ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്! സിനിമ 200 കോടി ക്ലബില്‍
ജമ്മു കാശ്മീരിലെ ഉറി സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കിയ സിനിമയാണ് ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക്. വിക്കി കൗശലും യാമി ഗൗതമും മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍നിന്നും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു.
നവാഗതനായ ആദിത്യ ധര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക്. ചിത്രം 200 കോടി ക്ലബില്‍ ഇടംപിടിച്ചതായുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലാണ് ചിത്രം ഈ നേട്ടത്തിലെത്തിയിരിക്കുന്നത്.

നേരത്തെ 10 ദിവസം കൊണ്ടായിരുന്നു ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് 100 കോടി ക്ലബില്‍ എത്തിയിരുന്നത്. മികച്ച പ്രേക്ഷക പ്രതികരണത്തോടൊപ്പം നിരൂപക പ്രശംസകളും നേടിയ ചിത്രമായിരുന്നു ഇത്. ആര്‍എസ് വിപി മൂവീസിന്റെ ബാനറില്‍ റോണി സ്‌ക്രുവാല ആയിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.
25 കോടി മുതല്‍ മുടക്കിലായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. ജനുവരി 11നായിരുന്നു ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് റിലീസ് ചെയ്തത്. ഇപ്പോഴും കൂടുതല്‍ കേന്ദ്രങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











