കളിയാക്കലിലൂടെ തുടങ്ങിയ ഇഷ്ടം! നീതു സിങ്-ഋഷി കപൂര്‍ പ്രണയത്തിനിടയിലെ അപ്രതീക്ഷിത ട്വിസ്റ്റുകള്‍

ബോളിവുഡ് സിനിമാലോകത്തെ സംബന്ധിച്ചിടത്തോളം ദു:ഖകരമായ ആഴ്ചയാണിത്. ഇര്‍ഫാന്‍ ഖാന്റെ വിയോഗവാര്‍ത്തയുടെ നടുക്കത്തില്‍ നിന്നും മുക്തി നേടുന്നതിന് മുന്‍പായാണ് മറ്റൊരു താരം കൂടി വിടവാങ്ങിയത്. ബോളിവുഡിലെ മുതിര്‍ന്ന താരങ്ങളിലൊരാളായ ഋഷി കപൂര്‍ ശ്വാസതടസ്സത്തെ തുടര്‍ന്നാണ് അന്തരിച്ചത്. മരണസമയത്ത് ഭാര്യയും മകനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അര്‍ബുദ ബാധിതനായ അദ്ദേഹം ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷമാണ് തിരികെ ഇന്ത്യയിലേക്ക് എത്തിയത്. ഇടയ്ക്ക് രണ്ട് തവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സിനിമാകുടുംബത്തില്‍ നിന്നുമാണ് ഋഷി കപൂര്‍ എത്തിയത്. അഭിനയത്തിലും സംവിധാനത്തിലും അദ്ദേഹം തിളങ്ങിയിരുന്നു.

എക്കാലത്തേയും മികച്ച ബോളിവുഡ് ചിത്രങ്ങളിലൊന്നായ ബോബിയിലൂടെ അദ്ദേഹം യുവജനതയുടെ ഹരമായി മാറുകയായിരുന്നു. ഡിംപിള്‍ കംപാഡിയായിരുന്നു ബോബിയിലെ നായിക. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു അദ്ദേഹം. 15ഓളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച നായികയായ നീതു സിങ്ങിനെയാണ് ഋഷി കപൂര്‍ ജീവിതസഖിയാക്കിയത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. കോളിളക്കം സൃഷ്ടിച്ച പ്രണയങ്ങളിലൊന്ന് കൂടിയായിരുന്നു ഇവരുടേത്. അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെയായിരുന്നു ഇവരുടെ പ്രണയം കടന്നുപോയത്.

ബോളിവുഡിലെ ബോബി

ബോളിവുഡിലെ ബോബി

ബാലതാരമായാണ് നീതു സിങ് തുടക്കം കുറിച്ചത്. പിന്നീട് മുന്‍നിര നായികമാരുടെ ലിസ്റ്റിലേക്ക് താരവും ഇടംപിടിക്കുകയായിരുന്നു. ബോബിയിലൂടെ താരമായി മാറിയ ഋഷി കപൂറും നീതു സിങും ആദ്യമായി ഒരുമിച്ചത് സഹ്രീല ഇന്‍സാന് വേണ്ടിയായിരുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ പ്രണയം തോന്നിയവരായിരുന്നില്ല ഇവര്‍. ലൊക്കേഷനില്‍ നീതുവിനെ കളിയാക്കലായിരുന്നു ഋഷിയുടെ പ്രധാന വിനോദം. മേക്കപ്പിനെക്കുറിച്ച് പറഞ്ഞായിരുന്നു പരിഹാസം. ആ കളിയാക്കല്‍ പിന്നീട് പ്രണയമായി മാറുകയായിരുന്നു.

