നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കാമെങ്കിൽ ഞങ്ങൾക്കുമാകാം; ഈ വസ്ത്രം നിങ്ങളെ വലിയ ആളാക്കുന്നില്ല; ഉർഫി ജാവേദ്

അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ സെൻസേഷനായി മാറിയ താരമാണ് ഉർഫി ജാവേദ്. ഉർഫിയുടെ ഫാഷൻ ചോയ്സുകൾ ബോളിവുഡിൽ ഏറെ ചർച്ചയായതാണ്. ചിലർ ഈ പരീക്ഷണങ്ങളെ പ്രശംസിക്കുമ്പോൾ ചിലർ ഇവ വിചിത്രമാണെന്ന് പറയുന്നു. അതേസമയം തന്റെ പ്രയത്നം കൊണ്ട് മുംബൈ ഫാഷൻ ലോകത്ത് ഇടം കണ്ടെത്താൻ ഉർഫിക്ക് സാധിച്ചു. ഉർഫിയെന്ന പേര് ഇന്ന് ബി ടൗണിൽ സുപരിചിതമാണ്. നൊപ്പോട്ടിസത്തിന്റെ പേരിൽ പഴി കേൾക്കുന്ന ബോളിവുഡിൽ ആരുടെ പിന്തുണയുമില്ലാതെ തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞതിൽ ഉർഫിയെ ആരാധകർ അഭിനന്ദിക്കുന്നു.

അഭിപ്രായങ്ങൾ തുറന്ന് പറയുന്ന പ്രകൃതക്കാരിയാണ് ഉർഫി. ഇപ്പോഴിതാ മുൻ നടി സന ഖാനെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ഉർഫി. സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിൽ ഭർത്താക്കൻമാരെ കുറ്റപ്പെടുത്തുന്ന പ്രസ്താവന കഴിഞ്ഞ ദിവസം സന നടത്തി ഇതിനെതിരെയാണ് ഉർഫി രം​ഗത്ത് വന്നത്. മറ്റ് സ്ത്രീകളെ ഇടിച്ച് താഴ്ത്തുന്നു, നിങ്ങളുടെ പുതിയ വസ്ത്ര ധാരണ ചോയ്സ് കാരണം സ്വയം അവർക്ക് മുകളിലാണെന്ന് കരുതുന്നു.

Urfi Javed  Sana Khan

നിങ്ങളുടെ ചോയ്സുകൾ വ്യത്യസ്തമായ ചോയ്സുള്ള മറ്റുള്ളവരിൽ നിന്നും നിങ്ങളെ വലിയ ആളാക്കുന്നില്ല. നിങ്ങളുടെ വസ്ത്രധാരണത്തിൽ മറ്റ് സ്ത്രീകൾക്ക് നിങ്ങളെ ആക്ഷേപിക്കാം. എന്നാൽ ഞങ്ങളത് ചെയ്യുന്നില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കണമെന്നും അതിന്റെ പേരിൽ ജഡ്ജ് ചെയ്യരുതെന്നും ഉണ്ടെങ്കിൽ അതിന് മറ്റ് സ്ത്രീകൾക്കും അവകാശമുണ്ടെന്ന് ഉർഫി ജാവേദ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഒരു ചാറ്റ് ഷോയിലാണ് സന ഖാൻ വിവാ​ദ​ പ്രസ്താവന നടത്തിയത്. എല്ലാ പുരുഷൻമാരും അവരുടെ ഭാര്യമാർ മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്ന് സന ഖാൻ പറഞ്ഞു. ഇറക്കമില്ലാത്ത വസ്ത്രം ധരിക്കാൻ ഭാര്യമാരെ അനുവദിക്കുന്ന പുരുഷൻ‌മാരെ തനിക്ക് മനസിലാകുന്നില്ല. സ്വന്തം ഭാര്യമാരെ മറ്റുള്ളവർ ഹോട്ട് എന്ന് വിളിക്കുന്നത് അവർക്കിഷ്ടമാണോ. ഭർത്താക്കൻമാർക്ക് ഇതിൽ എങ്ങനെ അഭിമാനിക്കാനാകുന്നു എന്ന് തനിക്ക് അത്ഭുതം തോന്നുന്നെന്നും സന ഖാൻ പറഞ്ഞു.

Urfi Javed  Sana Khan

സോഷ്യൽ മീഡിയയിൽ സനയ്ക്കെതിരെ വ്യാപക വിമർശനം വന്നു. സിനിമാ രം​ഗം വിട്ട സന ഖാൻ ഏറെക്കാലമായി മതവിശ്വാസത്തിലൂന്നിയ ജീവിതമാണ് നയിക്കുന്നത്. താൻ ചെയ്തത് പാപമായിരുന്നെന്നും ഇനി സിനിമകളിലേക്കില്ലെന്നും സന പറഞ്ഞിട്ടുണ്ട്. വസ്ത്ര ധാരണ രീതി പാടേ മാറ്റിയ സന ഖാന്റെ ഇപ്പോഴത്തെ വേഷം ഹിജാബാണ്. ഒരു കാലത്ത് ഗ്ലാമറസ് റോളുകളിലൂടെയും ഡാൻസ് നമ്പറുകളിലൂടെയും ശ്രദ്ധ നേടിയ നടിയാണ് സന ഖാൻ.

ഇസ്ലാമിക പണ്ഡിതനും ബിസിനസുകാരനുമായ അനസ് സയിദിനെയാണ് സന വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകനുമുണ്ട്. വ്യക്തി ജീവിതത്തിലുണ്ടായ ചില വിഷമഘട്ടങ്ങൾക്ക് ശേഷമാണ് സന മതവിശ്വാസത്തിലേക്ക് കൂടുതൽ അടുക്കുന്നത്. മുൻ പ്രണയത്തിൽ വഞ്ചിക്കപ്പെട്ടത് സനയെ ഏറെ ബാധിച്ചിരുന്നു. സനയെ പോലെ കരിയർ വിട്ട മറ്റൊരു നടിയാണ് സൈറ വസിം. ദംഗൽ, സീക്രട്ട് സീക്രട്ട് സൂപ്പർ സ്റ്റാർ എന്നീ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധ നേടിയ സൈറ വിശ്വാസപരമായ കാരണങ്ങളാ‍ൽ സിനിമാ രം​ഗം വിട്ടു.

More from Filmibeat

Read more about: sana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X