നടൻ വിക്കി കൗശലിന് അപകടം!! താടിയെല്ലിന് പൊട്ടൽ, വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിൽ..
ബോളിവുഡ് താരം വിക്കി കൗശലിന് അപകടം. താരത്തിന്റെ ഏറ്റവും പുതിയ ഹെറർ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം സംഭവിക്കുന്നത്. താടിയെല്ലിന് പൊട്ടലുണ്ട്. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. താടിയെല്ലിൽ 13 സ്റ്റിച്ചുണ്ട്.

ഗുജറാത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കവെയാണ് താരത്തിന് അപകടം സംഭവിച്ചത്. കപ്പലിലായിരുന്നു ആക്ഷൻ രംഗം ചിത്രീകരിച്ചത്, സംഘടന രംഗത്തിനിടെയായിരുന്നു അപകടം. വാതിൽ തുറക്കുന്നതിനിടെയാണ് താരത്തിന് അപകടം സംഭവിക്കുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേയ്ക്ക് കൊണ്ടു പോയി.
ഉറി എന്ന ഒറ്റ ചിത്രം കൊണ്ട് കരിയർ ഗ്രാഫ് കുത്തനെ ഉയർന്ന താരമാണ് വിക്കി കൗശൽ. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ചിത്രത്തിലെ പ്രകടനത്തിന് നടനെ തേടിയെത്തിയത്. ജനുവരി 11 തിയേറ്ററികളിൽ എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു.ആദിത്യ ധറാണ് ചിത്രം സംവിദാനം ചെയ്തത്. വിക്കിയുടെ കരിയറിലെ മികച്ച ചിത്രമായിരുന്നു ഉറി.


Click it and Unblock the Notifications