എതിര്‍പ്പുമായി മാതാവ്

എതിര്‍പ്പുമായി മാതാവ്

ഋഷിയുമായുള്ള ബന്ധത്തെ എതിര്‍ത്ത് നീതുവിന്റെ മാതാവ് എത്തിയിരുന്നു. നായികയായി തുടക്കം കുറിച്ച നീതുവിനെ മികച്ച അഭിനേത്രിയായി കാണാനായിരുന്നു അമ്മ ആഗ്രഹിച്ചത്. അതിനിടയില്‍ പ്രണയവും വിവാഹവുമൊന്നും മകള്‍ക്ക് തടസ്സമായി വരരുതെന്നായിരുന്നു അമ്മയുടെ നിലപാട്. ഇവര്‍ ഡേറ്റിംഗിലാണെന്നറിഞ്ഞപ്പോഴും പിന്‍മാറണമെന്നാവശ്യപ്പെട്ട് അമ്മ നീതു സിങിനെ സമീപിച്ചിരുന്നു. തങ്ങളുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഇരുവരും.

വിവാദങ്ങളുടെ തോഴന്‍

വിവാദങ്ങളുടെ തോഴന്‍

ആദ്യ സിനിമ മുതല്‍ വിവാദങ്ങളും ഋഷി കപൂറിനൊപ്പമുണ്ടായിരുന്നു. ബോബിയുടെ ഷൂട്ടിംഗിനിടയിലേ നീതു സിങിനെ പരിചയപ്പെട്ടിരുന്നു അദ്ദേഹം. മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നു നീതു. ബോബിയിലെ നായികയായ ഡിംപിള്‍ കപാഡിയയുമായി അടുത്ത സൗഹൃദത്തിലായിരുന്നു ഋഷി കപൂര്‍. ഈ ബന്ധത്തെക്കുറിച്ച് മനസ്സിലാക്കിയ രാജ് കപൂര്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. നീതുവുമായി പ്രണയത്തിലായിരുന്നപ്പോള്‍ മറ്റൊരു രഹസ്യ ബന്ധമുണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുവരും പിരിയുകയാണെന്നുള്ള റിപ്പോര്‍ട്ടും പില്‍ക്കാലത്ത് പുറത്തുവന്നിരുന്നു.

മദ്യപാനം, വിവാഹമോചനം

മദ്യപാനം, വിവാഹമോചനം

കടുത്ത മദ്യപാനിയായി മാറിയ ഋഷി കപൂറിനെ നീതു സിങ് ഉപേക്ഷിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. ഭര്‍ത്താവിനെതിരെ നീതു പരാതി നല്‍കിയെന്നും ഇരുവരും വേര്‍പിരിയുകയാണെന്നുമൊക്കെയായിരുന്നു അക്കാലത്തെ പ്രചാരണം. കുപ്രചാരണങ്ങള്‍ തുടരുന്നതിനിടയിലായിരുന്നു നീതു ഋഷി കപൂറിനടുത്തേക്ക് തിരിച്ചെത്തിയത്. തങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും എല്ലാം രമ്യമായി പരിഹരിച്ചുവെന്നുമായിരുന്നു താരം പറഞ്ഞത്.

Recommended Video

Veteran Bollywood actor Rishi Kapoor passes away aged 67 | FilmiBeat Malayalam
വിവാഹത്തിന് ശേഷവും

വിവാഹത്തിന് ശേഷവും

നീതു സിങുമായുള്ള വിവാഹത്തിന് ശേഷവും ഋഷി കപൂറിന് പ്രണയബന്ധങ്ങളുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ദിവ്യ ഭാരതി, ജൂഹി ചൗള, തുടങ്ങിയവരെ ബന്ധപ്പെടുത്തിയുള്ള കാര്യങ്ങള്‍ താനും അറിഞ്ഞിരുന്നുവെന്നായിരുന്നു നീതു സിങ് അന്ന് പ്രചരിച്ചത്. അദ്ദേഹത്തിന്‍രെ നോയില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും ഇത്തരത്തിലുള്ള കഥകളൊന്നും താന്‍ വിശ്വസിച്ചിരുന്നില്ലെന്നുമായിരുന്നു അന്ന് നീതു സിങ് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X