനം മുതല്‍ മകനെ പ്രശ്തനാക്കാന്‍ മറ്റ് പലരും!

By: Teresa John
Subscribe to Filmibeat Malayalam

താരങ്ങളെക്കാള്‍ പ്രധാന്യത്തോടെയാണ് അവരുടെ മക്കളെ എല്ലാവരും കാണുന്നത്. ചിലര്‍ മക്കളുടെ കാര്യത്തില്‍ വളരെ സ്വാര്‍ത്ഥരായിരിക്കും. എന്നാല്‍ അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവരുമുണ്ട്.

ഐശ്വര്യ റായിക്ക് മകള്‍ പിറന്നതിന് ശേഷം ആരാധ്യയെ ക്യാമറ കണ്ണുകളില്‍ നിന്നും ഒളിപ്പിക്കുന്നതിന് വേണ്ടി അവര്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തരാണ് സെയ്ഫ് അലി ഖാനും കരീന കപൂറും.

തൈമൂറിന്റെ ചിത്രങ്ങള്‍

ജനിച്ചത് മുതല്‍ വാര്‍ത്തയിലെ പ്രധാന താരമായിരുന്നു തൈമൂര്‍ അലി ഖാന്‍. കുഞ്ഞിന്റെ ചിത്രം പരസ്യപ്പെടുത്താന്‍ കരീനയ്ക്കും സെയ്ഫിനും മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.

പാര്‍ട്ടിയിലും തൈമൂര്‍ സ്റ്റാര്‍

അടുത്തിടെ നടന്ന ഒരു പാര്‍ട്ടിയിലും കരീന എത്തിയത് ആറുമാസം പ്രായമുള്ള കുഞ്ഞു തൈമൂറിന്റെ കൂടെയായിരുന്നു. അവിടെയുണ്ടായിരുന്ന ക്യാമറ കണ്ണുകളെല്ലാം കുഞ്ഞിന്റെ പിറകെയായിരുന്നു.

വ്യത്യസ്തയായി ഐശ്വര്യ

ഇക്കാര്യത്തില്‍ ഐശ്വര്യ റായിക്ക് എതിരഭിപ്രായമായിരുന്നു. മകള്‍ ആരാധ്യയെ ക്യാമറക്ക് മുന്നില്‍ കൊണ്ടു വരുന്നതിനോ മകളുടെ ചിത്രം പ്രചരിക്കുന്നതിനോ നടി താല്‍പര്യപ്പെട്ടിരുന്നില്ല.

പാപ്പരാസികളുടെ കണ്ണില്‍ പെടുത്താതെ

ഐശ്വര്യ മകളുമായി പുറത്ത് പോവുന്ന സാഹചര്യത്തില്‍ മകളെ പാപ്പരാസികളുടെ കണ്ണില്‍ പെടുത്താതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുമായിരുന്നു. പലരും അക്കാര്യത്തില്‍ സ്വര്‍ത്ഥമതിയായ അമ്മ എന്നാണ് ഐശ്വര്യയെ വിശേഷിപ്പിച്ചിരുന്നത്.

English summary
Unlike Aishwarya Rai Bachchan & Abhishek! Saif Ali Khan Made Sure Paparazzi Get Pics Of Baby Taimur

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam