For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  3.8 ജിബിയുളള ഉറി സിനിമ ഡൗണ്‍ലോഡ് ചെയ്തു! യുവാവിന് കിട്ടിയത് ഏട്ടിന്റെ പണി! വീഡിയോ വൈറല്‍!

  |

  സിനിമകളുടെ വ്യജ പ്രിന്റുകള്‍ റിലീസ് ദിനം തന്നെ ലഭ്യമാവുന്നത് പതിവായിരിക്കുന്ന സമയമാണിപ്പോള്‍. ഇന്ത്യയിലെ മിക്ക ഇന്‍ഡസ്ട്രികളിലെയും സിനിമകള്‍ ഇത്തരത്തില്‍ നെറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആദ്യദിവസം തന്നെ ആളുകള്‍ കാണുന്നു. പൈറസി തടയാനായി പലവിധ സജീകരണങ്ങള്‍ കൊണ്ടുവന്നെങ്കിലും ഒന്നും അത്രയങ്ങ് പ്രാവര്‍ത്തികമായില്ലെന്നതാണ് സത്യം.

  മിഖായേലിനു പിന്നാലെ നിവിന്റെ മൂത്തോനും! ടീസര്‍ തരംഗമാകുന്നു! വീഡിയോ വൈറല്‍! കാണൂ

  വലിയ സിനിമാ ഇന്‍ഡസ്ട്രികളെ ഇത് അത്രയങ്ങ് ബാധിക്കില്ലെങ്കിലും ചെറിയ ഇന്‍ഡസ്ട്രികളാണ് പൈറസി കാരണം പ്രശ്‌നങ്ങള്‍ നേരിടുന്നത്. ടോറന്റ് വെബ്‌സൈറ്റുകളാണ് സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തുവിടാറുളളത്. കഴിഞ്ഞ ദിവസം ബോളിവുഡ് ചിത്രം ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഡൗണ്‍ലോണ്‍ ചെയ്തയാള്‍ക്ക് കിട്ടിയ പണി വൈറലായിരുന്നു. സിനിമ മൊത്തമായി ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് ഇയാള്‍ക്ക് പണി കിട്ടിയത്.

  ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്

  ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്

  ജമ്മു കാശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കിയ സിനിമയാണ് ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്. വിക്കി കൗശലും യാമി ഗൗതമും ആണ് സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ചിത്രം മികച്ച പ്രതികരണം നേടിയാണ് തിയ്യേറ്റുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. നവാഗതനായ ആദിത്യ ധര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ആര്‍എസ് വിപി മൂവീസിന്റെ ബാനറില്‍ റോണി സ്‌ക്രുവാല ആയിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.

  ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും

  ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും

  മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നേട്ടമുണ്ടാക്കിയിരുന്നു, 25 കോടി മുതല്‍ മുടക്കിലായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. ജനുവരി 11ന് റിലീസ് ചെയ്ത സിനിമ ഇതിനോടകം 50കോടി ക്ലബ് മറികടന്നാണ് മുന്നേറികൊണ്ടിരിക്കുന്നത്. പുതിയ കളക്ഷന്‍ വിവരങ്ങള്‍ അനുസരിച്ച് സിനിമ നൂറ് കോടി ക്ലബിനടുത്ത് എത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  യുവാവിന് പണികിട്ടിയത്

  യുവാവിന് പണികിട്ടിയത്

  വ്യാജ സൈറ്റില്‍നിന്നും ഉറി സിനിമ ഡൗണ്‍ലോഡ് ചെയ്ത ശേഷമായിരുന്നു യുവാവിന് പണികിട്ടിയത്. സിനിമയുടെ 3.8 ജിബി ഫയല്‍ സൈസ് ഉളള ഉറി സിനിമയുടെ പതിപ്പായിരുന്നു യുവാവ് ഡൗണ്‍ലോഡ് ചെയ്യാന്‍ നോക്കിയത്. സിനിമയുടെ സാംപിള്‍ വീഡിയോയും സ്ക്രീന്‍ ഷോട്ടും വെബ്സൈറ്റില്‍ കാണിച്ചിരുന്നു. ഇതിനൊപ്പം രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുളള വീഡിയോ എന്നും സൈറ്റില്‍ കാണിച്ചു.

  ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ്

  ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ്

  എന്നാല്‍ ഡൗണ്‍ലോഡ് ചെയ്ത് യുവാവിന് കിട്ടിയത് വേറൊരു വീഡിയോ ആണെന്ന് മാത്രം. വ്യാജന്മാരെ തടയുകയും പൈറസി പ്രോല്‍സാഹിപ്പിക്കാതിരിക്കാനുമുളള സന്ദേശവുമാണ് ഡൗണ്‍ലോഡ് ചെയ്ത വീഡിയോയില്‍ കാണാന്‍ സാധിക്കുക. ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ് ക്യാമറയ്ക്ക് മുന്നില്‍നിന്ന് ഇക്കാര്യങ്ങള്‍ പറയുന്നത്. ബാക്കിയുളള സമയം സിനിമയുടെ ട്രെയിലറാണ് ഉള്ഡപ്പെടുത്തിയിരിക്കുന്നത്.

  വീഡിയോ കാണൂ

  ലാല്‍ജോസിന്റെ പുതിയ സിനിമയില്‍ നായകനായി ബിജു മേനോന്‍? പ്രഖ്യാപനം ഉടന്‍

  പ്രണവിന്റെയും കല്യാണിയുടെയും ആ മനോഹര നൃത്തരംഗം! ഷൂട്ടിംഗിന് ചെലവായത് കോടികളെന്ന് റിപ്പോര്‍ട്ട്

  English summary
  uri the surgical strike makers released a new video to discourage piracy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X